"ജീവിതം.
ഒഴുകുകയാണ് നാം...ജനിയില്‍ തുടങ്ങി...മൃതിയിലേക്കു ഒരു നദിയ പോലെ, അവസ്ഥാന്തരങ്ങളില്‍ കൂടി...പലപ്പോഴും കലങ്ങി മറിഞ്ഞും മറ്റു പലപ്പോഴും വറ്റി വരണ്ടും...ഒടുക്കം എവിടെ നിന്നറിയാതെ മൃതിയുടെ കടല്‍ തേടി ....പലപ്പോഴായി കൈവഴികള്‍ പോലെ പലരും കൂടെ ചേര്‍ന്നു...മറ്റു പലപ്പോഴായി വിട്ടു പിരിഞ്ഞു ...എന്നിട്ടും ജീവിത നദി ഒഴുകുന്നു..തടസങ്ങള്‍ ഇല്ലാതെ...വിരസമായി ...അലസമായി ...മൃതിയെ തേടി...!!!"
-മൂസ-(വഴിയെ മനസ്സിലാകും)
ഇതുപോലത്തെ
"സംഗതികള്‍" അനര്‍ഗളം നിര്‍ഗളം ഒഴുക്കാനുള്ള കഴിവൊന്നും എനിക്കില്ല..!!
ഈ ജനി..മൃതി..വിരസമായി...ഇതൊക്കെ പണ്ട് ആറാം ക്ലാസിലെ
മലയാളത്തില്‍ പര്യയപദത്തില്‍ പടിച്ചതല്ലാതെ ജീവിതത്തില്‍
ഇന്നേ വരെ ഞാന്‍ ഉപയോഗിച്ചിട്ടില്ല..!! ഇതൊക്കെ പ്രതീക്ഷിച്ചാണ്
നിങ്ങള്‍ ഇത് വയിക്കുനതെങ്കില്‍..മുകളില്‍ വലത്തേ അറ്റത് ഒരു "X" ഉണ്ട്...അടച്ചിട്ടു വിട്ടോ.. :-)
പിന്നെ ഞാന്‍..!!!
പഠിച്ചത് ICSE ആയതു കൊണ്ട് മലയാളത്തിലെ ഈസ് 'ഉം വാസ്'ഉം ഒന്നും .... അന്നും ഇന്നും ഒരു പിടിയുമില്ല..!!
വായന ..!!
പഠിക്കാനുള്ള
പുസ്തകങ്ങളും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഒഴികെ വിവരം വച്ചേക്കാവുന്ന ഒരു
പുസ്തകവും, വിവരം വെച്ചതിനു ശേഷം വായിച്ചിട്ടില്ല .
എഴുത്ത് .!!
സ്വന്തമായി
എന്തേലും എഴുതിയത് പണ്ട് പത്തിലോ പന്ത്രണ്ടിലോ പഠിക്കുമ്പോഴോ മറ്റോ ആണ്..!!
അതും പരീക്ഷക്ക്..രണ്ടു മൂന്നു സെന്റെന്‍സ് തന്നിട്ട്.."ഇങ്ങനെ" കഥ
തുടങ്ങാന്‍ പറഞ്ഞപ്പോള്‍..."അങ്ങനെ"ഞാന്‍ കഥ കൊണ്ടു
നിറുത്തിച്ചു".!! ആ അത് തന്നെ...മൂഞ്ചി..!!!
പത്രം.!!
ഇരട്ടകൊലപതകം ,പീഠനം,വീട് കയറി ആക്രമണം,സിനിമ,സ്പോര്‍ട്സ്, വാഹനം.ഇതിലൊക്കെ ഒതുങ്ങരന് പതിവ്.
സിനിമ .!!
ഇംഗ്ലീഷ്,മലയാളം,തമിഴ്,ഹിന്ദി (സബ് ടൈറ്റില്‍ ഉണ്ടങ്കില്‍).എന്തിനുവേറെ ദബ്ബ് ചെയ്ത തെലുങ്ക് പടങ്ങള്‍ വരെ തിയേറ്ററില്‍ പോയി കാണും ."ലോകനാഥന്‍ IAS" "വാമനപുരം ബസ് രൂട്ട് "ബസ് കണ്ടക്ടര്‍ " ഇതുപോലെ പ്രോടുസ്രേ തെക്ക് വടക്ക് ഓടിച്ച പടങ്ങള്‍ കൂട്ടുകാരുമൊത്ത്...അതും തിയേറ്ററില്‍ പോയ് കാണാനുള്ള ഭാഗ്യം ഉണ്ടായിടുന്ദ്.!! എന്നെ വിളിച്ചോണ്ട് പോയ ആ കൂടുകാരുടേ അച്ഛനേം അമ്മയും മറ്റു കുടുംബാങ്ങങ്ങളെയും,വല്ലപ്പോഴും ആണെകില്‍ കൂടിയും ഞാന്‍ നന്നായി ഓര്‍ക്കാറുണ്ട്..!!!
അതുകൊണ്ട് ..
ബ്ലോഗ്ഗിങ്ങിലെ രാജാക്കന്മാരെ...രാജ്ഞകളെ ... പടയാളികളെ..എല്ലാവര്‍ക്കും എന്‍റെ വിനീതമായ നമസ്കാരം...മുന്പരിച്ചയമില്ലാതെ യുദ്ധത്തിനു ഇറങ്ങുന്ന ഒരു പടയാളി ആണ് ഞാന്‍ .."അമ്പും വില്ലും എടുക്കേണ്ട സ്ഥാനത്ത് നീ വാള്‍ എടുത്തല്ലോടാ" എന്നു ഇടയ്ക്കു തോന്നുന്നുണ്ടങ്കില്‍ , മുന്‍പരിചയമില്ലാത്ത ഒരു പടയാളിയുടെ വിവരമില്ലയ്മയായി കണകാക്കി ക്ഷമിക്കുക..
യുദ്ധമുറകള്‍ പാലിക്കാന്‍
അപേക്ഷിക്കുന്നു..ദയവായി അടുക്കും ചിട്ടയോടും കൂടി മാത്രം വായിക്കുക..
ക്ലൈമാക്സ് ഇലേക്ക് ആദ്യമേ കേറി കുന്തം എറിയരുത് എന്നര്‍ത്ഥം..!!
ഇത് പണ്ട് പറ്റിയ കുറേ "അബദ്ധങ്ങളുടെ" ഒരു തുടര്‍കഥ യാണ്. എന്നാല്‍ ... ഇത് ഞങ്ങള്‍ക്കും കൂടിയുള്ള "പണി അല്ലേ" എന്ന് മറ്റു പലര്‍ക്കും തോന്നുന്നുണ്ടെങ്കില്‍.. അത് വെറും മന:പൂര്‍ യദ്രിചികം മാത്രമാണ്..!! ഇതില്‍ പലയിടത്തും പറഞ്ഞിരിക്കുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.അതുകൊണ്ട് "വടി വാള്‍" എടുക്കുന്നെങ്കില്‍ ,അത് എന്‍റെ നേരെ മാത്രമായിരിക്കണം ,എന്നുകൂടി ഞാന്‍ അപേക്ഷിക്കുന്നു.!!!
അപ്പൊ..നേരെ പഹയന്മാരിലേക്ക്...!!!
നിയാസ്- "നീ
കല്യാണം കഴിക്കുന്നുണ്ടോട ???"
നിയാസ്.ഞങ്ങള്‍
"നിയാസേ" എന്നു
വിളിക്കും. പക്ഷെ ഇപ്പൊ
"കണാരന്‍" എന്ന പേര് കൂടി കിട്ടിയിടുണ്ട്. നിയസേ എന്നു
വിളിച്ചാലും..കണാരാ എന്നു വിളിച്ചാലും വല്യ കാര്യമൊന്നുമില്ല. കണ്ണാടിയുള്ളത്
കൊണ്ട് ചെവി കേള്‍കില്ലെന്നു ആര്‍ക്കും മനസിലാകില്ല. എന്റെ തൊട്ടടുത്താണ്
നിയാസിന്റെ ഇരുപ്പ്.
ജോലിക്കിടയില്‍
എന്തെങ്കിലും സംശയം തോന്നിയാല്‍ നിയാസിനെ വിളിക്കും....
"നിയാസേ"..എവിടെ കേള്‍ക്കാന്‍...നിയാസേ...!!! കേട്ട ഭാവം ഇല്ല..!! വെടി
പൊട്ടിയാല്‍ ..എന്താപ്പാ ഈ പൊഹ പോണേ..എന്നു ചോദിക്കുന്ന ടീമാണെന്നു
വളരെ പെട്ടെന്നു തന്നെ മനസില്ലായി...!! ഏകദേശം ഒരു കാല്‍ മണിക്കൂര്‍
കഴിയുമ്പൊ, ഒന്ന് തിരിഞ്ഞു നോക്കി ചോദിക്കും ..."എടാ എന്നെ
വിളിച്ചായിരുന്നോ?" ഞാന്‍ എന്ത്
പറയാനാ.."ഓ ഇല്ല ..അതൊക്കെ കഴിഞ്ഞു."..!!! ഇരിക്കുന്ന കസേരയുമായി വളരെ
നല്ല ആത്മ ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്.എവിടെ പോയാലും അതും
"തുഴഞ്ഞാണ്" പോക്ക്..
ഭക്ഷണ
കാര്യത്തില്‍ ആളൊരു ചെറിയ ഉസ്താദ് ആണ്...!!!
അങ്ങ്....ദൂരെ...അപ്പുറത്തെ
department'ല്‍ ആരെങ്കിലും ചിക്കന്‍ കൊണ്ടു വന്നാല്‍
പോലും നിയാസ് അത് മണത്തു കണ്ടുപിടിക്കും...എന്നു മാത്രമല്ല അതിലെ ചേരുവകള്‍ വരെ
കൃത്യമായി പറയും..!! ഞങ്ങള്‍ ചെയ്യുന്ന "പോക്രിതനങ്ങളുടെ" ഫലമായി
"കുമ്പസാരക്കൂട്ടില്‍" കേറി കുംബസരിക്കുമ്പോ പോലും ഒരു
ഭാവവ്യത്യസമില്ലാത്ത നിയാസ്,പക്ഷെ ഏതെങ്കിലും
ഹോട്ടലില്‍ ചെന്ന്, ഭക്ഷണം വരന്‍ ഒരു 5 മിനിറ്റ് വൈകിയാല്‍ ,"ഇവിടെ
ഒന്നും കിട്ടീല "എന്നും പറഞ്ഞു ബഹളം വെക്കുന്നത് ഒരു പതിവാണ്. പിന്നെ അവിടെ
കണ്ണാടികൂട്ടില്‍ ഇരിക്കുന്ന വല്ല ബോണ്ടയോ,പരിപ്പുവടയോ
കാട്ടി സമാധാനപെടുത്തും.!! കഴിക്കുന്ന ഭക്ഷണം നന്നായിട്ടുണ്ട് എന്നാണ്
പറയുന്നതെങ്കില്‍,ഞങ്ങള്‍ക്ക് ഒരു
ധൈര്യമാണ്..!! കുഴപ്പമില്ല എന്നാണ് പറയുന്നതെങ്കില്‍.."വന്നു..പെട്ടു..!! ഇനി
പോകരുത്" എന്നാണ് അതിന്റെ അര്‍ഥം.. കൊള്ളില്ല എന്നും മറ്റോ ആണ്
പറയുന്നതെങ്കില്‍,.ഓടിക്കോ..!! പിന്നെ
ജന്മത്ത്അവിടെ പോകാന്‍ പാടില്ല ..!എന്തായാലും ഞങ്ങള്‍ക്ക് ഒരു കാര്യം
മനസിലായി...നല്ല കഴിവുള്ള ഒരു ടെസ്ടര്‍ തന്നെയാണ് നിയാസ് എന്ന്!!
അബുദാബി..!! നിയാസിന്റെ സ്വന്തം
തറവാട് പോലെയാണ്.ദുബായിലേക്ക് മരിയപോ ഏറ്റവും കൂടുതല്‍ സങ്കടപെട്ടതും നിയാസ്
തന്നെയായിരുന്നു,.വീക്ക് ഏന്‍ഡ് ആകുമ്പോ
ബാഗും തൂക്കി അബുദാബിയിലേക്ക് വണ്ടി കേറും...ഇതെന്തോ ഉടായിപ്പ്പരുപടിക്കുള്ള
പോക്കാണല്ലോ എന്നൊക്കെയാ ഞാന്‍ ആദ്യം കരുതിയത്.!!നിയാസ് ഈ പോകുന്നത്
കാണുമ്പൊ..പണ്ട് "ഗോഡ് ഫാദര്‍" സിനിമയില് രാമസ്വാമി ഗുരുവായൂരില്‍
പോകുന്നതാ എനിക്ക് ഓര്‍മ്മ വന്നെ.!!.. ഈ രണ്ടു പുഴയും..ഒരു കടലിലേക്കല്ലേ
ഒഴുകുന്നത്, എന്നൊരു സംശയവും എനിക്കുണ്ടായിരുന്നു.കുറച്ചു വൈകി ആണ്
ഞാന്‍...അല്ല ഞങ്ങള്‍ ആ സത്യം മനസിലാക്കിയത്..!! ഒരു ബന്ധുവിനെ കാണാന്‍
പോകുന്നതാ..!! പക്ഷെ ശേരിക്കുമുള്ള ഉദ്ദേശം അതല്ല..അവിടത്തെ ഒരു കടയില്‍ നിന്നും
"ചിക്കന്‍ ഗ്രില്‍" കഴിക്കാന്‍ പോകുന്നതാ,,!! ശ്ശൊ ..ഒരു
ഗ്രില്‍ കഴിക്കാന്‍ വണ്ടിയും പിടിച്ചു അബുധാബിയിലേക്ക് പോവുക..കഴിച്ചു കഴിഞ്ഞു
രണ്ടു ദിവസത്തേക്കുള്ള പാര്‍ചേലും വാങ്ങി തിരികെ വരുക..ഒരു ദിവസത്തെ അലച്ചില്‍..!!
അണ്‍സഹിക്കബള്‍..!!!!!!! പിന്നെ ഈ ഒരു അന്താലിപ്പ്,നിയാസ്
കൊണ്ടുവരുന്ന ഗ്രില്ലില്‍ കൈയിട്ടു വാരുമ്പോ അങ്ങ് തീര്‍നോളും..!!
ജനുവരി - അതായത് ഞാന്‍
കണ്‍ഫിര്‍മേഷന്‍ ആകുന്ന മാസം..!! മാര്‍ക്കും മറ്റു കാര്യങ്ങളുമൊക്കെ നല്ല
പോലെയുണ്ടാര്‍ന്നു.പക്ഷെ നിയാസ് HR'നു അതൊക്കെ മെയില്‍
അയക്കണം. നിയാസ് ആണേ എന്റെ ഹെഡ്..അപ്പൊ HR അതൊക്കെ
പഠിച്ചിട്ടു തിരിച്ചും ഒരു മെയില്‍ അയക്കും..അപ്പോഴേ ഇത് പൂര്‍ത്തിയാകൂ..
"ടാ പൊയി ആ
പ്രിന്റ് എടുത്തോണ്ട് വാ.അല്ല നിര്‍ബന്ധം ഒന്നുമില്ല..HR'നു മെയില്‍
അയക്കണമെങ്കില്‍ മതി." ആ കുറച്ചു ദിവസങ്ങള്‍.. എന്നെ ശെരിക്കും വട്ടം
ചുറ്റിച്ചു..രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോ കണ്‍ഫിര്‍മെട് ആയി..അത് കഴിഞ്ഞു ഞാന്‍
നിയസിനോട് പറഞ്ഞു..
"എന്നെങ്കിലും..എപ്പോഴെങ്കിലും..തിരുവനന്തപുര'തൊട്ടു വരും..അന്ന് ഞാന്‍ എടുത്തോളാം..!! - ഉത്തരം സ്പോട്ടില്‍ കിട്ടി... "ഇനി ജന്മം
ഉണ്ടെങ്കില്‍ ഞാന്‍ തിരുവനന്തപുരത്ത് കാലു കുത്തൂല"..!!
പണ്ട് ഒരു ചരിത്ര
സംഭവമുണ്ട്..!! ഈ രാവണന്‍ സീതയെ ആന്തികൊണ്ട് ലങ്കയിലേക്ക് പോയല്ലോ.രാമന് ഒരു
മുദ്രമോതിരം സീതയെ ഏല്പിക്കണം. കൂടെ ഒരു മെസ്സേജും.."നീ സുഖമായിട്ട്
ഫുഡ് അടിച്ചു കിടന്നോ..ചേട്ടന്‍ രണ്ടു ദിവസത്തിനുള്ളില്‍
എത്തിയേക്കാം.!"പക്ഷെ ..ഈ മോതിരം ആര് കൊണ്ടു കൊടുക്കും?കടലും ചാടി വേണേ ലങ്കയിലേക്ക് പോകാന്‍..തലമൂത്തപ്പനായ
ജാംബവാനോക്കെ തലപുകഞ്ഞു ആലോചിക്കുവാണ്,ആര്‍ക്കാ ഈ പണി
കൊടുക്കുക എന്നു..!! പുള്ളി നോക്കിയപ്പോഴുണ്ട്.."ഞാന്‍ ഒന്നും അറിഞ്ഞില്ലേ
രാമനാരായണ"എന്ന മട്ടില്‍ ഹനുമാന്‍ വാലും
ചുറ്റി ഒരു മൂലയ്കിരിക്കുന്നു..!! ഈ ഹനുമാന് ഒരു കുഴപ്പമുണ്ട്..സ്വന്തം കഴിവ്
എന്തെന്നോ..അതില് വിശ്വാസമോ ഒന്നും ഇല്ല.."നീ പോകും..നിന്നെ കൊണ്ടേ ഇത്
പറ്റൂ.."ജാംബവാന്‍ ഹനുമാന്റെ മുഖത്ത് നോക്കി തന്നെ
പറഞ്ഞു.."യ്യോ..എനിക്ക് പറ്റൂലേ..ഞാന്‍ മുങ്ങിചാവും" എന്നൊക്കെ പറഞ്ഞു
ആശാന്‍ സ്കൂട്ട് ആവാന്‍ നോക്കി..!! ഹനുമാന്റെ കഴിവിനെ ഒന്ന് ഓര്‍മിപിച്ചാല്‍..കാര്യം
ഇപ്പൊ നടക്കും എന്നു മനസിലാക്കിയ ജാംബവാന്‍ "നിന്നെ കൊണ്ടു
പറ്റും..കഴിഞ്ഞതിന്‍റെ മുന്‍പത്തെ ആഴ്ച നീ..ഒരു ടൂള്‍ പോലും കയില്‍ ഇല്ലാതെ അവനെ
വീട്ടില്‍കയറി അടിച്ചില്ലേ?? അന്ന് നീ വെറുതെ നിന്ന
ഒരു മരത്തിനെ പിഴുതെരിഞ്ഞില്ലേ?? അതെവിടെ പോയെന്നാ നിന്റെ
വിചാരം??ദോ ലാ മലയും കഴിഞ്ഞു പൊയി." ഇതൊക്കെ കേട്ടപ്പോ..ഈ
ടെലിബ്രണ്ട്സ്'ന്റെ സോഫയില്‍ കാറ്റ് അടിച്ചു കേറ്റ്ഇയത് പോലെ പുള്ളി
അങ്ങ് പെരുവി..കടലും ചാടി..മോതിരവും കൈമാറി..ലങ്കയും കത്തിച്ച്,രാവണനിട്ടു ഒരു കൊട്ടും കൊടുത്തു കൂള്‍ ആയിട്ട് തിരിച്ചു
വന്നു..ഇത്രോയൊക്കെ കാണിച്ചെങ്കില്‍ സീത ദേവിയെയും ആ ലെഫ്റ്റ് ഷൌല്ടെര്‍'ലിട്ടു പുഷ്പം പോലെ കൊണ്ടു വരാമായിരുന്നു..
അതെങ്ങനാ.പറഞ്ഞ പണി മാത്രമല്ലേ ചെയൂ..!!
ഇതുപോലെയാണ്
നിയാസും..സ്വന്തം കഴിവിനെ കുറിച്ച് യാതൊരു ബോധവും ഇല്ല...പക്ഷെ ആരെങ്കിലും
ജാംബവാന്‍ കളിച്ചാല്‍.. ബോധം വരുകെയും ചെയ്യും..പിന്നെ ചിലപ്പോ പിടിച്ചാല്‍
കിട്ടൂല എന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ പോകും..1983 റോയല്‍ എന്‍ഫീല്‍ഡ് എന്നൊക്കെ ഞങ്ങള്‍
വിളിക്കും..സ്റ്റാര്‍ട്ട് ആകാന്‍ വല്യ പാടാന്നെ..!! പക്ഷെ സ്റ്റാര്‍ട്ട് ആയി
കിട്ടിയാല്‍ പിന്നെ ആര് കൈ കാണിച്ചാലും നിറുത്തില്ല..പിന്നെ വണ്ടി നിക്കണമെങ്കില്‍
പെട്രോള്‍ തീരണം..!! ഇപ്പൊ കുറെ കാലമായി ഞാനാണ് "ഈ വണ്ടിയില്‍" നിന്നും
പെട്രോള്‍ ഊറ്റുന്നത്..!! അങ്ങനെ ഊറ്റി.ഊറ്റി ഒരടിപോലും വണ്ടി മുന്നോട്ടു
പോകുന്നില്ല എന്നു മനസിലാക്കിയപ്പോ നിയാസ് എന്നോട് ഒരിക്കല്‍ ചോദിച്ചു...
"നീ കല്യാണം
കഴിക്കുന്നുണ്ടോട ???" - ചിലപ്പോ
എന്തേ ??
"ഞങ്ങള്‍ക്ക്
ആ പെണ്ണിന്റെ ഫോട്ടോ ഒന്ന് അയച്ചുതരണം" - എന്തിനു? നോക്കി വെള്ളമിറക്കാന??
"അല്ല
ജീവിതകാലം മൊത്തം നിന്നെ സഹിക്കാന്‍ പോണ ആ പെണ്ണിന്റെ ഫോട്ടോ മൂന്ന്
നേരം വച്ച് പൂജിക്കാനാ."..
ശ്ശൊ ...!!!! സംഭവം
എന്നെ ഒന്ന് ഊതിയതാനെങ്കിലും..ഇവര്ടെയൊക്കെ വിഷമം എനിക്ക് നല്ലതുപോലെ
മനസിലാകും..!! അങ്ങനെ കാത്തിരുന്ന കസ്തൂരി മാമ്പഴം എമിരേറ്റ്സ് പിടിച്ചു ഇങ്ങു
വന്നു...നമ്മുടെ നിയാസിന്റെ ഭാര്യേ.!!."എന്റെ സരസൂ" എന്നും പറഞ്ഞു പോയ
നിയസാണ്..പിന്നെ രണ്ടു ദിവസം ഈ വഴിക്ക് വന്നിട്ടില്ല !!.
നിയാസും,നിയാസിന്‍റെ “ഓളും”.
പെങ്ങളുടെ കല്യാണത്തിന്
പോയിട്ടു വരാം,എന്നും പറഞ്ഞു പോയിട്ടു, സ്വയം
കല്യാണം കഴിച്ചു വന്ന വിരുതന്‍.!! എന്നിട്ടെന്തായി?? ബിരിയാണി
ചെമ്പ് പൊട്ടിക്കുന്നതിനു മുന്‍പ് തന്നെ നിയാസിന് തിരിച്ച് ഇങ്ങു വരേണ്ടി
വന്നു.അങ്ങനെ തന്നെ വേണം..അങ്ങനെ തന്നെ വേണം..!! നിയാസും,നിയാസിന്‍റെ
ഓളും തമ്മിലുള്ള ബന്ധം പറയാന്‍ വാക്കുകള്‍ ഒന്നും തികയില്ല.എന്നാലും ഒന്നു
ശ്രമിക്കാം..
“നിയാസേ കുമ്പളങ്ങ തൊലി
ചെത്തണോ?” നിയാസ് പതുക്കെ മുഖം തിരിച്ചു ഹെഡ്സെറ്റ്’നോട് ചേര്‍ത്ത് പിടിച്ചു ചോദിച്ചു.”ടി കുമ്പളങ്ങ തൊലി ചെത്തണോ?” ഉത്തരം
സ്പോട്ടില്‍ വന്നു..”ആഹ ചെത്തണം” ഓള് ചെത്താന്‍ പറഞ്ഞിട്ടുണ്ടാകും. – ഇതാണ് ബന്ധം.ഇവിടെ എന്തു നടന്നാലും അവിടെ അറിയും,അവിടെ എന്തു നടന്നാലും ഇവിടെയും അറിയും.അങ്ങോട്ടും
ഇങ്ങോട്ടും എല്ലാം തുറന്നു സംസാരിക്കുന്നത് വളരെ നല്ല കാര്യം തന്നെയാണ്..ഇപ്പൊ
പലരും ചെയ്യാന്‍ മടിക്കുന്ന കാര്യം.! മൂന്നു മണിക്കൂര്‍ ഒക്കെ ചുമ്മാ അങ്ങു
സംസാരിച്ചു ഞെട്ടിച്ചു കളയും.! എന്നെ കുറിച്ച് “വളരെ നല്ല” രീതിയില്‍ തന്നെയാണ് നിയാസ് ഓളോട് പറഞ്ഞിരിക്കുന്നത്.വിസ
കിട്ടി ഇങ്ങു വരാന്‍ നേരം അതൊന്നു കൂടി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. – “ഇവന്‍റെ അടുത്ത് അധികം സംസാരം വേണ്ട..സൂക്ഷിച്ചോ എന്നൊക്കെ
പറഞ്ഞു,എന്‍റെ ഫോട്ടോ ഉള്‍പടെ ഓള്‍ക്ക് അയച്ചു
കൊടുത്തു.ആളറിയാന്‍ വേണ്ടി.!
അങ്ങനെ നിയാസിന്‍റെ ഓള്
വരാന്‍ സമയമായി.ഫ്ലാറ്റില്‍ ഇടാന്‍ കര്‍ട്ടന്‍ മേടിക്കണമല്ലോ.അതിനു കാശ് കുറെ
ചിലവാകും എന്നു നിയാസ് പറഞ്ഞപ്പോഴാണ് ഞാന്‍ പറഞ്ഞത് “നിയാസേ,ഈ താല്‍കാലിക ആവശ്യങ്ങള്‍ക്ക് വേണ്ടി വെറുതെ കാശ് കളയണോ?സമയമാകുമ്പോ ഞാനും ഒമറും കൂടി ഒരു ലുങ്കിയും പിടിച്ചു
അപ്പുറത്തും ഇപ്പുറത്തുമായി നിന്നാല്‍ പോരെ?”
– അമ്മോ..നിയാസിന്‍റെ മുഖം
ആകെ മാറി..എന്‍റെ അടുതോട്ടു വന്നു.ഇന്ന് അടി വീണു.ഞാന്‍ മണ്ണ് തിന്നും എന്നു തന്നെ
ഉറപ്പിച്ചു.അടുത്ത് നിന്ന ജാക്കിയും പതുക്കെ പുറകോട്ടു വലിഞ്ഞു.അല്ല,അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഈ ആനെക്കടിയിലെ
തേങ്ങയാകാന്‍ ആര്‍ക്കും താല്പര്യം കാണില്ലല്ലോ.”നീ അല്ലേട
ജാക്കി ഇവനെ കൊണ്ടു വന്നത്.തല്ലി കൊല്ലട ഇവനെ.”
ഭാഗ്യം.!! അടി
വീണില്ല.പന്ജ് ഡയലോഗില്‍ നിറുത്തി.
നിയാസിന്‍റെ ഓള്
വന്നു.വന്ന അന്നു തന്നെ ഞങ്ങളെയൊക്കെ പരിചയപ്പെടുത്തി.നിയാസ് ഓള്‍ക്ക് ഒരു വാര്‍ണിംഗ്
കൊടുത്തിട്ട് എന്നെയും പരിചയപ്പെടുത്തി.ഗുഡ്നൈറ്റ് പറയാന്‍ രാത്രി അങ്ങോട്ടു വരാം
എന്നു പറഞ്ഞപ്പോ..ആ ഭാഗത്ത് കണ്ടു പോകരുത് എന്നു.!! ആഹാ ഭീഷണി..എന്തായാലും പോകാന്‍
തീരുമാനിച്ചു..പോയപ്പോള്‍ ചെറുതായിട്ട് ഒന്നു വൈകി പോയോ എന്നൊരു സംശയം..12 മണി
ആകാറായെ.!! ഞാന്‍ പോയി ബെല്‍ അടിച്ചു..തുറന്നില്ല..2..3 തവണ ബെല്ലടിച്ചപ്പോ വന്നു
തുറന്നു..”നീയായിരുന്നോ?എന്തേ?” – ഓ ഒന്നുമില്ല ഗുഡ്നൈറ്റ് പറയാന്‍ വന്നതാ..!! “പൊക്കോണം” എന്നും പറഞ്ഞു ഇടിക്കനായിട്ടു
ഓങ്ങിയതും, ഞാന്‍ ഓടി താഴത്തെത്തി. ഇനി വന്നിട്ടുണ്ടെങ്കില്‍ ചൂടു
വെള്ളത്തില്‍ മുളക് പൊടി കലക്കി മോന്തെക്ക് ഒഴിക്കുമെന്നു പിറ്റേന്ന് നിയാസ് ഒരു
വാര്‍ണിങ്ങും തന്നു.ഒരു ആവേശത്തിന് വേണമെങ്കില്‍ എനിക്ക് വീണ്ടും പോയി മുട്ടാം,പക്ഷെ നിയാസ് പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്തു
കളയും.അങ്ങനെ വല്ലതും സംഭവിച്ചാല്‍,ഞാന്‍ പുതുതായി വാങ്ങാന്‍
പോകുന്ന “റെബാന്‍”കണ്ണാടി എവിടെ വെക്കും? (ഒറിജിനല്‍-സ്റ്റിക്കര്‍ ഒക്കെ ഉണ്ട്.)
പക്ഷെ ഞങ്ങളെയൊക്കെ
ഞെട്ടിച്ച ഒരു സംഭവം കുറച്ചു നാള്‍ മുന്‍പേ അരങ്ങേറി.”ഇക്കാ
എനിക്കൊരു പാട്ട് പാടി തരുമോ”എന്നു ഓള് ചോദിച്ചപ്പോ..”ജന ഗണ മന”പാടികൊടുത്ത ലോകത്തിലെ
ആദ്യത്തെ സ്നേഹമുള്ള ഭര്‍ത്താവും,നിയാസ്
മാത്രമായിരിക്കും.!! “അയ്യയ്യേ” എന്നു പറഞ്ഞു കളിയാക്കിയപ്പോ നിയാസിന്‍റെ ഒരു ചോദ്യം..”പിന്നെ ഹരി മുരളീരവം പാടികൊടുക്കാന്‍ പറ്റുമോ?ശ്വാസം മുട്ടി ചത്ത് പോകുലേ?” അതും
ശരിയാ..പക്ഷെ മിനിട്ടുകള്‍ കൊണ്ടു നല്ല പൊളപ്പന്‍ മാപ്പിള പാട്ടുകള്‍ ഇറക്കുന്ന
ടീമുകള്‍ ആണ് മലപ്പുറത്തുകാര്‍ എന്നു കേട്ടിട്ടുണ്ട്..ഒരു ചെറിയ മാപ്പിള
പാട്ടെങ്കിലും?
നിയാസും,”രീതാജ്” ബിരിയാണിയും.!
അതിനുമുന്‍പ് “രീതാജ്” എന്താണെന്ന്
അറിയണം.അബുദാബിയിലെ ഒരു റെസ്റ്റോറന്റ് ആണ് രീതാജ്. ചിക്കന്‍,മട്ടണ്‍ ബിരിയാനികലാണ് അവരുടെ പ്രത്യേകത.അതൊക്കെ വമ്പന്‍
സംഭവങ്ങള്‍ ആണ് എന്നു പറയുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളുടെ നിയാസും കോടി പിടിച്ചു
മുന്‍പില്‍ തന്നെ നില്‍പ്പുണ്ട്. ഒരു ദിവസം ഞങ്ങളുട ഓഫീസ്സില്‍ നിന്നും
കുറച്ചുപേര്‍ അബുദാബിയിലേക്ക് പോയപ്പോള്‍,മറക്കാതെ
ബിരിയാണി വാങ്ങി വരാന്‍ നിയാസ് ഓര്‍മ്മിപ്പിച്ചു വിട്ടു..ഉച്ച കഴിഞ്ഞപ്പോള്‍
ബിരിയാണി എത്തി. ഞാന്‍ ആണെങ്കിലോ അന്നു വാലിനു തീപിടിച്ചത് പോലെയിരിക്കുന്ന
സമയവും. സാലറി പ്രോസസിംഗ് ആയിരുന്നു. ലോകത്തിലെ എല്ലാ കറന്‍സികളുമുണ്ട്. പലര്‍ക്കും
അന്നം വാങ്ങാനുള്ള കാശാണ്.തെറ്റി പോകുകയോ വൈകുകയോ ചെയ്‌താല്‍,ലോകത്തിലെ എല്ലാ ഭാഷകളിലെ തെറിയും പ്രാക്കും ഞാന്‍ കേള്‍ക്കേണ്ടി
വരും.
“ശ്ശൊ ഇന്ന് രീതാജ്
ബിരിയാണി കഴിക്കാന്‍ പറ്റുമെന്ന് ഞാന്‍ വിചാരിച്ചില്ല..ഭാഗ്യം തന്നെ” – നിയാസ് തുടങ്ങി.ഞാന്‍ ഒന്നും മിണ്ടീല.
“ഇനിയിപ്പോ എനിക്ക്
കിട്ടിയത് മട്ടണ്‍ അന്നോ??,ഞാന്‍ ചിക്കന്‍ ആണ് ഓര്‍ഡര്‍
ചെയ്തത്.പുറത്തെടുത്താല്‍ എല്ലാം പോകും ഇല്ലേ?” വെള്ളം
തിളച്ചു തുടങ്ങിയിരുന്നു.ഇനി ഒരക്ഷരം മിണ്ടിയാല്‍ നല്ല ചെമിട്ടന്‍ പണി തന്നെ
കൊടുക്കണം എന്നു ആലോചിച്ചു തീര്‍ന്നില്ല,അതിനു മുന്‍പ് തന്നെ..
“ഒരു രുപ്യ കൂടീക്കന്,പതിമ്മൂന്നില്‍ നിന്നും പതിനാലു ആയീക്കന്”
നിങ്ങള്‍ പറ..പണി
കൊടുക്കണ്ടേ..കൊടുക്കണം..കൊടുത്തു..!! ഒഹ് ഞാന്‍ ആ ബിരിയാണി അങ്ങു
അടിച്ചുമാറ്റി.അല്ല പിന്നെ.!! എന്നിട്ട് ഒരു കബോര്‍ഡില്‍ ഒളിപ്പിച്ചു വച്ചു,പിന്നീടു അത് ബാഗിലോട്ടു മാറ്റി. “എന്‍റെ ബിരിയാണി എവിടെ?ആരെങ്കിലും
കണ്ടോ?” എന്നും ചോദിച്ച് അവിടൊക്കെ നടന്നു. ഞാനാണ് “പണിതത്” എന്നു നിയാസിന്
വ്യക്തമായി അറിയാമായിരുന്നു,കാരണം വേറെ ആരും
നിയാസിനോട് ഈ പരുപാടി കാണിക്കില്ല. പോകാന്‍ നേരം,വണ്ടിയില്‍
വന്നു കയറിയിട്ട് നിയാസ് എന്നോട് ഒരു ചോദ്യം.” നീ അത്
കബോര്‍ഡില്‍ നിന്നും എങ്ങോട്ട് മാറ്റി? കബോര്‍ഡ് തുറന്നപ്പോ
എനിക്ക് വാസന അടിച്ചു.നിന്‍റെ ബാഗ് താ.”
ഹൊ ഭീകരം,പഹയന്‍ മണത്തു കണ്ടുപിടിച്ചിരിക്കുന്നു.! ഞാന്‍ ബാഗ്
കൊടുത്തു.അതിലും ഇല്ലായിരുന്നു.(ഞാന്‍ ഇപ്പോഴേ അത് മാറ്റി) അങ്ങനെ ഫ്ലാറ്റ്
എത്തി..രാത്രി ഒരു ഏട്ടര മണി കഴിഞ്ഞപ്പോഴാണ് പിന്നെ ഇതിനെ പറ്റി ഓര്‍ത്തത്. അമ്പോ
ഇപ്പൊ തന്നെ കൊണ്ടു കൊടുത്തില്ലെങ്കില്‍ പണി പാളും..ഈ ബിരിയാണി കേസ്സില്‍ എങ്ങാനും
നിയാസ് “അള്ളോ” എന്നു
വിളിചിട്ടുണ്ടെങ്കില്‍ “എന്താ മോന്യേ” എന്നും ചോദിച്ചു പുള്ളി അപ്പൊ തന്നെ ഇടപെടുകയും
ചെയ്യും..അങ്ങനെ വല്ലതും സംഭവിച്ചാല്‍,ഏഴു ജന്മം ബിരിയാണി
ചെമ്പില്‍ തലയിട്ടാല്‍ പോലും മണം അടിക്കില്ല..!! ഞാന്‍ ബിരിയാണിയും എടുത്തോണ്ട്
നിയാസിന്‍റെ അടുത്തേക്ക് ഓടി. ദേഷ്യതിലായിരുന്നു. “എനിക്ക്
നിന്‍റെ ബിരിയാണി ഒന്നും വേണ്ട” എന്നും പറഞ്ഞു മുഖം വീര്‍പ്പിച്ചു
ഒറ്റയിരുപ്പായിരുന്നു. പിന്നെ രീതാജിന്റെ ഗുഡ്വില്ലിനെ പറ്റി ഓര്‍മിപ്പിച്ചപ്പോള്‍
നിയാസ് തന്നെ അത് വാങ്ങി വച്ചു.
അന്നു ഐ.പി.ല്‍ ഫൈനല്‍
നടക്കുന്ന ദിവസം. കളി കണ്ടുകൊണ്ടിരിക്കുവാ..ദാ നിയാസ്,അടുത്ത്
വന്നിരുന്നു ഓളോട് സൊള്ളുന്നു.കുറച്ചു നേരം നോക്കി,രക്ഷയില്ലാ..മര്യാതെക്ക്
കളി കാണാന്‍ സമ്മതിക്കുന്ന കോളില്ല..അപ്പോഴത്തെ എന്‍റെ ആവശ്യം..നിയാസിനെ അവിടെ
നിന്നും ഓടിക്കുക എന്നു മാത്രമായിരുന്നു. ഞാന്‍ പതുക്കെ അടുത്തുചെന്നു ഓള് കേള്‍ക്കുന്ന
വിധത്തില്‍ കുറച്ചു ഉച്ചത്തില്‍ തന്നെ പറഞ്ഞു. “നിയാസേ
നമ്മള്‍ ഇന്നലെ കണ്ട കുളിസീന്‍ എവിടായിരുന്നു? ഇപ്പുറത്തെ
ഫ്ലാറ്റിലോ അതോ അപ്പുറത്തെ ഫ്ലാറ്റിലോ? ഈ തറച്ചക്രം കത്തിച്ചത്
പോലെ രണ്ടു കറക്കം കറങ്ങിയിട്ട് ഒരൊറ്റ പോക്ക്.- വാണം വിട്ടത് പോലെ..പക്ഷെ അങ്ങനെ
പോകുന്ന സമയത്തും “എനിക്ക് തരാനുള്ളത്” തരാന്‍ മറന്നില്ല..അല്ല അത് കുറ്റം പറയാന്‍
പറ്റില്ലേ..മറ്റേ ബിരിയാണി കേസേ..!!
സബിന്‍ - “നാട്ടില്‍ പോകുമ്പോ കള്ളകേസില്‍ കുടുക്കും
ഈ ഷാജഹാന്‍ ചക്രവര്‍ത്തിയെ
പോലെ പോസ് ചെയ്തു നില്‍ക്കുന്നവനാണ് സബിന്‍...സബിന്‍ ഷാജഹാന്‍.കല്യാണ തലേന്നു
എടുത്ത ഫോട്ടോയായത് കൊണ്ടാകും,ആ മുഖത്ത് ശനിയും
ശുക്രനും ഒരുമിച്ചു കൈകോര്‍ത്തു നില്‍ക്കുന്നത്.പിറ്റേന്ന് മുതല്‍ അതങ്ങ് മൊത്തം
ശുക്രനായി.! സാധാരണ ഒരു കല്യാണം കഴിഞ്ഞാല്‍,ഇനിയങ്ങോട്ട്
ശനിയാണോ ശുക്രനാണോ എന്നു കുറിപ്പെഴുതിയ ജോത്സ്യനു പോലും 100% ഉറപ്പ്
പറയാന്‍ പറ്റില്ല.പക്ഷെ ഇവന്‍റെ കാര്യത്തില്‍ ഞാന്‍ പറയും..നല്ല “തനി” ശുക്രന് തന്നെയാണ്
എന്നു.! – കാരണം ഇവരുടെ കല്യാണ ഫോട്ടോ ഒരിക്കല്‍ ഞാന്‍ കാണാന്‍
ഇടയായി.ആദ്യം കരുതിയത് ഏതോ ജ്വല്ലറി’യുടെ പരസ്യം ആണെന്നാ.ഒരു
അര പവന്‍റെ മാല കൂടി ഓള് ഇട്ടിരുന്നെങ്കില്‍ അപ്പൊ കിറുങ്ങി താഴെ വീണേനെ.! ആ
ഇട്ടിരിക്കുന്നത് ഒന്നും പോരാഞ്ഞിട്ട്,ബാക്കിയുള്ളത് ഒരു എയര്‍
ബാഗില്‍ കൊടുത്തു വിടാനും മറന്നില്ല...അത് തന്നെ..നല്ല പച്ച മലയാളത്തില്‍ പറഞ്ഞാല്‍
“ഒന്നു ഒന്നര” സ്ത്രീധനം.! നാട്ടില്
ചെന്ന് ഒരു കടമുറി വാടകെക്ക് എടുത്ത് ഇതൊക്കെ ആണി അടിച്ചു തൂക്കിയിരുന്നെങ്കില്‍,ഒറ്റ പൈസ പോലും മുതല്‍ മുടക്കില്ലാതെ നല്ല ഒന്നാന്തരം
ജ്വല്ലറി തുടങ്ങാമായിരുന്നു. ഇതിന്‍റെ പേരും പറഞ്ഞാണ് ഇവനോട് ഞാന്‍ സ്ഥിരമായി
അടികൂടുന്നത്. ഞാന്‍ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞാലും,എല്ലാം കേട്ട് ചിരിച്ചു കൊണ്ടു നില്‍ക്കും.അപാര
തൊലിക്കട്ടി തന്നെ എന്റമ്മോ..! “അവര്‍ടെ മോള്‍ക്ക് അവരു
കൊടുത്തതിനു ഞാന്‍ എന്തു ചെയ്യാനാടാ?” – നല്ല ചോദ്യം.!! ഈ കല്യാണം
കഴിച്ചില്ലെങ്കില്‍ കുഴപ്പമൊന്നും ഇല്ലല്ലോ എന്നു ഞാന്‍ ഇവനോട് ഒരു സംശയം
ചോദിച്ചപ്പോഴും..ഇതുപോലെ വേറൊരു ചോദ്യം. – “വയസ്സാം
കാലത്ത് ആരു കഞ്ഞി തരും?” ഈ രണ്ടു ചോദ്യങ്ങള്‍ക്കും
നല്ലൊരു ഉത്തരം ആരെങ്കിലും കണ്ടു പിടിച്ചിരുന്നെങ്കില്‍ അതും പറഞ്ഞു പിടിച്ചു നില്‍കാമായിരുന്നു.
അഭിപ്രായ വോട്ടെടുപ്പില്‍
ഞങ്ങളുടെ ഓഫീസ് കണ്ട,ഏറ്റവും വല്യ
പഹയന്മാരില്‍ രണ്ടാം സ്ഥാനം.ഈ വോട്ടെടുപ്പില്‍ പങ്കെടുത്തവരൊക്കെ അത്യാവിശം നല്ല
ബുജികള്‍ ആയതുകൊണ്ട്,ഈ തീരുമാനം ആംഗീകരിക്കേ
നിവര്‍ത്തിയുള്ളു.!പണ്ട് ഏകദേശം ഒരു ആറു കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഒരു “ചേച്ചിയെ” (കതിന,ലക്ഷ്മി,കുരുവി – ട്ടോ.!!) നോക്കി
ചിരിച്ചതിന്റെ പേരില്‍ നാടുവിടേണ്ടി വന്ന ഒരു ഹതഭാഗ്യന്‍ ആണ് ഇവന്‍. ആ “ചേച്ചി” ഇങ്ങോട്ട്
ചിരിച്ചതുകൊണ്ട് മാത്രമാണ് അവന്‍ അങ്ങോട്ടു ചിരിച്ചത്,അല്ലാതെ ആ
ചേച്ചി ഒരു “ഗംഭീര സംഭവം” ആണെന്നു ഇവന്
അറിയില്ലായിരുന്നു.എന്തായാലും ഇവന്‍റെ ആ “ചിരി” അറിയേണ്ടവര്‍ അറിഞ്ഞു. ഒരു “ബീഡി
കത്തിക്കാനുള്ള” ശ്രമമായി തന്നെ പലരും അത് തെറ്റിദ്ധരിച്ചു.”കൊന്നാലും ഞാന്‍ പോകൂല” എന്നു
ശാട്ട്യം പിടിച്ചു നിന്ന ഇവനെതിരെ ആ “ചിരി” അസ്ത്രം പലരും തൊടുത്തു വിട്ടു.വേറെ മാര്‍ഗമോന്നുമില്ലാതെ
ഓന്‍ അബുദാബിയിലെത്തി.!
തുടക്കത്തില്‍ കുറച്ചു
ധാരാളിയായിരുന്നു ഇവന്‍.അല്ല കുറ്റം പറയാന്‍ പറ്റില്ല.നല്ല ശമ്പളം..കല്യാണം
കഴിഞ്ഞിട്ടില്ല..കെട്ടിച്ചുവിടാന്‍ പെങ്ങന്മാരുമില്ല..കേറി അങ്ങു പൊളിച്ചു.!
അവസാനം ആവിശ്യത്തിനും അനാവശ്യത്തിനും തോന്നിയതുപോലെ കാശ് ചിലവാക്കി 8’ന്‍റെ പണിയും കിട്ടി വായും പൊളിച്ചിരുന്ന കാലവും
ഇവനുണ്ടായിരുന്നു,പണ്ട്.! ഒരിക്കല്‍ ഇവന്‍റെ
വാപ്പയും ഉമ്മയും ഇവിടെ വന്നു പോയപ്പോള്‍,തിരിച്ചു
കൊടുത്തു വിട്ടത് ഏകദേശം 200 കിലോയാണ്.!!!!!! എന്താണാവോ ഇത്രേം സാധനങ്ങള്‍ എന്നു
ഇപ്പോഴും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടണില്ല.! ഇനിയിപ്പോ 2 കിലോ
ഈന്തപ്പഴത്തിനു പകരം, 2 ചെറിയ ഈന്തപ്പന
വല്ലതും കൊടുത്തു വിട്ടോ ആവോ.എന്തായാലും “അത്”ഒരു വല്ലാത്ത കൊടുത്തു വിടല്‍ ആയിപോയി.!
“കലാപരമായി കുറച്ചു
കഴിവുകള്‍ ഒക്കെയുണ്ടല്ലോ” എന്നു പണ്ട് എപ്പൊഴോ
ഞാന്‍ പറഞ്ഞതിന്‍റെ പേരില്‍,ഇപ്പോഴും എന്നെ വധിച്ചു
കൊണ്ടിരിക്കുകയാണ് ഇവന്‍.സ്വയം പടി റെക്കോര്‍ഡ് ചെയ്ത പാട്ടുകളാണ് എന്നെ
വധിക്കാന്‍ ഉപയോഗിക്കുന്ന മുഖ്യ ആയുധം.! ഇവിടെ തൊട്ടപ്പുറത്ത് ഒരു ഡാന്‍സ് സ്കൂള്‍
ഉണ്ട്.ഏഷ്യാനെറ്റില്‍ കുറച്ചു നാള്‍ മുന്‍പ് വരെ സംപ്രേഷണം ചെയ്ത ഒരു സീരിയലിലെ,ഒരു മുഖ്യ കഥാപാത്രത്തിന്റെ സ്കൂള്‍. ഓള്‍ടെ ചിരിച്ചു
കൊണ്ടു കവിളത്ത് വിരളും വച്ചു നിക്കണ ഒരു കട്ട്ഔട്ട് കൂടി കണ്ടപ്പോള്‍,ഇവനും ഒന്നു രണ്ടു കൂട്ടുകാരും കൂടി ഓടി ചെന്ന് ആ
സ്ഥാപനത്തില്‍ ചേര്‍ന്നു - സല്‍സ പഠിക്കാന്‍..! കലയോടുള്ള ആ ഒരു വാത്സല്യം ഇല്ലേ.?? ആ അതൊക്കെ കൊണ്ടാണ് അത് പഠിക്കാന്‍ ചേര്‍ന്നത്
എന്നൊക്കെയാണ് ഇവിടെ പറഞ്ഞത്.പക്ഷെ ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോ തന്നെ പരുപാടി
അങ്ങു അവസാനിപ്പിച്ചു. ഇവരു വിചാരിച്ചു കാണും,ആ പ്രശസ്ത
താരം..കട്ട് ഔട്ടില്‍ നിന്നും ഇറങ്ങി വന്ന്..ഇവരടെ കാലില്‍ ചിലങ്ക കെട്ടിച്ചു..”തിതയ്യി..തിത്തിതയ്യി” പാടി അങ്ങു
പഠിപ്പിക്കുമെന്ന്..! എവിടെ..ഓള് ഇവിടെ വല്ലപോഴുമേ വരാറുള്ളൂ..ഷാര്‍ജ യാണ് അവരുടെ
തട്ടകം..ഇവിടെ പഠിപ്പിക്കുന്നതും..വീണ വായിക്കുന്നതുമൊക്കെ അവരുടെ ശിഷ്യഗണങ്ങളാന്.
നമ്മള്‍ നേര്‍ക്കുനേര്‍
കണ്ടാല്‍,അടി ഇടി ചവുട്ട് ചീത്തവിളി.ഇതില്‍ കുറഞ്ഞു ഒന്നും
ഇല്ല.പിന്നെ ഒരു വളരെ നല്ല വൃത്തികെട്ട സ്വഭാവം കൂടിയുണ്ട്..പുറകില്‍ കൂടി വന്നു “കടിച്ചിട്ട്”ഓടി കളയുക.! ഇവന്‍ കാരണം
ഇപ്പൊ പെണ്ണുങ്ങളൊക്കെ എന്നെ കാണുമ്പോള്‍ ഭയഭക്തി ബഹുമാനത്തോടെ രണ്ടടി
മാറിനടക്കാന്‍ തുടങ്ങി.- നന്‍പനട.!! എങ്ങനെ എനിക്ക് 8’ന്‍റെ
പണികള്‍ തരാം എന്നു ഗവേഷണം ചെയ്യുന്നവരില്‍ പ്രമുഘന്‍.! നാട്ടില്‍
പോകുമ്പോ കള്ളകേസില്‍ കുടുക്കും.,ഞാന്‍ സ്വര്‍ണ്ണം
കടതുന്നുവെന്നു കസ്റംസില്‍ വിളിച്ചു പറയും,എന്നൊക്കെ
ഇടയ്ക്കിടെ പറഞ്ഞു ഭീഷണി പെടുത്താറണ്ട്.ഇതൊന്നും ഏല്കുന്നില്ല എന്നു
മനസ്സിലായപ്പോഴാകും,ഇവന്‍ വിദേശ ശക്തിയുടെ
സഹായം തേടിയത്... ഓന്‍റെ ഭാര്യയുടെ.!!ഓള് ഈ മാസം വരുന്നുണ്ട്. പൂട്ടാനുള്ള
മണിച്ചിത്ര പൂട്ടുമായിട്ടാത്രേ വരുന്നത്.ഓള് കൊച്ചിയില് അത്യാവിശം നല്ല പേരുള്ള
ഒരു ക്രിമിനല്‍ ലോയര്‍ ആണ്. ഇപ്പൊ ജഡ്ജി ആകാനുള്ള പരീക്ഷണത്തില്‍
അകപ്പെട്ടിരിക്കുകയാണ്. എന്നെ പെണ്ണു കേസില്‍ കുടുക്കി,ഓളെ കൊണ്ടു
വാദിപ്പിച്ചു “പണി” തരും എന്നതാണ് അടുത്ത
ഭീഷണി. “ഞങ്ങള്‍ സാക്ഷികള്‍ “ എന്നും
പറഞ്ഞു ബാക്കിയുള്ളവരും റെഡി..! പെങ്ങളെ..ഇനി ഞാനൊരു കാര്യം ചോദിച്ചോട്ടെ..പണ്ട്
ഹോസ്റലില്‍ നിന്ന സമയം.രാത്രി 9 മണിക്കു ശേഷം കോള്‍ വന്നാല്‍ സംസാരിക്കാന്‍
പറ്റില്ലല്ലോ..അവിടത്തെ നിയമം ആയിരുന്നു അത്..ആണെ? ഇവന്‍
സ്ഥിരമായി വിളിച്ചു കൊണ്ടിരുന്നതും രാത്രി 8.55’നു?? ആണേ?? അതായതു ഇവിടത്തെ 7.25.!!
എന്നിട്ട് ഓരോരോ മുടന്തന്‍ ന്യായങ്ങളും.. “മീറ്റിംഗില്‍
ആയിരുന്നടി.. കുളിക്കുവായിരുന്നടി..മാളില്‍ ആയിരുന്നടി.. ആണേ.??എന്നാലെ അതൊക്കെ വെറുതെയാ..”ഇതാകുമ്പോ
നാലോ അഞ്ചോ മിനിറ്റ് സംസാരിച്ചിട്ടു ഓള് വച്ചോളും” – ഇങ്ങനെയാ
എന്‍റെ അടുത്ത് ഒരിക്കല്‍ പറഞ്ഞെ..!! ഇനി പറ..ഈ പാവം പിടിച്ച എന്നെ കുടുക്കണോ?? അപ്പൊ ചേച്ചിയെ..ദുബായിലേക്ക് സ്വാഗതം വരുമ്പോഴേ..ഒരു
വരിക്ക ചക്ക..ചെറുത്. ഈ ഹാന്‍ഡ് ബാഗില്‍ കൊള്ളുന്ന സൈസ് ഇല്ലേ..അത് മതി..!!
സബിനേ,നീ എന്നെ കൊണ്ടു പറയിച്ചതാണെ..ഇനി എന്നെ കടിക്കുകയോ..
കേസില്‍ കുടുക്കും എന്നു പറയുകയോ ചെയ്‌താല്‍,നീ എല്ലാ
ദിവസവും പള്ളീല്‍ പോകാറുണ്ട് എന്നല്ലേ പറഞ്ഞിരിക്കന്നെ..അതൊക്കെ
വെറുതെയാണ്..ആഴ്ച്ചയിലോരിക്കെ പോയാലായി..എന്നു എല്ലാരോടും പറയുവേ..!! പിന്നെ കണ
കുണ പറയരുത്.!
കാഷിഫ് – “പിസ്ത സുമാ കിറാ”
നല്ല അടിപൊളി
പാട്ടൊന്നും സൗത്ത് ഇന്ത്യയില്‍ ഇല്ലത്രേ.! അങ്ങു കേള്‍പ്പിച്ചു കൊടുത്തു,വീഡിയോ സഹിതം. ഇവന്‍ അതുതോട്ടു ഒരു “നസ്രിയ ഫാന്‍” ആയി എന്നു മാത്രമല്ല, അവിശ്യതിനും അനാവശ്യത്തിനും പിസ്ത സുമാ
കിറാ മാന്‍ എന്നും പറഞ്ഞു നടക്കാനും തുടങ്ങി.
സയെദ് കാഷിഫ് – ജനിച്ചത് പാകിസ്താനില്‍ ആണെങ്കിലും,പഠിച്ചതും വളര്‍ന്നതും ആണ് യു.കെ.’യില്‍.! ശരതിന്റെയും, ജാക്കിയുടെയും
മുതലാളി.! അവിടെ പടിച്ചതുകൊണ്ടാകും,എന്തു ചോദിച്ചാലും
കറങ്ങി തിരിഞ്ഞു എത്തുന്നത് യു.കെ. പാര്‍ളമെന്റില്‍ ആകും. ഇങ്ങോട്ട് പറയുന്ന
പകുതി കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഒരുമാതിരി ഈ
ബി.ബി.സി. റിപ്പോര്‍ട്ടര്‍ സി.ന്‍.ന്‍. ചാനലില്‍ കയറി കാലാവസ്ഥ പറയുന്നത്
പോലിരിക്കും. ഞാന്‍ ഇവിടെ ജോയിന്‍ ചെയ്തപ്പോള്‍ ആദ്യം കണ്ട “മനുഷ്യരില്‍” ഒരാള്‍.! തുടക്കത്തില്‍
ഇവന്റെയോപ്പം ആയിരുന്നു ഓഫീസിലോട്ടുള്ള പോക്കും വരവും. അത് “ഒടുക്കത്തെ” പോക്ക് ആകാനുള്ള
സാധ്യതയുള്ളതുകൊണ്ട് ഞാന്‍ പതുക്കെ വലിഞ്ഞു.! എങ്ങനെ വലിയാതിരിക്കും? മര്യാതെക്ക് റോഡില്‍ കൂടെ നടക്കില്ല, ഹര്ഡില്‍സ് കളിച്ചാ നടപ്പ്. ചിലപ്പോ നിന്ന നില്‍പ്പില്‍
നിന്നും വാണം വിട്ടതുപോലെ റോഡിനു കുറുകെ ഓടി കളയുമെന്നേ.!
ഇവിടത്തെ വണ്ടികല്‍ക്കൊക്കെ
“കാര്‍” എന്ന പേര്
മാത്രമേയുള്ളൂ. കാണാന്‍ മിക്കതും നാട്ടിലെ ടിപ്പര്‍ കണക്കാണ്. ഒരു ഇടി എങ്ങാനും
കിട്ടിയാലെ..ഈ തണ്ണി മത്തന്‍ ഇല്ലേ?അതെടുത്തു ചുമരില്‍
എറിഞ്ഞത് പോലിരിക്കും. ഈ ടിപ്പരുകള്‍ക്ക് ഇടയിലൂടെയാണ് ഇവന്‍ കബഡി കളിക്കുന്നത്
എന്നോര്‍ത്തോണം.! പക്ഷെ ഒരിക്കല്‍ പണി പാളി. അവിടവിടായി കീറിയ ജീന്‍സും,വള്ളി ചെരുപ്പും ഇട്ടു കബഡി കളിച്ചപ്പോ ഓനെ
പോക്കിയില്ല.. നല്ല കൊട്ടും സൂട്ടും ഇട്ടു പെട്ടിയും പിടിച്ചു കബഡി കളിക്കുനതിന്റെ
ഇടയില്‍ സി.ഐ.ഡി കൈയ്യോടെ പൊക്കി..എമിരേറ്റ്സ് ഐ.ഡി.’യും
വാങ്ങി..ഇരുന്നൂറു ദിര്‍ഹം ഫൈനും അടിച്ചു കയ്യില്‍ കൊടുത്തു. അങ്ങനെ തന്നെ
വേണം..അങ്ങനെ തന്നെ വേണം..അതിനു ശേഷം സീബ്ര ക്രോസിംഗ് ഇല്ലെങ്കില്‍,അത് അവിടെ വരച്ചു ക്രോസ് ചെയ്യും എന്ന അവസ്ഥയിലെക്കായി.!
ഭാര്യയുടെ ഒപ്പമാണ്
താമസം. സ്നേഹം കൂടുമ്പോള്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി അടിയുണ്ടാകാരുണ്ട്.
അതിന്‍റെ ബലിയാട് ആകുന്നതോ? ടി.വി. റിമോട്ട് മുതല്‍
ഐ.ഫോണ്‍ 5 വരെ. രാവിലെ എഴുനേല്‍ക്കുമ്പോള്‍ എല്ലാ ഭര്‍ത്താക്കന്മാരെപ്പോലെ “ശ്ശെ വേണ്ടായിരുന്നു” എന്നു
പാശ്ചാതപിക്കുകയും ചെയ്യും. എന്നിട്ടോ ഈ പൊട്ടിച്ച സാധനങ്ങള്‍ക്ക് പകരം, പുതിയത് വാങ്ങിക്കാന്‍ കടയില്‍ ചെന്ന് വില പേശി അവരെ
കൊന്നു കൊലവിളിക്കുകയും ചെയ്യും. ഒന്നു രണ്ടു തവണ ആ കടക്കാരന്‍ “അണ്ണാ ഇത് വച്ചോ,പൈസ ഒന്നും
വേണ്ട, മുതലാളി അറിയേണ്ട” എന്നും
പറഞ്ഞു ഫ്രീ ആയിട്ടും കൊടുത്തിട്ടുണ്ട്. പക്ഷെ ഒരിക്കല്‍ ഓളോട് അടിയുണ്ടാക്കേണ്ട
സമയത്ത് അടിയുണ്ടാക്കാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ ആയിപ്പോയി. ഒളെയും ഒരിക്കല്‍
സി.ഐ.ഡി പൊക്കി..കബഡി കളിച്ചതിനു. പോയി ഉപദേശിച്ചു വഴക്കിടാന്‍ പറ്റുമോ? “താന്‍ കൂടുതല്‍ ഒന്നും പറയേണ്ട,തന്നെയും
പോക്കിയില്ലേ ഉവ്വ” എന്നു ചോദിച്ചാല്‍
പെട്ടാ?? ഈ കണ്ണ് ഉള്ളപ്പോ കണ്ണിന്‍റെ വില അറിയില്ല എന്നു
പറയുന്നത് ശരിയാണ്.ഇപ്പൊ ഇവന്‍ ഇവിടെ ഒറ്റെക്കാ താമസം.. ഓള് ഇല്ലാതെ കുറച്ചു
കഷ്ടപെടുന്നുണ്ട്. ഓള് അങ്ങു പാകിസ്ഥാനില്‍ ആണ്..പേടിക്കാനൊന്നുമില്ല..ഒരു നാലഞ്ചു
മാസം കഴിയുമ്പൊ ഓള് ഇങ്ങെത്തും! ഇവന്‍ ഒരിക്കല്‍ “വെടി വച്ചപ്പോ” ഉണ്ട ഉണ്ടെന്നു ഓര്‍ത്തില്ല..അങ്ങനെ
പറ്റിയ പറ്റാ..!
ഈ “വടി കൊടുത്തു അടി വാങ്ങുക” എന്നു
കേട്ടിട്ടില്ലേ? അതും നടന്നു. ഫുട്ബോള്‍’നെ കുറിച്ച്
ഒരു സംസാരം വന്നപ്പോ,ഞാന്‍ ചെന്ന് Manchester united ‘നെ സപ്പോര്‍ട്ട് ചെയ്തു
സംസാരിക്കാന്‍ തുടങ്ങി. ഒരു ആവിശ്യവും ഇല്ലായിരുന്നു. ഞാന്‍ അറിഞ്ഞോ ഇവന്‍ ലിവര്‍പൂളിന്റെ
മച്ചാന്‍ ആണെന്നു.! പിന്നെ അങ്ങോട്ടു നടന്നത് ഒരു നരഹത്യ തന്നെയായിരുന്നു.! അവരു
ഗോള്‍ അടിച്ച വര്‍ഷം,അടിക്കാത്ത വര്‍ഷം,കപ്പ് കിട്ടിയ വര്‍ഷം, കിട്ടാത്ത
വര്‍ഷം.- അങ്ങു തുടങ്ങിയില്ലേ..ഞാന്‍ ഊശിയായി എല്ലാം കേട്ടു നിന്നു.! ഈ
പൂഴിക്കുന്ന് ആശാന്‍ ഇല്ലേ?? “വെടി വീരന്‍”,അങ്ങേരുടെ വീട്ടില്‍ ചെന്ന്, ഉറങ്ങി
കിടന്ന അങ്ങേരെ വിളിച്ചുണര്‍ത്തി,കയ്യില്‍ ഇരുന്ന ഓല
പടക്കം കത്തിച്ചിട്ടു “എങ്ങനുണ്ടടോ എന്റെ ഓല” എന്നു ഇവന്റെ മുഖത്ത് നോക്കി ചോദിച്ചത് പോലെയായിരുന്നു
എന്‍റെ അവസ്ഥ.. തിരിച്ചു മിസൈല്‍ വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും
കരുതിയില്ല..!!
ഇടെക്കിടെ നിയാസ്
എന്നോട് ചോദിക്കും “ടാ നിന്‍റെ ഗോള്‍ ഷീറ്റ്
അപ്ഡേറ്റ് ചെയ്തോ”? ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ക്കും
- ഗോള്‍.....ഗോള്‍ പോസ്റ്റ്.......ലിവര്‍പൂള്‍.... ശ്ശൊ..!
അബ്ദുള്‍ സമദ് – “ടാ
നല്ല നഖം ഉണ്ടായിരുന്നു.ഞാന്‍ ഇന്നലെ വെട്ടി കളഞ്ഞതാ"
കാസര്‍ഗോഡ് ആണ്
സ്വദേശം.കണ്ടീന, കൊടുത്തീന,കിട്ടീന..ആ ഒരു ലൈന്‍.!!
ഞങ്ങളുടെ കൂടെ ഫിനാന്‍സില്‍
ആണെങ്കിലും,എന്താണ് ശരിക്കുമുള്ള ഇവന്‍റെ പണി എന്നു വ്യക്തമായി
എനിക്കറിയില്ല. മൊത്തം ദുരൂഹതയാണ്..ഓടി നടന്നു പണിയെടുക്കുന്നത് കാണാം. എനിക്ക്
അറിയാവുന്നത് ഒരേയൊരു കാര്യം മാത്രമാണ്. “ഓസ്ട്രേലിയ” സംബന്ധമായ എന്തെങ്കിലും വിഷയം വന്നാല്‍..”ഇന്നാ സമദെ നിന്റെ ഓസ്ട്രേലിയ” എന്നും
പറഞ്ഞു കൊണ്ടു കൊടുക്കും.
എനിക്ക് അറബിപ്പായാസം
ഉണ്ടാക്കി തന്ന മഹാന്‍ കൂടിയാണ് ഇദ്ദേഹം. ആ ഒരു നന്നിയും കടപ്പാടും എനിക്ക് എന്നും,എപ്പോഴും ഇവനോടുണ്ടാകും..ഞാന്‍ ഇവിടെ ജോയിന്‍ ചെയ്ത
സമയം. ഒരു ദിവസം രാത്രി ഓടി വന്നിട്ട് “ടാ നീ അറബിപ്പായാസം
കുടിച്ചിട്ടുണ്ടോ?” എന്നൊരു ചോദ്യം..ദൈവമേ
അറബികള്‍ക്കും പായസമോ?ആ ചിലപ്പോ
കാണുമായിരിക്കും..ഇല്ലേ? കുടിച്ചിട്ടില്ല എന്നു
പറഞ്ഞപ്പോള്‍ ഇവന്‍ ഉണ്ടാക്കിയിട്ടുണ്ട്,ചൂടാറും മുന്‍പേ തന്നെ
വന്നു കഴിച്ചോളാന്‍.! ഓസിനു പായസം കിട്ടിയാല്‍ പുളിക്കുമോ? അതും
ഇന്നേവരെ കണ്ടിട്ടോ, കുടിച്ചിട്ടോ ഇല്ലാത്ത
പായസം കൂടിയാകുമ്പോള്‍? ഞാന്‍ അടുക്കളയില്‍
ചെന്നപാടെ,അവന്‍ വളരെ സ്നേഹത്തോടെ ഒരു ഗ്ലാസില്‍ പായസം എടുത്തു
തന്നു – ഞാന്‍ കുടിച്ചു.
“എങ്ങനുണ്ട് എങ്ങനുണ്ട്,അറബിപ്പയാസം?” - ഫാ..അവന്‍റെ
ഒരു പായസം...ഒരുമാതിരി കഞ്ഞിവെള്ളത്തില്‍ മില്‍ക്ക് മേഡ് ഒഴിച്ചത് പോലുണ്ട്,എന്നു മുഖത്ത് നോക്കി പറയാന്‍ പറ്റുമോ? സ്നേഹത്തോടെ വന്നു വിളിച്ചതുകൊണ്ട് ഞാന്‍ ഓസിനു പോയി
കഴിക്കുന്നതല്ലേ?, അത് മാത്രമല്ല
അന്നൊന്നും എനിക്ക് ഇവനുമായി വല്യ പരിചയം ഒന്നുമില്ല.. അതുകൊണ്ട് മുഖത്തിലെ
ചളിപ്പ് പുറത്തു കാണിക്കാതെ “നന്നായിട്ടുണ്ട് നിന്റെ
അറബിപ്പായാസം” എന്നു തന്നെ പറഞ്ഞു..അപ്പൊ ചിരിക്കാന്‍ തുടങ്ങിയ ഈ പഹയന്‍
പിന്നെ ചിരി നിറുത്തുന്നത് ഒരു 5 മിനിറ്റ് കഴിഞ്ഞാണ്..സംഭവം എന്താ..പായസം
ഉണ്ടാക്കാനായിരുന്നു ഉദ്ദേശം.. പക്ഷെ പാലിന് പകരം ഒഴിച്ചത് തൈരായി പോയി.!
അതെടുത്തു എനിക്കിട്ടു ഒരു പണിയും തന്നതാണ് സീന്‍. അന്നു ഞാനും ഒരു ചിരി
ചിരിച്ചു.. അതിനര്‍ത്ഥം ഇപ്പൊ ഇവന് മനസ്സിലാകുന്നുണ്ടാകും.. എപ്പോഴൊക്കെ പണി
കൊടുക്കാന്‍ പറ്റുമോ..അപ്പോഴൊക്കെ ഞാന്‍ കൊടുക്കാറുണ്ട്..ഏതു പാതിരാത്രി
ആണെങ്കിലും.! ഇങ്ങനെയൊക്കെ ആണെങ്കിലും ഇവന്‍ വല്യ ഒരു ധൈര്യശാലിയെ
അല്ല. ഒരിക്കല്‍ ഫയര്‍ അലാറം അടിച്ചപ്പോ,ബെല്‍റ്റും മുറുക്കി
ഒരൊറ്റ ഓട്ടം. ഏട്ടാമത്തെ നിലയില്‍ നിന്നും പാര്‍ക്കിംഗ് വരെ ലിഫ്റ്റില്‍ ചെന്നിട്ടു,അതുവഴി വന്ന കാറിനു കൈ കാണിച്ചു,അതില്‍ കയറി
ഭൂമിയില്‍ എത്തി,റിലേ ഓടാന്‍ തയാറെടുത്തു
നിന്നപ്പോ സെക്യൂരിറ്റി അണ്ണന്‍ വന്നു പറഞ്ഞു.. “ഓടണ്ട
മോക്ക് അലാറം ആണ്”..അതില്ലായിരുന്നെങ്കില്‍..ആ
ഓട്ടത്തിന് ട്രെയിന്‍ കയറി വീടെത്തി കട്ടിലിനടിയില്‍ ഒളിച്ചേനെ.!
ഞങ്ങളുടെ കൂടെ
അടിച്ചുപൊളിച്ചു സുഖമായി ജീവിച്ചു കൊണ്ടിരുന്ന മനുഷ്യനാ.കുറച്ചു കൂടി “സുഖമായി അടിച്ചു പൊളിക്കാന്‍ ആകും ഭാര്യയെ ഇങ്ങു
വരുത്തിച്ചത്. താല്‍കാലിക ആവശ്യങ്ങള്‍ക്ക് ഓളെ ഇങ്ങു കൊണ്ടുവരരുത്.ഒന്നുറച്ചിട്ട്
കൊണ്ടു വന്നാല്‍ മതി എന്നു ഞാന്‍ അന്നേ പറഞ്ഞതാ..കേട്ടില്ല.! അങ്ങനെ ഓള്
വരുന്നതിന്‍റെ തലേന്ന്,ഓടി വന്നു എന്നോട് 100
ദിര്‍ഹം ചോദിച്ചു.എന്തോ തല പോണ കേസിനാകും എന്നു കരുതി ഞാന്‍ അത് കൊടുക്കുകയും
ചെയ്തു. രാത്രി തന്നെ ചെന്ന് “ക്വീന്‍ കംഫോര്ട്ട്” അങ്ങു മേടിച്ചു.-പുതപ്പേ..! വിശാലമായ പുതപ്പു.പിന്നെ
വളരെ അത്യാവിശമായ കാര്യമല്ലേ..രണ്ടു ദിവസം കഴിഞ്ഞു ഓഫീസില്‍ എത്തിയ ഓന്‍റെ മുഖത്ത്
മൊത്തം,തലങ്ങും വിലങ്ങും പാടുകള്‍..!!
എന്തുവാടെ ഇത് മുഖത്ത്?
"അത് ടാ മോന്‍റെ
വികൃതിയാ.നഖം കൊണ്ടതാ.."
ഉവ്വാ..!!
രണ്ടു ദിവസം കഴിഞ്ഞ്,ഇവരെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ചു കാണാനിടയായി.ഓളെ
പരിചയപെട്ടു,മോനെയും കണ്ടു.ഞാന്‍ ഇങ്ങനെ വെറുതെ മോനെ നോക്കിക്കൊണ്ട്
ഇരിക്കുവാ..ഉടനെ ഇവന്‍ വന്നിട്ടേ.. “നല്ല നഖം ഉണ്ടായിരുന്നട,ഞാന്‍ ഇന്നലെ വെട്ടി കളഞ്ഞതാ..” ഓ അങ്ങനെ..
ഉവ്വ ഉവ്വ..!! ഞാന്‍ ഒന്നും ചോദിച്ചില്ല,ചെറുക്കന്‍ അങ്ങോട്ടും
ഇങ്ങോട്ടും ഓടി നടക്കണത് വെറുതെ നോക്കി നിന്നതാ..!!
ആവശ്യത്തിനും
അനാവശ്യത്തിനും ഭാര്യയെ സുഖിപ്പിക്കുക എന്നുള്ളത് ലിവന്‍റെ ഒരു ഹോബി ആണ്. കാശ്
കമ്മിയായത് കാരണം,തുതുരു ആയി നിന്ന ഇവന്‍,വിവാഹ വാര്‍ഷികത്തിന് ഓള്‍ക്ക് വാങ്ങി കൊടുത്തത്, 4500 ദിരംസിന്റെ ഡയമണ്ട് മോതിരമാണ്.ഒരു റോസാപ്പൂ വാങ്ങി
കൊടുത്താല്‍ പോരായിരുന്നോ?ഓള്‍ക്ക് കാര്യം
പറഞ്ഞാല്‍ മനസ്സിലാകില്ലായിരുന്നോ? എനിക്ക് ചോദിക്കാനുള്ളത്
വേറെയൊന്നുമല്ല. എന്തിനാന്നു ഈ സ്ലൈഡ് വാങ്ങി കൊടുത്തും,ജിമിക്കി
വാങ്ങി കൊടുത്തും സ്വന്തം ഭാര്യയെ “ഇങ്ങനെ” വളക്കാന്‍ ശ്രമിക്കുന്നത്? “പരമാവധി” വളഞ്ഞത്തിന്റെ ഫലം ആയിട്ടല്ലെയുവ്വ വീട്ടില് ഒരു കൊച്ചു
ട്രോഫി ഓടി ചാടി നടക്കുന്നത്ത്?
അങ്ങനെ ഇങ്ങനെയൊന്നും
ഓള് വളയില്ല എന്നു തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ടു ഓളും
മുന്നേറുകയാണ്.അതുകൊണ്ടാണല്ലോ ഒരു ദിവസം വീട്ടില്‍ കയറിയ പാടെ ഇവനോട് ഓള് “നിങ്ങള്‍ ആ പെണ്ണിന് ലൈക് അടിച്ചീന?” എന്നു ചോദിച്ചത്.! ഓഫീസില്‍ നിന്നും വീട്ടിലേക്കു
പോകുന്ന വഴി, പഹയന്‍ ഏതോ ഒരു പെണ്ണിന്‍റെ പടത്തിനു ലൈക്
അടിചേക്കുന്നു. – അതാണ് വിഷയം.! അടിച്ച
ലൈക് അവിടെ നല്ല വെടിപ്പായി പതിഞ്ഞു കിടക്കുന്നത് കൊണ്ടു,കണ്ടില്ല,അടിച്ചില്ല എന്നൊക്കെ പറഞ്ഞു ഊരാനും പറ്റില്ല.! “അത് പിന്നെ ഫോണില്‍ നോക്കിയപ്പോ,പടത്തിന്റെ
പകുതിയേ കണ്ടോള്ളൂ,ബാക്കി പകുതി കണ്ടില്ല” എന്നൊക്കെ പറഞ്ഞു തല്‍കാലം ഊരിയത്രേ.! ഇത് കാരണം എത്ര
ദിവസം “പട്ടിണി” കിടന്നോ ആവോ.! ഇതില്‍
നിന്നും ഒരു കാര്യം വ്യക്തമായി. ഇവന്‍ കഷ്ടപെടാതിരിക്കാന്‍ വേണ്ടി ഓള് വണ്ടി കയറി
വന്നതല്ല, ഭാവിയില്‍ ഓള് കഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി സ്വയം വണ്ടി
കയറി ഇങ്ങു പോന്നതാണ്..!
പെങ്ങളെ..ഈ മൊബൈലില്‍
ഏതു പടവും,വ്യക്തമായിട്ട് തന്നെ കാണാന്‍ പറ്റും.ഈ samsung s4 ആകുമ്പോ,നല്ല കളര്‍ഫുള്‍ ആയി തന്നെ കാണാനും പറ്റും.അപ്പൊ ഈ ലൈക്
അടിച്ചത്?? ആ പോട്ടെ പണ്ട് നടന്ന ഒരു ചെറിയ സംഭവം
അല്ലേ..വിട്ടേരെ...പക്ഷെ എന്നാലും പെങ്ങളെ അന്നു അത് കണ്ടത് കൊണ്ടു രക്ഷയായി ഇല്ലേ? അപ്പൊ ഈ മാലയും,വളയും ഒക്കെ
വാങ്ങി തരുന്നത് “വിശ്വാസം” കൂട്ടാനല്ലേ.? അല്ല ലൈക്
അടിച്ചെങ്കില്‍ ചാറ്റ് ചെയ്യാനും...ഓ ശരിയാ..പണ്ട് നടന്ന സംഭവം അല്ലേ..
വിട്ടേക്കാം ഇല്ലേ..
നീ..!! ഒരു അഞ്ചു
ലിറ്റര്‍ ഹാക്കിന്‍സ് കുക്കര്‍ എടുത്ത് തലയില്‍ കമഴ്ത്തുന്നത് ഹെല്‍മറ്റിന്റെ
ഉപയോഗം ചെയ്യും. കഴുത്തിന് മുകളില്‍ എന്തു സംഭവിച്ചാലും ഇവിടെ ഇന്‍ഷുറന്‍സ്
കിട്ടൂലേ..!! എനിക്ക് സിക്സ് പാക്ക് വരുന്നതും,കോഴിക്ക്
മുല വരുന്നതും ഒരു ദിവസം ആയിരിക്കും ഇല്ലേടാ...അവന്‍റെ ഒരു അറബിപ്പായസവും
കോത്താണതിലെ ഒരു ചിരിയും..!!
തള്ളേ കലിപ്പ്
തീരണില്ലല്ല്..!!
സനല്‍ - “ഹ ഹ ഹാ എല്ലാരും ചിരിക്ക്.”
ഒരു ദിവസം ഓടി ഫിനാന്‍സ്’ലേക്ക് വന്നിട്ട്..”എല്ലാരും വാ
ഒരു തമാശ ഉണ്ട്. – ഒരാള്‍ കാട്ടിലൂടെ
നടന്നു പോകുവായിരുന്നു.അപ്പൊ അതാ മുന്നില്‍ ഒരു പുലി.പെട്ടെന്നു അയാള്‍ക്ക് ഒരു
ഐഡിയ തോന്നി.. ഒരു 500 രൂപ നോട്ട് എടുത്ത് പുലിയെ കാണിച്ചു..അപ്പൊ പുലിക്കു
മനസ്സിലായി ഇയാള്‍ ഒരു “ചില്ലറ” ക്കാരന് അല്ലെന്നു. അങ്ങനെ പുലി പേടിച്ചു പോയി.. ഹ ഹ ഹാ എല്ലാരും ചിരിക്ക്”
അയ്യേ...അയ്യയ്യേ..!!
അയ്യേ – ഇമ്മാതിരി ഊളതരം വന്നു പറഞ്ഞിട്ട്,അത് തമാശയാണെന്ന് പറഞ്ഞു സ്വയം ചിരിച്ചതിനു.!
അയ്യയ്യേ – “പ്രൈസ് ലെസ്സ്” എന്ന അവാര്‍ഡുകള്‍
വാരിക്കൂട്ടിയ, യു.എ.ഇ.’ ലെ മികച്ച ഷോര്‍ട്ട്
ഫിലിമിന്‍റെ കഥയും,സംവിധാനവും ഒക്കെ ഇവനാണ്
– സനല്‍ തോണ്ടില്‍. അവന്‍ “നേരിട്ട്
വന്ന്” ഈ “ഭീകര” പരുപാടി കാണിച്ചതിനു.!
ഇത് പിന്നെയും ആവര്‍ത്തിച്ചു
കൊണ്ടിരുന്നു.ഒരിക്കല്‍ വന്നു വല്യ അഭിമാനത്തോടെ പരയുവാനെ..”ഞാന്‍ ഈ ഫ.ബി’ല്‍ ചില ഫോട്ടോകള്‍ ഇതു
കഴിഞ്ഞാല്‍ ഞാന്‍ അത് “ഒണ്‍ലി മി” ആക്കി വക്കും”എന്നു..!! എന്നാ പിന്നെ
ഇടുന്നത് എന്തിനു..ആ ഫോട്ടോകള്‍ ഒക്കെ ഫ്രെയിം ചെയ്തു റൂമില്‍ തൂക്കിയിട്ടാല്‍
പോരെ?? ഓടിച്ചു വിട്ടു എന്നെ..!! പക്ഷെ ഒരിക്കല്‍ ഒരു ഏറ്റ പണി
ഇവനു കൊടുക്കാനുള്ള ആ ഒരു ഭാഗ്യം എനിക്ക് കിട്ടി.. അത് പറയാന്‍ പാടില്ല..കോണ്ഫിഡന്‍ഷ്യല്‍
ആണ്..പണി കിട്ടി..തറയില്‍ കുത്തിയിരുന്ന് “അമ്മോ” എന്നു വിളിച്ചിട്ടുണ്ട്. എനിക്കും കിട്ടാറുണ്ട് കേട്ടോ
ആവശ്യം പോലെ..!!
വെള്ളമടിച്ചു കഴിഞ്ഞാല്‍
പിന്നെ പിടിച്ചാല്‍ കിട്ടൂല. ഒരു ഒന്നു ഒന്നര പ്രസംഗം ആയിരിക്കും പിന്നീട്.
കുബൂസില്‍ നിന്നും തുടങ്ങുന്നതാകും.. തീരുന്നതോ അങ്ങു ടൈറ്റാനിക്കിന്‍റെ
അടിത്തട്ടിലും..ഒരുപാട് നല്ല കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കരുണ്ട്,ഈ സമയത്ത്..ഈ “ഒന്നു ഒന്നര” പ്രസംഗം എന്നു പറഞ്ഞതു വെറുതെയല്ല..ഉദാഹരണത്തിന്..ഒരു
ഈശ്വര വിശ്വാസിയും, നിരീശ്വരവാദിയും ഇവനോട്
സംസാരിക്കുക എന്നിരിക്കട്ടെ ( കണ്ടിഷന്‍സ് അപ്ലൈ – ഇവന്‍
വെള്ളമടിചിരിക്കണം) ഒരു അര മണിക്കൂര്‍ കഴിയുമ്പൊ,ഈ
നിരീശ്വരവാദി,ആലും പുല്ലും തപ്പി പോകും.. തപസ്സു ചെയ്യാന്‍..!! ആ
ഈശ്വരവിശ്വാസി ആണെങ്കിലോ,സ്വന്തമായിട്ട് ഒരു
യുക്തിവാദി സംഖടന ഉണ്ടാക്കി,അത് രാജ്യാന്തര
നിലകളിലേക്ക് പോകുകയും ചെയ്യും.!
കല്യാണം കഴിക്കാന്‍
പോകുന്നവര്‍ക്ക് വേണ്ടി ഇവന് “ചില” സ്പെഷ്യല്‍ ക്ലാസ്സുകള്‍ എടുത്ത് കൊടുക്കാറുണ്ട്. ആദ്യ
രാത്രി എന്തൊക്കെ ചെയ്യാം? എന്തൊക്കെ ചെയ്തു കൂടാ? “ഡോ തന്‍റെ മോളെ കെട്ടിയ വകയിലുള്ള സ്ത്രീധനം എവിടടോ?” എന്നു ഇടിവെട്ടി മുഖത്ത് നോക്കി ചോദിക്കാതെ, അമ്മായിയപ്പന്‍ തന്നെ “ഇന്നാ മോനെ
ഇത് വച്ചോ” എന്നു എങ്ങനെ പറയിപ്പിക്കാം..ഇതൊക്കെയാണ് ഉള്ളടക്കം.
ക്ലാസ്സുകള്‍ ഗംഭീരം ആയിരിക്കണം. അതുകൊണ്ടാണല്ലോ ഈ പ്രേമിച്ചു കേട്ടുന്നവരും, ഓടിച്ചിട്ട് കേട്ടുന്നവരും ഒരുപോലെ ഇവന്‍റെ ഒരു
അപ്പൊയിന്റ്മെന്റ്റ്’നു വേണ്ടി കാത്തു നില്‍ക്കുന്നത്.
സ്നേഹിച്ച പെണ്ണിനെ തന്നെ കെട്ടാനുള്ള ചങ്കുറപ്പ് ഇവന്‍ കാണിച്ചു..”തല കുത്തനെ നിന്നാലും കെട്ടിച്ചു തരൂലടാ” എന്ന അവസ്ഥയുണ്ടായപ്പോഴും “ആത്മാര്‍ഥത” എന്ന ഒറ്റ മൂര്‍ച്ചയേറിയ ആയുധം കൊണ്ടു പട വെട്ടി
ജയിക്കുക തന്നെ ചെയ്തു.!
പക്ഷെ.!
ന്യൂ ഇയര്‍ തലേന്ന്
രാത്രി ഞാന്‍ ചോദിച്ചു – “സനലെ,ഫ്ലാറ്റിലേക്ക് വരുന്നോ? സാധനം ഉണ്ട്..പൊളിക്കാം?”
“പിന്നെന്താ,ഒരു മിനിറ്റ്.ഞാന്‍ അവളെ ഒന്നു വിളിച്ചു പറഞ്ഞോട്ടെ..”
ഓളെ വിളിച്ചു – “ടി, എനിക്ക് ഇവിടെ കുറച്ചു
പണിയുണ്ട്.ഞാന്‍ നാളെ ഉച്ച കഴിഞ്ഞേ
വരൂ..................അല്ല.................എപ്പോ................അത് കഴിഞ്ഞ
മാസമല്ലേ.................ശരിക്കും പണിയുണ്ട്.................... മോളോ?................ ഞാന്‍
പറയുന്ന.................ആ ശരി..............
ഇല്ല.........വരാം...............ഇല്ല............ഇപ്പൊ എത്തും.......”
ഫോണ്‍ കട്ടാക്കിയിട്ടു
എന്നോടും ശരത്തിനോടും....!!
“ടാ അതേ........
അപ്പോഴേക്കും ഞങ്ങള്‍ തല
തല്ലി ചിരിച്ചു തുടങ്ങിയിരുന്നു..!!!
- A v.j blog..!
സുധീഷ് - “തീ പിടിച്ചാല്‍ നീ എന്തു ചെയ്യും??”
സുധീഷ് ഭാസ്കരന്‍,സുധീഷ് കൊത്തോളി,സുധീഷ്
പിളികോട്,സുധീഷ് പിള്ളൈ..ഇതില്‍ ഏതാണ് ഇവന്‍റെ ശരിക്കുമുള്ള
പേരെന്ന് എനിക്ക് പോലും അറിയില്ല..”എനിക്ക് പോലും” എന്നു പറയാന്‍ കാരണമുണ്ട്. അബുദാബിയില്‍ ആയിരുന്നപ്പോഴും,ഇപ്പൊ ദുബായിലും ഇവനാണ് എന്‍റെ റൂംമേറ്റ് ..കുറച്ചു
കൂടി വ്യക്തമായി പറഞ്ഞാല്‍ “ദാ അപ്പുറത്ത്
കിടക്കുന്നവന്‍”.ഞാന്‍ ഈ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണേ!!
അറിയവുന്നവരോടാനെങ്കില്‍ പിന്നെ പറയേം വേണ്ട..പക്ഷെ ഫ്ലാറ്റില്‍ വന്നു കേറുമ്പോള്‍
ഈ അവാര്‍ഡ് സിനിമ’ക്കു ടിക്കറ്റ് എടുത്ത്
തിയറ്ററില്‍ ഇരിക്കുന്ന ഒരു പ്രതീകമാണ്. ഒന്നും മിണ്ടില്ലന്നെ..അസല്‍ അവാര്‍ഡ്
കഥാപാത്രം..!!
ഇടെക്കൊക്കെ ഞാന്‍ പോയി
ചോദിക്കും..”കഴിക്കാന്‍ പോയാലോ”? ഒരു പത്തു
സെക്കന്റ് സമയമെടുത്ത് പതുക്കെ മുഖത്ത് നോക്കി പറയും.. “പോകാം”..പിന്നെ മിണ്ടാട്ടം കാണില്ല..പിന്നേം ചോദിക്കും..”എപ്പോഴാ”.. വീണ്ടും അതുപോലെ...”പറയാം”..വെറും പത്തടി അപ്പുറെ
കിടക്കുന്നവന്‍..വല്ലപ്പോഴും ആണെങ്കില്കൂടിയും..സംസാരിച്ചിരുന്നത് “മെസ്സെന്‍ജറില്‍”
കൂടിയായിരുന്നു..ഈ ഫോട്ടോയില്‍ കാണുന്നതുപോലെ തന്നെ..ആ ഒരു ഇരുപ്പാണ്..അവശ്യ
സാധനങ്ങളൊക്കെ അടുത്തുണ്ടാകും.. ലാപ്ടോപ്..ലാപ്ടോപ് ചാര്‍ജര്‍..രണ്ടു മൊബൈലുകള്‍..അതിന്റെയും
ചാര്‍ജറുകള്‍..ഹെഡ്സെറ്റ് ..താഴെ ഒരു കുപ്പി വെള്ളം..(സോറി..അത് പതിഞ്ഞിട്ടില്ല),പിന്നെ ഈ മൂടി പുതച്ചുള്ള ഇരിപ്പും..ഇടെക്കു വല്ലപ്പോഴും
മുകളിലോട്ടു നോക്കും..ദൈവത്തെ വിളിക്കുന്നതൊന്നുമല്ല..മുകളില്‍ ക്ലോക്ക്
തൂകിയിട്ടുണ്ടേ..സമയം നോക്കണതാ..! ചുമ്മാ ഒരു നാല് മണിക്കൂര്‍’ഒക്കെ ഈ ഒരു ഇരുപ്പ് ഇരുന്നുകളയും..ഭീകരന്‍..!! ഭൂകമ്പം
വന്നാല്‍ പോലും.. ചിലപ്പോ ആ പുതപ്പു പോക്കിയോന്നു നോക്കും..”വല്ലതും കുലുങ്ങുന്നുണ്ടോ” എന്നു..അങ്ങേയറ്റം
പോയാല്‍ അതെടുത്തു ഒന്നു കുടയും..അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കില്ലായിരുന്നു
കുറച്ചു നാള്‍ മുന്‍പ് വരെ..പക്ഷെ ഇപ്പൊ കുറച്ചു ഭേദമുണ്ട് എന്നുവേണം പറയാന്‍.. “ടാ” എന്നു വിളിച്ചാല്‍ “എന്തോ” എന്നു വിളി എങ്കിലും
കേള്‍ക്കും..!! ചില സമയങ്ങളില്‍ ഞെട്ടിച്ചും കളയും..ഇപ്പൊ ഇവന്‍റെ നാട്ടിലെ ഒരു
കാരണവര്‍ തട്ടിപോയാല്‍..അങ്ങേര്‍ടെ മൂക്കില്‍ പഞ്ഞി വക്കുന്നതിനു മുന്‍പ് തന്നെ
ഇവന്‍ അതറിയും..പിന്നീട് ഇവന്‍ വിളിച്ചു പറഞ്ഞിട്ടാകും ആ തട്ടിപോയ ആളുടെ
കൂട്ടുകാരും..നാട്ടുകാരും ഒക്കെ അറിയുന്നത്.. എന്തു നെറ്റ്‌വര്‍ക്കിംഗ് ആണോ
ആവോ..അത് സമ്മതിച്ചേ പറ്റൂ..!!
ഫയര്‍ ആന്‍ഡ് സേഫ്റ്റി
കഴിഞ്ഞു..കുറച്ചു നാള്‍ ഇവന്‍ ബോംബയിലും. .രാജസ്ഥാനിലുമോക്കെ ആയിരുന്നു..അതുകൊണ്ട്
ബോംബെ എന്നൊരു വിളിപ്പേരും ഇവനുണ്ട്!!ഒരിക്കല്‍ തീ പിടിക്കുന്നതിനെ കുറിച്ച് ഒരു
സംസാരം വന്നപ്പോള്‍,അവന്‍ -“ഇപ്പൊ ഒമറിന്റെ മുറിയില്‍ തീ
പിടിച്ചാല്‍ നീ എന്തു ചെയ്യും?”..”അല്ല അതിപ്പോ ഞാന്‍ ഓടി ചെന്ന്..ഈ ജനാലയോക്കെ തുറന്നു
ആള്‍കാരെ...” പറഞ്ഞു മുഴുവിപ്പിക്കാന്‍ സമ്മതിച്ചില്ല..”പാടില്ല ജന്നാല തുറന്നാല്‍..ഒക്സിജെന്‍ കൂടുതല്‍
കേറും..പിന്നെ ഒറ്റ ആന്തലായിരിക്കും..” എന്നൊക്കെ പറഞ്ഞ്
കാര്യങ്ങള്‍ മനസിലാക്കി തന്നു...ഇത്രേം എന്നോട് സംസാരിച്ചല്ലോ..സന്തോഷം തോന്നി..
പിറ്റേന്ന് രാവിലെ..”അരവിന്ദേ..ടാ..ഒന്നിങ്ങു
വന്നേ..ഈ ഗ്യാസ് ഒന്നു കത്തിച്ചേ..എന്താണെന്ന് അറിയില്ല..കത്തുന്നില്ല..” ഓഹോ..അപ്പൊ തീ അണക്കാന്‍ മാത്രേ അറിയുള്ളു..കത്തിക്കാന്‍
അറിയില്ല..ഇല്ലേ..!! സില്ലി ബോയ്..!!
പക്ഷെ ഞാന്‍ ശരിക്കും
പേടിച്ചു പോയ ഒരു സംഭവമുണ്ട്..ഒരു ദിവസം രാത്രി,ഞാന്‍
ഫ്ലാറ്റില്‍ വന്നു കിയറി..മുഖം കഴുകാനായി വാഷ്‌റൂമില്‍ പോയപ്പോഴുണ്ട്,വാഷ്‌ബേസിനില്‍ കുറച്ചു “കരി” കിടക്കുന്നു..ഹാ..ഈ പെണ്ണുങ്ങള്‍ കന്നെഴുതന
കരിയില്ലേ..അത്..!!ആശാന്‍ നാട്ടില്‍ പോയി.. ഒമര്‍’ആണെങ്കില്‍
ചോറും മീന്‍കറിയും കഴിക്കാന്‍ കസിന്റെ വീട്ടിലും.. എന്‍റെ ദൈവമേ..ഇവന്‍ ഇനി വല്ല
പെണ്ണിനേം വിളിച്ചു അകത്തു കയറ്റിയാ?? എങ്ങാനും പൊക്കിയാല്‍
അതെന്‍റെ തലയിലെ വരൂ..!! അങ്ങനെയാണ് ഇവിടത്തെ “ആ ഒരു” കിടപ്പുവശം..ഇനി അതും കൂടിയേ കേള്‍ക്കാനുള്ളൂ..ഞാന്‍പതിയെ
ചെന്ന് നോക്കുമ്പോഴുണ്ട്..അവന്‍ പുതപ്പിനടിയില്‍ കിടക്കുന്നു...ഒറ്റെക്കല്ലേ..എന്ന
സംശയത്തോടെ നിന്നപ്പോ.. അവന്‍ അങ്ങു
എഴുന്നേറ്റു..പ്രശ്നമൊന്നുമില്ല..പക്ഷെ..എന്നാലും..ഈ “കരി” എവിടുന്ന്?? പിറ്റേന്ന് ഓഫീസില്‍
വച്ചു കണ്ടപ്പോ..കുളിച്ചു കുട്ടപ്പനായി കണ്ണില്‍ കറിയൊക്കെ എഴുതി..ദാ നിക്കനു – ഇവന്‍..!! പിന്നീട് മനസ്സിലായി.. ഈ കാസര്‍ഗോഡ്
ഭാഗതുള്ളവര്‍ സുറുമ എഴുതും,എന്നു..!! വെറുതെ
തെറ്റിദ്ധരിച്ചു..!! പക്ഷെ വല്ലപ്പോഴും മാത്രമേ ആ “കോലത്തില്‍” ഇവനെ കണ്ടിട്ടുള്ളു..!!
ആരുടെയോ ട്രീറ്റ്
ആയിരുന്നു..ഞാന്‍ അടിച്ചു പെപ്പരയായി ഒരു സൈഡില്‍ ഫ.ബി”യും നോക്കി
ഇങ്ങനെ നില്‍ക്കുന്നു..അപ്പോഴതാ ഒരു പോസ്റ്റ്.- സുധീഷ് ഗോട്ട് എന്‍ഗേജഡ്..!!
വീണ്ടും നോക്കി..അതേ അത് തന്നെ..രാവിലെ ഇവനെ കണ്ടതാണല്ലോ..ഇനിയിപ്പോ ഉച്ചക്ക്
ഫ്ലൈറ്റ് പിടിച്ചു നാട്ടില്‍ പോയി..രാത്രി തിരിച്ചെത്തിയിട്ട്....യേയ്.ഉച്ചക്കും
കണ്ടതാ..! തമ്മില്‍ ഭേദം തോമ്മനായിട്ടു ജാക്കി അടുത്ത് തന്നെ നില്‍പ്പുണ്ടായിരുന്നു..കന്നിച്ചു..ജാക്കിയും
ഞെട്ടി എന്നിട്ട് “വാ..പൊയ് ചോദിക്കാം”..ചെന്നു ചോദിച്ചപ്പോഴുന്ദ് ഇവന്‍ പറയുന്നു..വെറുതെ ഒരു
രസത്തിനു ഇട്ടതാണെന്ന്..!! ശ്ശൊ..!! അത് കുറച്ചു കടന്നു പൊയല്ലേ..!! ഏതോ “പെണ്മനിയെ” ഞെട്ടിക്കാന്‍
ഇട്ടതാകും..ഒന്നുകില്‍ ഓള് ഞെട്ടിക്കാണും..ഇല്ലെങ്കില്‍ മൈന്‍ഡ് ചെയ്തു
കാണില്ല..എന്തായാലും പിന്നെ ആ പോസ്റ്റ് ആരും കണ്ടിട്ടില്ല..അപ്രത്യക്ഷമായി..!!
“പെണ്മനിയുടെ” കാര്യം പറഞ്ഞപ്പോഴാ...മിക്ക സമയവും ഇവന്‍ ഒന്നുകില്‍
മൊബൈലില്‍ ആകും..ഇല്ലെങ്കില്‍ കൊള്ളിംഗ്’ല്‍ ആയിരിക്കും.. അങ്ങനെ
സംസാരിക്കുമ്പോ തോന്നും..മുട്ടന്‍ ലൈന്‍ ആണെന്നൊക്കെ..പക്ഷെ അവസാനം..”ഈ ഏട്ടന്‍” എന്ന വാക്കുപയോഗിച്ചു
ഞങ്ങളില്‍ നിന്നും ആളു സ്കൂട്ട്ആയിക്കളയും..! ചിലപ്പോഴൊക്കെ ഞാന്‍ ചോദിക്കും...”ഇതാരാടാ” – ഓ പെങ്ങളാടാ.. “അപ്പൊ മറ്റേതോ”?? – അതും
പെങ്ങളാടാ..!! ഇവന് കാസര്‍ഗോട്ടില്‍ നിന്നും പെണ്ണു കിട്ടാന്‍ അല്‍പ്പം
കഷ്ടപെടേണ്ടി വരും എന്ന തോന്നണേ.. മൊത്തം പെങ്ങമ്മാരായി പോയില്ലേ..!!!
പാതിരാത്രിയിലും..ഇവന്‍റെ
പുതപ്പിനടിയില്‍ നിന്നും ആ ഒരു “ദിവ്യ” പ്രകാശവും “ക്ണിം” സൌണ്ടും പലപ്പോഴും ഉണ്ടാകാറുണ്ട്..പോസ്റ്റ്
ഇടുന്നതാ..മിക്കതും ഫുട്ബോളിനെ കുറിച്ചാകും..!! എന്തായാലും രണ്ടു
അക്കൌണ്ടും..ഏകദേശം ആയിരത്തോളം ഫ്രണ്ട്സ്’മായി ഇവന്
സന്തുഷ്ടനാണ്...അല്ല...”അവര്‍ സന്തുഷ്ടരാണ്”..!!!
ജിതിന്‍ - “ടാ ഇടെക്കൊക്കെ എന്‍റെ മെയിലും ചെക്ക് ചെയ്യണേ..”
ജിതിന്‍ മാത്യു മോഹന്‍ -
“തടു” എന്നും വിളിക്കും.നല്ല
പക്കാ കോട്ടയം അച്ചായന്‍.കാണാനുള്ള ഈ ഒരു ഡിസന്‍സി പടത്തിലും..ഓഫീസിലും
മാത്രേയുള്ളൂ..ഫ്ലാറ്റില്‍ വന്നു ആ ലുങ്കി ഒന്നു മാറിയുടുത്തു കഴിഞ്ഞാല്‍ തനി
തറയാണ്..ഈ അച്ചായന്മാരുടെ ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ,അതുകൊണ്ട് മാത്രം,ഇവനിട്ട്
വല്ല പണിയും കൊടുക്കുമ്പോ..ഞാന്‍ രണ്ടടി മാറി നിന്നേ പനിയാരുള്ള്..!!
ചിലപ്പോഴൊക്കെ ഊളതരം
കാണിക്കുമ്പോ സംഘം ചേര്‍ന്നു ഇവനെ ആക്രമിക്കാരുണ്ട്. അപ്പോഴൊക്കെ വളരെ
സന്തോഷത്തോടെ ഞാനും ആ സംഘത്തില്‍ പോയി അങ്ങു ചേരും..അതാകുമ്പോ ..ആരു...
എവിടെ...എപ്പോ. എന്തിനു തന്നു എന്നൊന്നും കണ്ടുപിടിക്കില്ലല്ലോ.- സ്ട്രാറ്റജി.!!
പക്ഷെ ഒരിക്കല്‍ പണി പാളി.ബര്‍ത്ത്ടെ ആണെന്നു ഇവന്‍ ഒരു വാക്ക് പോലും പറഞ്ഞില്ല.. HR’ന്‍റെ മെയില്‍
വന്നപ്പോഴാ ഞങ്ങള്‍ അറിഞ്ഞേ...കൊടുത്തു ഇടി..പക്ഷെ ചെറിയൊരു പ്രശ്നം
പറ്റി..എല്ലാരും “കട്ട്” പറഞ്ഞപ്പോ ഞാന്‍ “ആക്ഷന്‍” തുടങ്ങി.കൈയോടെ പൊക്കി..അന്നു ഞാന്‍ ഇടിച്ച ഇടിയില്‍
ഒരു 5 മിനിറ്റ് ശ്വാസം കിട്ടിയില്ല എന്നും പറഞ്ഞു..ഇടിയോടിടി ആയിരുന്നു..ഇപ്പോഴും
അതിന്‍റെ പലിശ ഞാന്‍ “നിന്നു” വാങ്ങി കൊണ്ടിരിക്കുന്നു..!!
ഞാന്‍ ഇവിടെ ജോയിന്‍
ചെയ്ത്,വളരെ കുറച്ചു ദിവസങ്ങള്‍ക്കുളില്‍ തന്നെ എട്ടിന്റെ
പണിയും തന്നിട്ട് പോയ വിരുതന്‍.! ഒരു ദിവസം ചെറുതായിട്ട് അവനൊരു മുതുകു വേദന
വന്നതാ....ഇവിടത്തെ ആശുപത്രിയില്‍ പരിശോധിച്ച് പരിശോധിച്ച് കാര്യങ്ങള്‍ സര്‍ജറി
വരെ എത്തിച്ചു..ഇവിടെ സര്‍ജറി ചെയ്താല്‍,കൂട്ടിരിക്കാന്‍ ഇവന്‍റെ
അളിയന്മാരോന്നും തല്‍കാലം ഇവിടെ ഇല്ലാത്തതുകൊണ്ട് ഇവനെയും..ഇവന്‍റെ പെട്ടിയേയും
പാക്ക് ചെയ്യാന്‍ തീരുമാനിച്ചു..!! അങ്ങനെ രാത്രി 11 മണിക്ക് എയര്‍പോര്‍ട്ടില്‍
കൊണ്ടു വിട്ടു.. അങ്ങനെ വണ്ടിയും ഉരുട്ടി ഐര്പോര്‍ട്ടിനുള്ളില്‍ കേറുമ്പോ ഈ പഹയന്‍
എന്നെ വളരെ ദയനീയമായിട്ടു ഒന്നു നോക്കി..പാവം നല്ല വേദന കാണും..ആ ദയനീയത കണ്ടില്ലേ
എന്നു കരുതി..ഞാനും ഒരു ദയനീയ നോട്ടം തിരിച്ചു അങ്ങോട്ടും കൊടുത്തു..ഏകദേശം ഒരു 10
മണിക്കൂര്‍ കഴിഞ്ഞപ്പോഴല്ലേ അവന്‍റെ ആ “ദയനീയത”യുടെ അര്‍ഥം എനിക്ക് മനസ്സിലാകുന്നത്.. ദാ അവന്‍റെ
പണിയും കൂടി എന്‍റെ തലയില്‍..!!!! എനിക്ക് എന്‍റെ പണികള്‍ ഏതൊക്കെ ആണെന്നു ഞാന്‍
മനസിലാക്കി വരുന്നേ ഉണ്ടായിരുന്നുള്ളൂ.. അപ്പോഴാ....!!!
ഈ ചിട്ടി കമ്പനിയൊക്കെ
പൂട്ടി പോകുമ്പോള്‍,10 പൈസ പോലും കാശ്
ഇട്ടിട്ടില്ലാത്ത ചിലരൊക്കെ ചെന്ന് “എവിടാട എന്‍റെ കാശ്”? എന്നു ചോദിക്കാരില്ലേ..ഏതാണ്ട് അതേ അവസ്ഥയില്‍ ആയിരുന്നു
ഞാനും.. ഞാന്‍ കണ്ടിട്ടു പോലുമില്ലാത്തവര്‍ വന്നു..അതെന്തായി..ഇതെന്തായി എന്നു
കുറെ ചോദ്യങ്ങളും.!! .എല്ലാവരോടും ഒരു ഉത്തരമേ പറയാന്‍ ഉണ്ടായിരുന്നുള്ളു.. “ഞാന്‍ നോക്കിയിട്ട് പറയാം”..നോക്കിയിട്ടും
മനസിലാകാതതുകൊണ്ട് ഞാന്‍ പിന്നെ ഒന്നും പറയാനും പോയില്ല..അപ്പൊ ചിലര്‍ക്കൊക്കെ
ഭീഷണിയുടെ സ്വരം..!! പിന്നെ നിയാസിന്റെ അടുത്തുപോയി പഠിച്ചു ഓരോന്നും പതുക്കെ
ചെയ്തു തുടങ്ങി..!! ഈ ദിവസങ്ങളിലൊക്കെ ഞാന്‍ ഇവനെ വിളിക്കുമായിരുന്നു. അപ്പൊ
പറയുന്ന സ്ഥിരം ഡയലോഗ് ആയിരുന്നു..” ഇടെക്കൊക്കെ എന്‍റെ
മെയിലും ചെക്ക് ചെയ്യണേ..ചല മെയില്‍സ് എനിക്ക് മാത്രമേ വരൂ” ശരി എന്നൊക്കെ പറഞ്ഞു ഇവന്‍റെ സുഘാ വിവരങ്ങളൊക്കെ
തിരക്കി ഞാന്‍ വെക്കും..ടാ..ഇനിയെങ്കിലും നീ ആ സത്യം മനസിലാകണം..നീ അവിടെ
സുഖമായിട്ടു കട്ടിലില്‍ കിടന്നു..ഓ സോറി..കട്ടിലില്‍ “കമഴ്ന്ന്‍” കിടന്ന് ഓറനജ്ഉം മുണുങ്ങി ടി.വി കാണുവായിരുന്നു എന്നു
എനിക്ക് വ്യക്തമായി അറിയാമായിരുന്നു...നീ എന്നു തിരിച്ചു വന്ന്..എനിക്കിട്ടു തന്ന “പണികള്‍” തിരിച്ചെടുക്കും
എന്നറിയാന്‍ വേണ്ടി മാത്രമായിരുന്നു ഞാന്‍ വിളിച്ചുകൊണ്ടിരുന്നെ..!! ഈ തൃശന്‍കു
സ്വര്‍ഗം എന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ..ഇപ്പൊ കണ്ടും ബോധിച്ചു.
ഏകദേശം 40 ദിവസങ്ങള്‍
കഴിഞ്ഞപ്പോ “തടു” ഇങ്ങെത്തി..അടിമുടി ഒരു
മാറ്റം.. പണ്ട് ബാലരമയും, മുത്തുചിപ്പിയുമൊക്കെ
വായിച്ചു ഞങ്ങളെ പോലെ തുതുരു ആയി നടന്ന ടീം ഇപ്പൊ ഇംഗ്ലീഷ് പത്രമേ വായിക്കൂ..!
ആളങ്ങ് “പരിഷ്കാരി” ആയിപോയി..അതൊക്കെ പോട്ടെ
ക്ഷമിക്കാം..ഈ സ്പൂണ്‍ കൊണ്ടു ഇഡ്ഡലിയും ചമ്മന്തിയും കഴിക്കുന്ന ആരെയെങ്കിലും
കണ്ടിട്ടുണ്ടോ?? എന്ന ഞങ്ങള്‍ മിക്ക ദിവസങ്ങളിലും കണ്ടു
കൊണ്ടിരിക്കെയാണ്..! നാട്ടില്‍ ചെന്നപ്പോ ഇനി ആരെങ്കിലും വല്ലതും കലക്കി കൊടുത്തോ
ആവോ..!! പക്ഷെ മാറ്റമോന്നുമില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്..അതിലൊന്നാണ് “പ്ലാനിംഗ്” – ഞായര്‍ മുതല്‍ വ്യാഴം
വരെ വന്‍ പ്ലാനിങ്ങില്‍ ആയിരിക്കും..വെള്ളിയും ശനിയും ആകുമ്പോഴേക്കും.. മൂഞ്ചി
പോയടാ എന്നും പറഞ്ഞു ഒരു മൂലക്കൊതുങ്ങും..!!ഞാന്‍ ഒരു 100 തവണ
പറഞ്ഞിട്ടുണ്ട്..വെറുതെ ഒന്നും പ്ലാന്‍ ചെയ്യണ്ട..അതിന്‍റെ വഴിക്ക് അത്
നടന്നോളും..അപ്പൊ നടന്നില്ലെങ്കിലും വിഷമം ഉണ്ടാകില്ല..പക്ഷെ പ്ലാന്‍ ഒക്കെ ചെയ്തു,കാര്യങ്ങള്‍ അതുപോലെ നടന്നില്ലെങ്കിലോ..ശരിയാ എന്നൊക്കെ
പറയും..പക്ഷെ വീണ്ടും ഞായര്‍ ആകുമ്പോ പരുപാടി പൂര്‍വാധികം ശക്തിയോടെ തുടങ്ങും. – പ്ലാനിങ്ങേയ്..!!
ശനിയാഴ്ചകളില്‍
അതിരാവിലെ..പള്ളിയിലേക്ക് പോകുന്ന ശീലമുണ്ട് ഇവന്..അതുംഅങ്ങു ദൂരേ...!!
അതെന്താണാവോ അടുത്ത് പള്ളികള്‍ ഉണ്ടായിട്ടും..അങ്ങു ദൂരെയുള്ള ആ പള്ളിയിലെ “മാത്രം” പ്രത്യേകത..!! ഏതോ “കിളിക്കൂട്ടില്‍”
കല്ലെറിയാന്‍ പോകുന്നതല്ലേ എന്നൊരു സംശയം ഞങ്ങള്‍ക്കിപ്പോ ഇല്ലാതില്ല,കാരണം ഇതിനെപറ്റി ചോദിക്കുമ്പോള്‍ ഇവന്‍ “തക തിമി ധോം” കളിക്കുന്നു..ഈ
പരിഷ്കാരം അതിലേക്കുള്ള വല്ല കവാടവും ആകുമോ?? അല്ല
കല്ലെറിയുന്നത് കൊണ്ടു കുഴപ്പമൊന്നും ഇല്ല..പക്ഷേ..ഈ കിളിക്കൂടും..തേനീച്ചക്കൂടും
ഒരു പോലിരിക്കും..ഈ എരിയുന്ന കല്ല് കൂട് മാറി കൊണ്ടാല്‍..അത് കുടുംബത്തോടെ വന്നു
കുത്തി നശിപിച്ചു കളയും..സ്വന്തം കാര്യത്തിനു വേണ്ടി അല്ലെങ്കിലും വേറെ പലര്‍ക്കും
വേണ്ടി കല്ലെറിഞ്ഞു കുത്ത് കിട്ടിയവന്റെ ഒരു ഉപദേശം ആണെന്നു വേണമെങ്കില്‍
കരുതിക്കോ..!! ഇവിടത്തെ കുത്താണെങ്കില്‍..ആളെ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായി
പോകുവേ ഒരുമാതിരി എലെക്ഷന്‍ കാര്‍ഡിലെ ഫോട്ടോ കണക്കായിപോകും..
അങ്ങനെ കുത്ത് കൊണ്ടു
ഓടുന്ന സമയത്ത് “യ്യോ കര്‍ത്താവേ” എന്നു വിളിച്ചിട്ടൊന്നും ഒരു
കാര്യവുമില്ല..പുള്ളിക്കാരന്‍ ഇതിലൊന്നും ഇടപെടില്ല എന്നു മാത്രമല്ല, പോങ്ങത്തനം കാണിച്ചതിനു കൈയ്യില്‍ ഇരിക്കുന്ന “കുരിശ് എടുത്ത് നിന്റെ നെഞ്ചത്ത് വെച്ചിട്ട് ആളങ്ങു
സ്കൂട്ട് ആവുകയും ചെയ്യും..!
ശ്രീജിത്ത് – “ അത് നിന്‍റെ അമ്മായിഅമ്മേട രണ്ടാം കെട്ടിലെ......”!!
ശ്രീജിത്ത്
മൂശാപ്പിള്ളില്‍ - “മൂസ” എന്നു ഞങ്ങള്‍ വിളിക്കുന്നു. മൂശാപ്പിള്ളിയുടെ ഷോര്‍ട്ട്
ആകും മൂസ എന്നു നിങ്ങള്‍ കരുതുമെങ്കിലും.. കാരണം അതുമാത്രമല്ല..പല ബുദ്ധിപരമായ
നീക്കങ്ങള്‍ നടത്തുകയും..പക്ഷെ അതൊക്കെ “മറ്റേടത്തെ” പാമ്പായി തിരിച്ചു വന്ന് എട്ടിന്റെ പണിയും
ക്കിട്ടിയിരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്.. ദൈവം കൂടെയുള്ളതുകൊണ്ടാണോ..അതോ
പണ്ട് കാരണവന്മാര്‍ ചെയ്തു കൂട്ടിയ പുണ്യങ്ങള്‍ ഇപ്പോഴും ഇവന്‍റെ അക്കൗണ്ടില്‍
ക്രെഡിറ്റ് ആയി കിടക്കുന്നത് കൊണ്ടാണോ എന്നൊന്നും അറിയില്ല,പക്ഷെ ഇങ്ങനെ മൂഞ്ചിയിരിക്കുന്ന അവസ്തകളിലോക്കെ ഇവനു
വേണ്ടി മാത്രം വീഴാന്‍ ഒരു “ചക്കയും”.. ചാകാന്‍ ഒരു “മുയലും” എപ്പോഴും ഉണ്ടാകാറുണ്ട്..!
നല്ല ഒരു ഫോട്ടോഗ്രാഫര്‍
ആണ് മൂസ..ഈ ഓടുന്ന പാറ്റ,പൂവില്‍ ഇരിക്കുന്ന
പക്കി..ഇലകളില്‍ ഇരിക്കുന്ന വെള്ളത്തുള്ളികള്‍.. ഇതൊക്കെയാണ് ഇവന്‍റെ സ്ഥിരം ഇര..റോഡ്
സൈഡില്‍ നില്‍ക്കുന്ന പൂവിനെയൊക്കെ പറിച്ച്,അത്
ഫ്ലാറ്റില്‍ കൊണ്ടുപോയി,കഷ്ടപ്പെട്ട്
വാടിപ്പിച്ച്..അതിന്‍റെ പടവും എടുത്തിട്ട്..പ്രകൃതിയുടെ ലീലാവിലാസങ്ങള്‍ എന്നൊക്കെ
ചിലപ്പോ പറഞ്ഞു കളയും.. മനുഷ്യരുടെ പടങ്ങള്‍ എടുക്കാന്‍ ഒട്ടും
താല്പര്യവുമില്ല..ഇനി അഥവാ എടുത്താല്‍ തന്നെ അതൊട്ട് ശരിയാകതുമില്ല..സൂര്യാസ്തമനം
ഇവന്‍റെ ഒരു വീക്നെസ് ആണ്..ഒരു സൂര്യനെഉള്ളുവെങ്കിലും ഒരു അമ്പത് സൂര്യാസ്തമന
ഫോട്ടോകള്‍ ഇവന്‍റെ പക്കലുണ്ട്..ഇതിലെ രസം എന്താണെന്ന് വച്ചാല്‍..ഈ ഫോട്ടോകള്‍
ഒക്കെ എടുത്തിട്ട്..എന്നോട് വന്നു ചോദിക്കും..”ട ഇതാണോ
നല്ലത്..അതോ..അതാണോ നല്ലത്?”..ഞാന്‍ എന്താ
പറയുക..എനിക്ക് എല്ലാം നല്ലതായിട്ടെ തോന്നാരുള്ള്..ക്യാമറ ഏതു...ലെന്‍സ് ഏതു...
എന്നറിഞ്ഞൂടാതവന്റെ അടുത്താണ് അവന്‍ ഈ ചോദികുന്നത്,എന്നു
നിങ്ങള്‍ ഓര്‍ക്കണം..!! കയ്യില്‍ ഇരിക്കുന്ന ക്യാമറകള്‍ പോരാഞ്ഞിട്ടാകണം.. മറ്റേ
നീണ്ട കുഴലുള്ള ലെന്‍സ് ഒക്കെ വാങ്ങാനുള്ള പരുപാടിയില്‍ ആണ്.. ചന്ദ്രനിലെ കുഴികള്‍
ഒക്കെ സൂം ചെയ്തു..അത് പടമെടുത്തു..ഫ്രെയിം ചെയ്തു റൂമില്‍ തൂക്കാനുള്ള
ഉദ്ദേശമാണെന്ന് തോന്നുന്നു..!! അവസാനം ഈ കുഴലോക്കെ കൊണ്ടു വീട്ടില്‍ ചെല്ലുമ്പോള്‍,”മോന്‍ ദുബായില്‍ നിന്നും കൊണ്ടുവന്ന പുട്ടുകുറ്റി” എന്നും പറഞ്ഞു പുട്ട് ഉണ്ടാക്കാതിരുന്നാല്‍ ഭാഗ്യം..അല്ല
അങ്ങനെ സംഭവിച്ചാലും കുറ്റം പറയാന്‍ പറ്റില്ലല്ലോ..അവരു നോക്കുമ്പോ രണ്ടു വശത്തും
ചില്ലൊക്കെ ഉണ്ടേ..!!
എനിക്ക് വട്ടു ജയന്‍
എന്ന പേര് വീണപ്പോള്‍..ഓടി നടന്നു.. “ദേ വട്ടു ജയന്‍..വട്ടു
ജയന്‍ “ എന്നു പറഞ്ഞു പരത്തിയ, എന്റെ ഒരു
ആത്മാര്‍ത്ഥ നന്പന്‍ കൂടിയാനിവന്‍.അന്നേ ഞാന്‍ കരുതിയതാ,ഈ
ചെറുക്കനിത് നല്ലതിനല്ലല്ലോ..നല്ലതിനല്ലല്ലോ എന്നു..പണി സ്പോട്ടില്‍
കിട്ടിയില്ലേ.. “ടാ
രസിഗ്നെഷന്‍ ലെറ്റര്‍ എവിടെ കിട്ടും?” എന്ന ഇവന്‍റെ ദീന രോദനം
കേട്ടാണ് ഞങ്ങള്‍ ഓടി ചെന്നത്..സംഭവം എന്താ.. ഇന്തോനേഷ്യന്‍ കറനസി ട്രാന്‍സ്ഫര്‍
ചെയ്യേണ്ട സ്ഥാനത്ത് യു.സ് ഡോളര്‍ കൊടുത്തിരിക്കുന്നു..ഈ ഇന്തോനേഷ്യന്‍
കറന്സിക്ക് “വില” വളരെ കുറവാണ്..അമ്പതു ലക്ഷം..ഒരു കോടി ഐ.ഡി.ര്‍.എന്നൊക്കെ
കേട്ടു ഞാന്‍ ആദ്യം ഞെട്ടിയിരുന്നു..പിന്നെടല്ലേ മനസിലായത്..അവിടെ ചായകുടിക്കാന്‍
പോകുന്നവര്‍ പോലും..ഒരു ചെറിയ ചാക്കിലാ കാശും കൊണ്ടു പോകുന്നെയെന്നു..പക്ഷെ ഡോളര്‍
അങ്ങനെയല്ലല്ലോ..!! പക്ഷെ നേരത്തെ പറഞ്ഞ “ആ
കാരനവന്മാരുടെ പുണ്യം” കേറി കളിച്ചതുകൊണ്ട്..
ട്രാന്‍സാക്ഷന്‍ ഹോള്‍ഡ് ആയി..ഇല്ലേല്‍ കാണാമായിരുന്നു ഇവിടത്തെ ജയിലില്‍
പാറ്റയുടെയും..പഴുതാരയുടെയും പടങ്ങളെടുത്തു കുറച്ചു ദിവസം അകത്തു കിടക്കുന്നത്..!!
ചെറിയ മുന്‍കൊപകാരനായ
ഇവന്,ദേഷ്യം വരാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും
വേണ്ട..എന്തെങ്കിലും ഊളതരം കാണിക്കുമ്പോ ഞാന്‍ പോയി വല്ലതും പറയും..തിരിച്ചു ആരും “ഞെട്ടിപോകണ” ചീത്തയും വിളിക്കും. – അതായത്, “അത് നിന്‍റെ
അമ്മായിഅമ്മേട രണ്ടാം കെട്ടിലെ...!! അതുമല്ലെങ്കില്‍
“പുലയനാര്‍ മനികണ്ട.....” പാട്ടല്ല
അത്.. ചീത്തയാണ്..പക്ഷെ ഊഹിച്ചെടുത്തു പൂരിപ്പിക്കണം..എന്നാല്‍ ഇത് വല്ലതും
എനിക്ക് എക്കുമോ? പണ്ട് എറണാകുളത്തു
അമ്പാട്ട് സര്‍’ന്റെ പേഴ്സണാലിറ്റി ടെവളപ്മെന്റ്റ് ക്ലാസ്സുകളില്‍ ഒരു
സെക്ഷന്‍ “ചീത്തവിളി” മാത്രമായിരുന്നു..ആണെന്നോ
പെണ്ണെന്നോ വകഭേദമില്ലാതെ ലോകത്തെ എന്തു ചീത്തയും മുഖത്തോടു മുഖം നോക്കി
വിളിക്കാം..ഒരു “വെടികെട്ടു” ചീതവിളിക്കാരനെ അഭിപ്രായ വോട്ടെടുപ്പിലൂടെ കണ്ടുപിടിച്ചു
സമ്മാനവും കൊടുക്കും.കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും, അന്‍പതോളം വരുന്ന മത്സരാര്‍ത്തികളെ പിന്തള്ളി,ഒന്നാം സമ്മാനം വാങ്ങിച്ചവനാണ് ഈ ഞാന്‍..തിരോന്തരം
കാരോടാ കളി..!! പക്ഷെ ഇപ്പൊ കുറച്ചു മാറ്റങ്ങള്‍ വന്നിട്ടുണ്ട്.തെറ്റില്ലാതെ
ചീത്തവിളിക്കനോക്കെ ഇപ്പൊ പഠിച്ചു..ചിലസമയങ്ങളില്‍ കൊച്ചു പിള്ളേരെ പോലെയാണ്.. “ഒന്നു പോടാപ്പാ” എന്നു
പറഞ്ഞാലും..മുട്ടന്‍ തെറി വിളിച്ചാലും..രണ്ടു ദിവസത്തേക്ക് പിന്നെ
മിണ്ടില്ല..കല്യാണം കഴിക്കാനുള്ള ഒരു തയാറെടുപ്പിലാണ്..പുതിയതായിട്ട് റിലീസ് ആയ
ഒന്നു രണ്ടു പാപങ്ങള്‍ ഇവന്‍റെ ജാതകത്തിന്റെ ചില വശങ്ങളില്‍
ഉള്ളതുകൊണ്ട്..ആലോചനകള്‍ തകൃതിയായി നടക്കുന്നു..ഒരെണ്ണം ഇപ്പൊ ഏതാണ്ട് ശരിയായ
മട്ടാണ്..!!
ചില സമയങ്ങളില്‍ ഇവന്‍
പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കി എടുക്കാന്‍ ഞങ്ങള്‍ കുറച്ചു കഷ്ടപെടാരുണ്ട്. “ഒന്നു ഊന്നി ആലോചിച്ചു കഴിഞ്ഞാല്‍..എന്നെ കൊണ്ടു അത്
പ്രാവര്‍ത്തികമാക്കാന്‍ പറ്റുമോ ഇല്ലയോ എന്നു വ്യക്തമായ ഒരു ധാരണ നല്‍കാന്‍ ഇപ്പൊ
കഴിയില്ല.” എന്നെ കൊണ്ടു ചെയ്യാന്‍ പറ്റുമോ എന്തോ!!.അതിനാണ്..ഈ
വളച്ചുകെട്ട്.!!ചില സമയങ്ങളില്‍ കഥകളി പദങ്ങള്‍ മാത്രമേ ഉപയോഗിക്കു. വരി വരി
ആയിരുന്നു കഥകളി കാണുന്നത് പോലെയുണ്ടാകും..!! മിക്ക ദിവസങ്ങളിലും സ്ക്യ്പ് വഴി മൂസ
വീട്ടിലേക്കു വിളിക്കാറുണ്ട്..പക്ഷെ അങ്ങനെ വിളിക്കുമ്പോഴൊക്കെ ഞങ്ങള്‍
മാത്രമല്ല..അപ്പുറത്തെയും ഇപ്പുറത്തെയും ഫ്ലാറ്റില്‍ ഉള്ളവര്‍ പോലും
അറിയുന്നുണ്ടാകും..വല്യ ഡോണ്‍ കളിയാ..! പെങ്ങളാണ് സ്ഥിരം ഇര..”എന്തിനാ നീ അങ്ങനെ ചെയ്തേ..” ചെപ്പയടിച്ചു
പൊളിക്കും”..ഇതൊക്കെയാണ് ഇവന്‍റെ സ്ഥിരം പനച് ഡയലോഗുകള്‍..പെങ്ങള്‍
ആണെങ്കിലോ..വളരെ വിനയത്തോടെ..”ശരി ഏട്ടാ”..”അങ്ങനെ ചെയ്യാം ഏട്ടാ” എന്നൊക്കെ
തിരിച്ചു പറഞ്ഞു ആ ഒരു വിനയം അങ്ങു രേഖപെടുതും..പിന്നേ അവിടിരിക്കുന്ന താന്‍ ഇവിടെ
വന്നു എന്റെ ചപ്പ അടിച്ചു പോളിക്കയല്ലേ..താന്‍ പോടോ..എന്നൊക്കെയാകും..ഓള് മനസ്സില്‍
പറയുക..! ദുബായില്‍ നല്ല ശമ്പളമുള്ള ഏട്ടനല്ലേ..ഇനി വിനയം കാണിക്കാതിരുന്നതുകൊണ്ട,കിട്ടാനുള്ള വല്ല മാലയോ..വളയോ ഒക്കെ
കിട്ടാതിരുന്നാലോ..!!!
പക്ഷെ ഇനി നടക്കൂല..ഓള്‍ടെ
കല്യാണം ഉറപ്പിച്ചു..ഇനി ഇവന്‍ ഇവിടിരുന്നു വാള്‍ എടുത്താല്‍..ഓള് അവിടുന്ന്
മിസൈല്‍ വിടും..!!
വിജേഷ് – ടാ ജയാ, മിണ്ടാതിരുന്നില്ലെങ്കില്‍
ട്രാവല്‍ അഡ്വാന്‍സ് റീകണ്‍സ്യല്‍ ചെയ്യിപ്പികുമേ..”
വിജേഷ് വെങ്കടേശ്വര
പ്രഭു – ഞങ്ങളുടെ ഫിനാന്‍സിലെ ഒരു “താങ്ങ്” എന്നു വേണമെങ്കില്‍ പറയാം. കൊച്ചിയിലും,ഇ വിടെയുമായി ഏകദേശം അഞ്ചു കൊല്ലത്തിനടുത്ത്
പരിച്ചയമുള്ളതുകൊണ്ട്, ഒരു വിധപെട്ട എല്ലാ
കാര്യങ്ങളും അറിയുന്നവന്‍..! ഇ ട്രാവല്‍ അഡ്വാന്‍സ് എന്നൊരു പരുപാടിയുണ്ട്. ഇപ്പൊ
അത് ഞാനാ നോക്കുന്നത്.
സംഭവം വേറെയൊന്നുമല്ല..
ബിസിനസ് ഡെവലപ്പ് ചെയ്യാന്‍ പല രാജ്യങ്ങളിലോട്ടു പോകുന്നവര്‍ക്ക് യാത്ര
ചെയ്യാനുള്ള കാശ് കൊടുക്കുക.. എന്ത് എളുപ്പ പണിയാ ഇല്ലേ...”ഡോ ആ തെങ്ങില്‍ കയറി 5 തെങ്ങയിട്ടെ” എന്നു പറയണമാതിരി ഇല്ലേ..!! പണി പാമ്പായി വരുന്ന വഴി
അറിയൂല മക്കളെ..ഏതു രാജ്യതിലെക്കാണോ പോകുന്നത്..ആ രാജ്യത്തിലെ കറന്‍സി ആണ്
കൊടുക്കേണ്ടത്..ഇവിടത്തെ കാശും കൊണ്ടു പോയാല്‍ അവിടെ ചെന്ന് ചായ പോലും കുടിക്കാന്‍
പറ്റില്ല..ബാകിയുണ്ടെങ്കില്‍ തിരിച്ചു തരുന്നത് ചിലപ്പോ ഇവിടത്തെ കറന്‍സി
ആയിരിക്കും..ജേര്‍ണല്‍, അക്കൌണ്ടിംഗ് എന്നൊക്കെ
പറഞ്ഞു ഒരു “മല” പണി തന്നെയുണ്ടാകും..
ചിലപ്പോ എന്നെ കൊണ്ടു കൂട്ടിയാല്‍ കൂടില്ല..അതിനു ഇവന്‍ തന്നെ
വേണം..ഇവനാകുമ്പോ..ഒരു എന്‍ട്രി ഇട്ടാല്‍ അത് എവിടെയോക്കെപോയി ഹിറ്റ് ആകും എന്ന
വ്യക്തമായ ധാരണയുള്ളതുകൊണ്ട് , ടാ ജയാ, മിണ്ടാതിരുന്നില്ലെങ്കില്‍ ട്രാവല്‍ അഡ്വാന്‍സ് റീകണ്‍സ്യല്‍
ചെയ്യിപ്പികുമേ.. എന്നു പറയുമ്പോ
ഏതെങ്കിലും ഒരു മൂലയില്‍ ചെന്ന് ഒതുങ്ങി ഇരിക്കാറാണ് പതിവ്. ഇപ്പൊ വല്യ പ്രശനം
ഒന്നുമില്ല..ഓരോന്നും പഠിച്ചു വരുന്നു..
കരിക്കിന്‍ വെള്ളവും,വിസ്കിയും മുന്‍പേ കൊണ്ടു വച്ചിട്ട്.ഏതു ഏതിലാണ് എന്നു
ചോദിച്ചാല്‍,കുടിച്ചു നോക്കിയിട്ട് പറയാം എന്നും പറഞ്ഞു..രണ്ടും
ഒരുപോലെ എടുത്ത് കുടിക്കാന്‍ കഴിവുള്ളവന്‍. ഇപ്പൊ ഞങ്ങളെല്ലാരും “നല്ല നടപ്പിന്റെ” പാതയില്‍
ആയതുകൊണ്ട്,പണ്ടത്തെ ആ ഒരു “സ്പിരിറ്റ്” ഇപ്പൊ ആര്‍ക്കും ഇല്ല..! ഒരു ചെറിയ ഗെയിം പ്രാന്തന്‍
കൂടിയാണ്. ടെമ്പിള്‍ റണ്‍ എന്ന ഗെയിം ആയിരുന്നു ആദ്യം..ഒരു ചെറുക്കന്‍ ഒരു
ആവശ്യവുമില്ലാതെ വെറുതെ ഓടുന്നു..അതാണ് കളി.. അങ്ങനെ ഓടിയോടി..എത്രയോ ലക്ഷം
പോയിന്റ് ആയപ്പോ അതിന്‍റെ സ്ക്രീന്‍ ഷോട്ട് എടുത്ത് ആള്‍ക്കാരെ കാനിക്കുംബോഴുള്ള
ഇവന്‍റെ സന്തോഷം കാണണം..നാട്ടിലെ ഒരു “എ” തിയേറ്ററും, ടിക്കറ്റ് കൌണ്ടറും
ഇവന്‍റെ പേരില്‍ എഴുതി കൊടുത്താല്‍ പോലും ഇത്രയും സന്തോഷം ഉണ്ടാവില്ല..!! ഇപ്പൊ
കാണ്ടി ക്രഷ് ആണ് കളി..!!!
വര്‍ഷത്തില്‍ രണ്ടു
മൂന്ന് തവണയൊക്കെ നാട്ടില്‍ പോകാറുണ്ട്..കൂടുതലും ഇരുപതു ദിവസത്തെ
ലീവിനാകും..അതില്‍ പതിനെട്ടു ദിവസം തീര്‍ഥാടനം ആയിരിക്കും..ഒട്ടുമിക്ക എല്ലാ ഫേമസ്
അമ്പലങ്ങളിലും ദര്‍ശനം നടത്തും.. പത്തൊന്‍പതാം ദിവസം,ഒരു ബുള്ളറ്റ്
ഉണ്ട്,അത് കഴുകി വൃത്തിയാക്കി..പെട്രോളും അടിച്ചു..സ്റ്റാര്‍ട്ട്
ചെയ്തു,വീണ്ടും മൂടി വച്ചിട്ട് ഇങ്ങു കേറി പോരും..കൊണ്ടു വന്ന
ലഡ്ഡു,ജിലേബി’യൊക്കെ വിതരണം ചെയ്യും
മുന്‍പേ തന്നെ, വന്നു അടുത്ത ടികെറ്റ് അവൈലബിലിറ്റി നോക്കും...നാട്ടില്‍
പോകാന്‍..!!! അപ്പൊ ആരു കിളി?? ഇത് നോക്കി കൊണ്ടിരിക്കുന്ന നുമ്മ..!!
ഒമര്‍ - എന്താ ചക്കരേ
ഇങ്ങനെ വിഷമിച്ചു കിടക്കുന്നെ? എഴുന്നേറ്റു രണ്ടെണ്ണം
അടിക്ക്.!”
വെള്ളിയാഴ്ച ഉച്ച
കഴിയുമ്പോള്‍ “അപശബ്ദം” കേട്ടു ഞെട്ടി ഉണരുന്നത്
ഒരു പതിവായിരുന്നു.ചാടി എഴുന്നേറ്റു നോക്കുമ്പോള്‍ എന്താ!!..ഇവന്‍ പാട്ട്
പാടുന്നതാണ് – എന്നു അവന്‍ പറയുന്നത്.എന്നെ സംബന്ധിച്ചിടത്തോളം
നട്ടുചെക്ക് അടിക്കുന്ന പള്ളി മണിയാണ്..അത്.! ഇനി ഇമ്മാതിരി ശബ്ദങ്ങള്‍
ഉണ്ടാക്കിയാല്‍ കണ്ണില്‍ കുത്തും എന്നു പറഞ്ഞിടുണ്ട്.ഇപ്പൊ വല്യ പ്രശം ഒന്നുമില്ല.
പാട്ടുപാടി മാത്രമല്ല,പാട്ടുകള്‍ കേള്‍പ്പിച്ചും
എങ്ങനെയൊക്കെ ആള്‍ക്കാരെ വിറപ്പിക്കാം എന്നുകൂടി ഗവേഷണം നടത്തി കൊണ്ടിരിക്കെയാണ്.
ഏതെങ്കിലും ഒരു പാട്ട് ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അത് ഫോണില്‍ ഇട്ടു ഉച്ചത്തില്‍
വെച്ചു കൊണ്ടു നടന്നോളും.. എന്തിനാണാവോ ഐ.ഫോണ്‍ ഹെഡ്സെറ്റ് കൊടുത്തിരിക്കണേ.
അങ്ങനെ ഇവന്‍ കേള്‍പ്പിച്ചു,ഞാന്‍ വെറുത്ത പാട്ടുകള്‍
ആണ് “റാംലീലയും”,യോദ്ധയിലെ മറ്റേ “കുനു കുനെയും”
ഒമര്‍ ഹുസ്സൈന്‍ മൌലാന.!
പടത്തില്‍ കാണുന്നത് പോലെ തന്നെ..അവനു വിവരം വച്ചതിനു ശേഷമുള്ള ഏതു ഫോട്ടോ
എടുത്താലും ഈ പോസ് തന്നെയാകും..”വി”ക്ടരി എന്നാണോ ‘വ”ട്ടന്‍ എന്നാണോ ഉദേശിക്കുന്നത് എന്നൊന്നും അറിയില്ല.
കൂട്ടത്തിലെ മാന്യന്‍ എന്നു വേണേല്‍ പറയാം. വെള്ളമടി പുകവലി അങ്ങനത്തെ യാതൊരു
ശീലവുമില്ല.അല്ലെങ്കിലും എല്ലാ കുടുംബത്തിലും ഇതുപോലെ തലതിരിഞ്ഞ ഒരുത്തനെങ്കിലും
കാണുമല്ലോ..പക്ഷെ വെള്ളമടിക്കുന്നവരെ നന്നായി പ്രോഹസാല്‍ഹിപ്പിക്കും. ഇനി വള്ളംകളി
ഇല്ല എന്നു തീരുമാനിച്ചു,മൂടി പുതച്ചു കിടന്ന
എന്നെ - എന്താ ചക്കരേ ഇങ്ങനെ വിഷമിച്ചു കിടക്കുന്നെ? എഴുന്നേറ്റു രണ്ടെണ്ണം അടിക്ക്.! എന്നൊക്കെ പറഞ്ഞു പിരികയറ്റാന്‍ നോക്കിയിട്ടുണ്ട്. അത്
മാത്രമല്ല എനിക്ക് “വട്ടു ജയന്‍” എന്ന പേരിട്ടതും ഈ മഹാന്‍ തന്നെയാണ്.നന്പെന്‍ടാ.!
കല്യാണാലോചനകള്‍ തകൃതിയായി നടക്കുന്നതുകൊണ്ട്,ഉള്ള
മാന്യതയ്ക്ക് പുറമേ..”ഞാന്‍ മാന്യനാനെ” എന്ന ലേബല്ലും ഒട്ടിച്ചാണ് ഇപ്പൊ നടപ്പ്.!
രാവിലെ ഇവന്‍
കുളിച്ചുകഴിഞ്ഞിട്ടാനേ ഞാന്‍ കുളിക്കാന്‍ കേറുന്നെ.. കുറച്ചു നാള്‍ മുന്‍പ് വരെ,ഞാന്‍ വെറുതെ ഒന്നു ഞെട്ടുന്നത്
പതിവായിരുന്നു..വെരെഒന്നുമല്ല ബാത്രൂം കതക് തുറക്കുമ്പോ മൊത്തം വെടിയും പോകയും
(അയ്യേ ശ്ശെ ,ആ “വെടി” അല്ല..ഇത് പുക വരുന്ന വെടി – മാന്യന്‍...മാന്യന്‍..മറക്കേണ്ട!)
എന്താപ്പാ ഈ പോക എന്നു ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.!! ഒരിക്കല്‍ എന്തോ ഒരു
ആവശ്യത്തിനു വേണ്ടി ഇവന്‍റെ ഷെല്‍ഫ് തുറന്ന ഞാന്‍, വീണ്ടും
ഞെട്ടി..രണ്ടു തട്ടുകളിലായി ലോറിയേല്‍,ഹിമാലയ ബ്രാണ്ടുകളുടെ ഒരു
മിനി ഷോറൂം.!! കുളിക്കുന്നതിനു മുന്നേ തേക്കുന്നത്..കുളിക്കുമ്പോ
തേക്കുന്നത്..കുളിച്ചു കഴിഞ്ഞിട്ടു തേക്കുന്നത്..അവന്‍ സ്വന്തമായിട്ട് ഒരു
ബ്യുട്ടി പാര്‍ലര്‍ നടത്തുവാന്..അതും കുളിമുറിയില്‍. കൂടെ ചൂടു വെള്ളം മിക്സ്
ആകുമ്പോഴാണ് ഈ പോക..! വെറുതെയല്ല ഇവന് ഈ “തൊലിഞ്ഞ” ഗ്ലാമര്‍..!!
വെള്ളിയാഴ്ച ഉച്ചക്ക്
പള്ളിയല്‍ പൊയട്ടു വന്നുകഴിഞ്ഞാല്‍ പിന്നെ ആളെ കാണില്ല..അപ്പൊ മുങ്ങുന്നവന്‍
പിന്നെ പൊങ്ങുന്നത് ശനിയാഴ്ച പാതിരാത്രിയാണ്..”ഒമറെ എവിടാട” എന്നു ചോദിച്ചു മെസ്സേജ് അയച്ചാല്‍ റിപ്ലയ് അപ്പൊ തന്നെ
വരും..”കസിന്റെ വീട്ടിലാ!” കൂടെ ഇവന്‍റെ
ഒരു പടവും..ബാക്ക്ഗ്രൗണ്ടില്‍ ഒരു ടി.വി.യും പിന്നെ കുറെ ഫര്‍ണിച്ചറും.. അടുത്ത
ആഴ്ചയും ഇതേ റിപ്ലയ്’യും അതേ
പടങ്ങളും..ഓഹോ..അപ്പൊ പോക്കണ്ടേ..പോക്കണം...പൊക്കി..പാവം ചെറുക്കന്‍..കസിന്റെ
വീട്ടില്‍ തന്നെയാ പോകണേ..ഉദ്ദേശം വേറൊന്നുമല്ല..അവരുണ്ടാക്കുന്ന ചോറും മീന്‍കറിയും..!!
ഞങ്ങളുടെ കൂട്ടത്തില്‍
ഇവിടെ ലൈസന്‍സ് ഉള്ള ഒരേയൊരു വ്യക്തി.. ലൈസന്‍സ് എടുക്കാന്‍ വേണ്ടിയിട്ടാണ്
അവസാനമായി ഇവിടെ വണ്ടി ഒട്ടിച്ചതെങ്കിലും..നാട്ടില് ഇവന്‍ സജീവമാണ്. വെള്ളമടിച്ചു
മാണ്ടായി കിടക്കുന്ന കൂട്ടുകാരെയും,അവര്‍ടെ വണ്ടികളും
യഥാസമയം അവര്‍ടെയൊക്കെ വീട്ടില്‍ എത്തിക്കുന്നത് ഇവന്‍റെ ഒരു പ്രധാന കടമയാണ്..!!
ഒരിക്കല്‍ ഫിറ്റ് ആയ ഒരു കൂട്ടുകാരനെ വീട്ടില്‍ എത്തിക്കണം..പക്ഷെ ഫിറ്റ് ആയവന്‍
വണ്ടിയോടിക്കും എന്നു ഒരേ വാശിയില്‍..ശരി.’എന്നും
പറഞ്ഞു ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഒമര്‍ ഇടത്തേക്ക് മാറി..താക്കോല്‍ ഒക്കെ
അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു സ്റ്റാര്‍ട്ട് ആക്കാന്‍ നോക്കിയിട്ടും
നടക്കുന്നില്ല..ഫിറ്റ് അല്ലേ..!! നടക്കില്ലാന്ന് മനസ്സിലായപ്പോ ഓന് ഒമര്‍’നോട്..”ടാ ഇവിടെ സ്റ്റാര്‍ട്ട്
ആവനില്ല..നിന്റെ സ്ടിയരിങ്ങില്‍ താക്കോലിട്ടു നോക്ക്.”..ശ്ശൊ..മാരകം..!!
ഒമറിന്റെ ഒരു അവസ്ഥയെ..ഈ വെള്ളമടിക്കുന്നവരെക്കാളും,വെള്ളമടിക്കുന്നവരെ
താങ്ങുന്നതാണ് കഷ്ടപാട്..ഞാന്‍ ഈ രണ്ടു വശത്തും നിന്നിട്ടുള്ളതുകൊണ്ട് എനിക്ക്
വ്യക്തമായി മനസ്സിലാകും..!!
ഒമര്‍ന്‍റെ ഒരുപാട്
കൂട്ടുകാരും കസിന്സുമൊക്കെ ഇവിടെ യു.എ.ഇ’ല്‍ ഉണ്ട്.അതില് ചില കൂട്ടുകാര്, ഈ റേഡിയോ’ക്കു ഉത്തരം പറയാന്‍
ഇരിക്കുന്നവരാണ്.അങ്ങനെ ഉത്തരം പറഞ്ഞു കിട്ടുന്നതൊക്കെ അങ്ങു ഗുധാമിലെ
തിയറ്ററുകളുടെ ടിക്കെറ്റുകള്‍ ആവും.അവിടെ പൊയ് സിനിമ കാണുകയോ..അല്ലെങ്കില്‍ സിനിമ
കണ്ടവരോട് കഥ ചോദിച്ചു മനസിലാക്കി ഇവിടെ വന്നു പറഞ്ഞു ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക്
പണി തരുകയോ ചെയ്യാറുണ്ട്. ഒരു ദിവസം ഞാന്‍ അറിയാതെ ഇവനോട് ചോദിച്ചുപോയി ”ഗ്രാവിറ്റി കാണാന്‍ പോയാലോ?” – “നല്ല
സിനെമയാടാ..അപ്പുറതുള്ളതും പൊട്ടും.. ഇപ്പുറതുള്ളതും പൊട്ടും..ഇതിപ്പോ പൊട്ടും
പൊട്ടും എന്നു വിചാരിക്കും, പക്ഷെ പൊട്ടില്ല..അതാണ്
കഥ..പോയാലോ?” ശ്ശെടാ..എന്തു പറയാന്‍.. “ഗ്രാവിറ്റി” – കോടിക്കണക്കിനു രൂപ മുടക്കി,അവാര്‍ഡുകള്‍
വാങ്ങികൂട്ടിയ ഈ അടുത്ത കാലത്തിറങ്ങിയ മികച്ച സിനിമ..എന്നൊക്കെ പറഞ്ഞിട്ടു വല്ല
കാര്യവുമുണ്ടോ?? അഞ്ചു സെക്കന്ടില്‍ അല്ലേ കഥ പറഞ്ഞെ..!!
ഇതുപോലൊരു കൂട്ടുകാരന്‍
എനിക്കു നാട്ടിലും ഉണ്ട്.. സേതുരാമയ്യര്‍ സി.ബി.ഐ കാണാന്‍ വേണ്ടി ടിക്കെറ്റും
എടുത്ത് തിയറ്ററില്‍ നില്‍ക്കുന്നു..ഷോ കഴിഞ്ഞിറങ്ങി വന്ന അവന്‍ ഓടി വന്നിട്ട് - “അളിയാ സിനിമ കൊള്ളാം..ജഗദീഷ് ആണ് വില്ലന്‍ എന്നു
സ്വപ്നത്തില്‍ പോലും വിചാരിക്കില്ല..” !! -
മനോജ് - “എന്നെ ആ കോളേജില്‍ കൊണ്ടു ചേര്‍തില്ലേ പന്നി അച്ഛാ..”
മനോജ് കളത്തില്‍
ചന്ദ്രന്‍ - ഞങ്ങളുടെ “ആശാന്‍”..!! സഖാവ് ആശാന്‍ എന്നു പറയുന്നതാകും ശരി.വേറിട്ട രീതിയില്‍
ചിന്തിക്കുകയും,അഭിപ്രായം പറഞ്ഞും,അത്യവിശം
കൌണ്ടറുകള്‍ തിരിച്ചടിച്ചും,ഞങ്ങളെയൊക്കെ
ഞെട്ടിക്കുന്നത് ആശാന്‍റെ ഒരു ഹോബി ആണ്. നാട്ടില്‍ നിന്നും ഒരു ജോക്കി വാങ്ങി വന്ന
ഒമര്‍ - “കണ്ടിട്ടുണ്ടോടാ ഫ്ളൂറിസെന്റ് കളറിലുള്ള ജോക്കി?രാത്രി തിളങ്ങും..കണ്ടിട്ടുണ്ടോടാ നീ” എന്നു എന്നോട് പോരും കാണിച്ചു നിന്നപ്പോ “പിന്നേ..കണ്ടിട്ടുണ്ടോടാ കണ്ടിട്ടുണ്ടോടാ എന്നു
ചോദിക്കാന്‍ നീ പാന്റ്സ്’ന്റെ മുകളില്‍ ആണോട ഷഡി
ഇട്ടു നടക്കുന്നത്?” എന്ന ആശാന്‍റെ പന്ജിനു
മുന്‍പില്‍ അവന്‍ ഊശിയായി പോയി..!!
ഡിഗ്രി കഴിഞ്ഞ ഉടനെ
തന്നെ ആശാന്‍ ഒരു ലോകപ്രശസ്തമായ വാക്യും ക്ലീനര്‍ കമ്പനിയില്‍ ജോലിക്ക് കയറി. ആ
കമ്പനിയെ തല്‍കാലം നമുക്ക് “റെബേക്ക ഫോക്സ്” എന്നു വിളിക്കാം..”ടൈ’യും കെട്ടി ട്രെയിനിങ്ങിനു പോയ ആശാന്‍റെ അടുത്ത് “നിങ്ങള്‍ ഒന്നും പേടിക്കെണ്ട,ഈ റെബേക്ക
ഫോക്സ് എന്നു പറയുന്നത് ലോകപ്രശസ്തമായ ഒരു കമ്പനിയാണ്. വില്‍ക്കാനുള്ള സാധനവുമായി
നിങ്ങള്‍ ഒരു വീട്ടിലേക്കു കയറുമ്പോള്‍ തന്നെ,..യേ..റെബേക്ക
ഫോക്സ്’ല്‍ നിന്നും മാമന്‍ വന്നെ..മാമന്‍ വന്നെ എന്നും പറഞ്ഞു,അവിടത്തെ കൊച്ചു കുട്ടികള്‍ പോലും നിങ്ങളെ കൈ കൊട്ടി
അകത്തേക്ക് ക്ഷണിക്കും.” ഇതൊക്കെ കേട്ടു ടൈ’യും കെട്ടി പെട്ടിയും പൊക്കി വീടുകളില്‍ ചെന്ന ആശാന്‍റെ
അവസ്ഥ ദയനീയമായിരുന്നു.!! ഒരിക്കല്‍ ഗേറ്റ് തുറന്ന് അകത്തു കയറിയ ആശാന്‍, അങ്ങു ദൂരെ കുറച്ചു പിള്ളാര് കളിക്കുന്നത് കണ്ടു. “മാമന്‍ വന്നേ” എന്നു വിളിക്കുമെന്ന്
പ്രതീക്ഷിച്ചു അകത്തു കയറിയ ആശാന്‍, പിന്നെ നാല് കാലില്‍
റോക്കെറ്റ് വിട്ടത് പോലെ ഓടിവരുന്ന ഒരു സാധനതെയാണ് കണ്ടത്...- നായെ..!! എവിടുന്നു
ടൈ’യും കെട്ടി ഇറങ്ങ്യോ,അവിടേക്ക്
തന്നെ ഓടികയറി, റെസിഗ്നേഷന്‍ ലെറ്ററം കൊടുത്ത്,ആശാന്‍
സ്ഥലം കാലിയാക്കി..
പിന്നെ ജോലികിട്ടിയത്
തിരുപ്പൂരിലെ ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ആണ്.അവിടെയും എട്ടിന്റെ പണി “സ്റ്റോക്ക് എടുപ്പായി” ആശാന്‍റെ
തലയില്‍ തന്നെ വന്നു വീണു. അവരുടെയൊക്കെ ബനിയനും, ഷഡിയും..ഒന്നേ..രണ്ടേ..മൂന്നേ..എന്നു
എണ്ണി തിട്ടപ്പെടുത്തുന്നത് ചില്ലറ കാര്യമാണോ??അതിലും ഭേദം,വല്ല ഐസ് കട്ടയിലും മഞ്ഞ പെയിന്റ് അടിക്കുന്നതാണ്..!!
അവിടുന്നും ഊരി പോയ ആശാന് ഒരു കാര്യം വ്യക്തമായി..ഒരു പി.ജി ഇല്ലെങ്കില്‍,ഭാവിയില്‍ ഇതുപോലെ “കുറെ
നായ്കള്‍” ഓടിക്കാന്‍ സാധ്യതയുണ്ടെന്ന്..അന്നു “ഓടിയതിന്റെ ക്ഷീണം” കുരച്ചധികമുള്ളതുകൊണ്ടാകാം..എടുത്ത
പി.ജി.’കളുടെ എണ്ണം രണ്ടായിരുന്നു..!! പിന്നെ അങ്ങോട്ടു ടൈം
മാറിയില്ലേ..!! അവിടുന്ന് ഗുജറാത്ത്..പിന്നെ ദുബായി..ഇപ്പൊ ജീവിതം സെറ്റി’ലട്!! ഇങ്ങനെയൊക്കെ കഷ്ടപെട്ടതുകൊണ്ടാകാം,വളരെ സൂക്ഷിച്ചേ ആശാന്‍ കാശ് ചിലവാക്കുള്ള്. 20 രൂപ ലാഭം
കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം അതില്‍ 10 രൂപ മുടക്കി,30 രൂപയെങ്കിലും ഉണ്ടാക്കികൊള്ളും.അതാണു ആശാന്‍..!!
ഞങ്ങളുടെ കൂട്ടത്തില്‍ “കരാട്ടെ” പഠിച്ചിട്ടുള്ള ഒരേയൊരു
വ്യക്തി. പണ്ട് പഠിച്ചുകൊണ്ടിരുന്ന കാലത്ത്,വാങ്ങി
കൂട്ടിയ അടികള്‍ എങ്ങനെയെങ്കിലും തിരിച്ചു കൊടുത്തെ പറ്റൂ..എന്ന വാശി..ആശാനേ
കൊണ്ടെത്തിച്ചത് “കരാട്ടെ”’യിലേക്കാണ്..ഇപ്പൊ ഒരു നാലഞ്ചു പേര്‍ ഒരുമിച്ചു
വന്നാലും.. അതിവിദക്തമായി ഒഴിഞ്ഞു മാറി,ഓടിതള്ളിക്കോളും..”രണ്ടെണ്ണം അടിച്ചു” കഴിഞ്ഞാല്‍
പണ്ട് പഠിച്ച കരാട്ടയുടെ ബാലപാടങ്ങള്‍ ആശാന്‍ അങ്ങു പോടിതട്ടിയെടുക്കും..ശരതാണ്
സ്ഥിരമായി..ഈ അവസരങ്ങളിലൊക്കെ ആശാന് വേണ്ടി..പന്ജിംഗ് ബാഗ് ആയിട്ട് നിന്നു
കൊടുക്കാരുള്ളത്.
ഒരിക്കല്‍ ഞാനും ആശാനും
അടിച്ചു മാണ്ടായി ഫ്ലാറ്റിലേക്ക് പോകുവായിരുന്നു..നടക്കുന്ന വഴികളുടെ മൊത്തം
സ്ക്വയര്‍ ഫീറ്റും അളന്നാണ് നടപ്പ്..! ഫ്ലാറ്റില്‍ എത്തിയ ഞാന്‍ കതക്
തുറക്കുബോഴുണ്ട് – ആശാന്‍ -“ എന്താടെ ഇവിടെ കിടന്നു ബഹളം വക്കുന്നത്?” ആരോട ഇത് എന്നു ഞാന്‍ തിരക്കിയപ്പോഴുണ്ട്..തൊട്ടടുത്ത
ഫ്ലാറ്റില്‍ നാലഞ്ചു പേര്‍ പുറത്തു നിന്നു എന്തോ സംസാരിക്കുന്നു..അവരോടാ..!!
ഒരു അഞ്ചു സെക്കന്‍ഡില്‍
നടക്കാന്‍ സാധ്യതയുള്ള ചില കാര്യങ്ങള്‍ എന്റെ മനസ്സിലൂടെ പോയി..നാലഞ്ചു പയ്യന്മാര്‍..അലമ്പുണ്ടായാല്‍
അടി ആകും..ആശാന് പ്രശ്നമില്ല..കരാട്ടെ’യാണല്ലോ, വിദക്തമായി ഒഴിഞ്ഞു മാറി
കളിച്ചുകൊണ്ടിരുന്നോളും..പെടുന്നത് ഞാന്‍..വല്ല ഗ്രൗണ്ട’ഉം
ആയിരുന്നെങ്കില്‍ തെക്ക് വടക്ക് ഓടാമായിരുന്നു..പക്ഷെ ഇത് ഒരു ചെറിയ കോറിഡോര്‍
ആയിപോയി..ലിഫ്റ്റ് വരെ ഓടാം എന്നു കരുതിയാലും..നടക്കും എന്നു ഒരു
ഉറപ്പുമില്ല..ഫിറ്റ് ആണേ..!! ഓടിയാല്‍ പിടിക്കും..പിടിച്ചാല്‍
ഇടിക്കും..ശ്ശെടാ..!!!
“എന്താടാ ബഹളം”?? – ആശാന്‍ വിടുന്ന കോളില്ല..ആശാനേം പൊക്കിയെടുത്തു,എങ്ങനെയൊക്കെയോ ഫ്ലാറ്റും തുറന്ന്‍ അകത്തു കയറിയത്
മാത്രമേ ഇപ്പൊ ഓര്‍മയുള്ളൂ..പിറ്റേന്ന് രാവിലെ കുളിച്ചു കുട്ടപ്പനായി..”അരവിന്ദേ പോകാം”!! അതങ്ങനെയാണ്..എത്ര
അടിച്ചു പെപ്പരെ ആയാലും..ഏതു പാതി രാത്രിയായാലും..സമയത്ത് എനിട്ട് കുളിച്ചു റെഡി
ആയി പോകും..- അടുത്ത അന്ഗ്ത്തിനു..അങ്ങു ഓഫീസില്‍..!! അത് ഞങ്ങളുടെ മാത്രം ഒരു “കെമസ്ട്രി”ആയിരുന്നു.. അടിയൊക്കെ
നിറുത്തി നന്നായത്തോടെ എണിക്കാന്‍ സമയം വൈകുന്നു.. ലേറ്റ് ആകുന്നു..എന്തോ!!
ഇപ്പൊ ചാത്തന്‍ കയറിയത് പോലെ..!!
ഞാന്‍ ഈ ജാങ്കോ
പാടുകളൊക്കെ കേട്ടു ഫ്ലാറ്റിലേക്ക് കേറുമ്പോ, അവിടെ ആശാന്‍
80’കളിലെ കവിതകളും കേട്ടു,വല്ല
തക്കാളിയോ കുമ്പളങ്ങയോ അരിയുന്നുണ്ട്കും..ചിലപ്പോ നല്ല കവിതകളാകും..ചിലപ്പോ കൊന്നു
കൊലവിളിച്ചും തരും..!! ആശാന്‍റെ മൂഡ് അനുസരിച്ച് കേള്‍ക്കുന്ന കവിതകളും
മാറികൊണ്ടിരിക്കും..ഇലക്ഷന്‍ സമയമാണെങ്കില്‍ വിപ്ലവ ഗാനങ്ങലാകും..വീടുകാരുമായി
അടിയുണ്ടാകീട്ടു ആണ് ഇരിക്കുന്നതെങ്കിലോ കേള്‍കുന്നത് ശോക ഗാനങ്ങളും..!!
ഒരിക്കല്‍ കുട്ടികളുടെ
വിദ്യാഭ്യാസതിനെ കുറിച്ച് ഒരു ചര്‍ച്ച വന്നപ്പോള്‍.. ആശാന്‍ - “ഞാന്‍ നിര്‍ബന്ധിച്ചു അവനെ ഒരു കോളേജിലും കൊണ്ടു ചേര്‍ക്കില്ല.. എന്നെ ആ കോളേജില്‍ കൊണ്ടു ചേര്‍തില്ലേ പന്നി അച്ഛാ. എന്നു അവന്‍ പിന്നീടു ചോദിച്ചാല്‍ എന്തു ചെയ്യും.?? ഇത് കേള്‍ക്കുമ്പോ നിങ്ങള്‍ക്കു തോന്നും..ആശാന്‍റെ മോന്‍..പ്ലസ്‌ടു
കഴിഞ്ഞു ഏതു കോളേജില്‍ ചേരണം എന്ന കന്‍ഫ്യുഷനില്‍ ആയിരിക്കും എന്നു??ഇല്ലേ?? എവിടെ.. ചെറുക്കന് രണ്ടര
വയസ്സ് കഴിഞ്ഞതെയുള്ളൂ..ആശാന്‍ ഇനി ചെന്നിട്ടു വേണം..അവനു നിക്കറു മേടിച്ചു
കൊടുക്കാന്‍..!! എന്താ പ്ലാനിംഗ്..ഇല്ലേ?? തന്തമാരായാല്‍ ഇങ്ങനെ
വേണം..!! എല്ലാദിവസവും..വീട്ടിലേക്കു വിളിക്കും..ചക്കരേ..വാവേ..മാമുണ്ടോ...ചിലപ്പോ
ഒരു 10 സെക്കണ്ട് ഒന്നും മിണ്ടാതിരുന്നിട്ടു കൊച്ചിനോട് പറയും..”അങ്ങനെയൊന്നും പറയല്ലേ വാവേ..” ചെറുക്കന്‍
ചീത്ത വിളിച്ചതാ..കാര്യമാക്കേണ്ട..!!!
പക്ഷെ ചില സമയങ്ങളില്‍ ഈ
പണ്ടത്തെ കാരണവന്മാര്‍ അടിക്കുന്ന ഡയലോഗ് ആശാനും പറയാറുണ്ട്..”ഒരു ട്രൌസറും ഇട്ടു..ചെരിപ്പില്ലാതെ..കിലോമീട്ടരുകളോളം..” പക്ഷെ ഇപ്പോഴത്തെ പിള്ളാര്‍ക്ക് അതൊക്കെ പറഞ്ഞാല്‍
മനസിലാകും എന്നു എനിക്ക് തോന്നണില്ല..എടുക്കുന്ന രീതി തന്നെ ചിലപ്പോ മാറി
പോയെന്നും ഇരിക്കും..ഇപ്പൊ നാലിലോ അഞ്ചിലോ പഠിക്കുന്ന ചെരുക്കനോട് ആണ് ഇതൊക്കെ
പറയുന്നതെങ്കില്‍ ..അവന്‍ സ്കൂളില്‍ ചെന്ന് പറയുന്നത് ചിലപ്പോ..
“ടാ..നീ അറിഞ്ഞാ..എന്‍റെ
അപ്പന്‍ മുട്ടന്‍ ഫ്രീക്കന്‍ ആയിരുന്നട.. അവിടവിടാ കീറിയ ട്രൌസറും ഇട്ടു ആള്‍ക്കാരുടെ
മുന്‍പില്‍ കൂടെ കൂലായിട്ടാ അങ്ങേരു സ്കൂളില്‍ പോയിരുന്നെ..അതും പതിനഞ്ചു
കൊല്ലങ്ങള്‍ക്ക് മുന്‍പ്...മുട്ടന്‍ ഗട്സ് തന്നെ അല്ലേ അളിയാ”..!!
ഇങ്ങനെയൊക്കെ ആകും..!!
ശരത് – “ആ മച്ചാനെ..ഇപ്പൊ ഓര്‍മ വന്നു.അത് എന്‍റെ കട്ടിലില്‍
ഇരിപ്പുണ്ട്.”
ശരത് മോന്‍.ഇവന്
പ്രത്യേകിച്ച് വട്ട പേരൊന്നും ഇല്ല. ശരത്തെ എന്നോഴിച്ചു എന്തും വിളിക്കും. “ടാ വധൂരി” എന്നാണ ഞാന്‍ സ്ഥിരമായി
വിളിക്കാരുള്ളത്. ഇവനെ കുറിച്ച് പറയുമ്പോ,ഇവന്‍റെ
അപാര ഡ്രസ്സിംഗ് സെന്സിനെ കുറിച്ച് പറഞ്ഞേ പറ്റൂ..കടും നീല ഷര്‍ട്ട്, മജന്ത പാന്റ്സ്,ബ്രൌണ്‍
ഷൂസ്,വയലറ്റ് കണ്ണട,ഓറഞ്ച് ഹെഡ് സെറ്റ്, പിന്നെ കറുത്ത ടൈ’യും. ഒരു
നോക്കേ നോക്കാന്‍ പറ്റുള്ളൂ.നോക്കുന്നവന്‍ ആരായാലും ഇടിവെട്ടി നില്‍ക്കും.
കൂട്ടത്തിലെ പ്രായം
കുറഞ്ഞവന്‍.അതുകൊണ്ട് തന്നെ വഴി തെറ്റി പോകാന്‍ സാധ്യതയുള്ള ഒരു കുഞ്ഞാട്
കൂടിയാണിവന്‍.പക്ഷെ ഇവനെ മേച്ചു മേച്ചു “ഇപ്പൊ” ഞങ്ങള്‍ വഴി തെറ്റി പോകുവാണോ എന്നൊരു സംശയം. എപ്പോ
കണ്ടാലും..”മച്ചാനെ” “ഫ്രീകേ” എന്നൊക്കെ എന്നെ വിളിക്കാരുള്ളു. എന്തു കണ്ടിട്ടാണ്
എന്നെ ഇവന്‍ ഫ്രീകേ എന്നു വിളിക്കുന്നത് എന്നു ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല.
കൊച്ചിയിലെ പിള്ളാര്,എന്നെ ഇവന്‍ ഫ്രീകേ
എന്നു വിളിക്കുന്നത് വല്ലതും കേട്ടാല്‍ ലവന്മാര് ഇവനെ കപ്പലണ്ടി എറിഞ്ഞു കൊല്ലും.
എന്നെ വല്യ ബഹുമാനം ആണ്.അമ്മാതിരി പണികള്‍ ആണേ ഞാന്‍ കൊടുക്കണേ.. ഇവന്‍റെ മുതലാളി
കാഷിഫ് മിക്കപ്പോഴും എന്നോട് ആവശ്യപ്പെടാരുണ്ട്, yo yo
VJ,Hit him man എന്നു. അത്
കേള്‍കേണ്ട താമസം. പിന്നെ ഇടിയോടിടി ആണ്..എന്തിനാണ് ഇവനെ അടിക്കാന്‍ പറയുന്നത്
എന്നു ഇവന്‍റെ ബോസ്സിനും, എന്തിനാണ് അടിക്കുന്നത്
എന്നു എനിക്കും,എന്തു കാര്യത്തിനാണ് അടി കൊള്ളുന്നത് എന്നു ഇവനും,ഒരു പിടിയും കാണില്ല..വെറുതെ ഒരു സുഖം..മനസുഖം..!
സ്ഥിരമായി ജിമ്മില്‍
പോകും.അതും രാത്രി.”നിനെക്കെന്താടാ രാവിലെ
പോയാല്‍” എന്നു പലരും ചോദിക്കുമെങ്കിലും,ഞാന്‍
ചോദിക്കാറില്ല. കാരണം രാത്രി ഒരു എട്ടു എട്ടര മണിയാകുംബൊഴാണ് നല്ല രസികന്‍ വര്‍ണ്ണക്കിളികള്‍
ജിമ്മില്‍ കൂടണയുന്നത്. അല്ല അവരുടെ വരവും ഇവന്‍റെ പോക്കും തമ്മില്‍ “ഇതുവരെ” വല്യ ബന്ധമൊന്നുമില്ല,എന്നാലും ഈ മനസുഖം എന്നു പറയുന്നത് വല്യ ഒരു കടകം
തന്നെയാണല്ലോ.! എടുത്താല്‍ പൊങ്ങാത്ത വെയിറ്റ് ഒക്കെ എടുത്ത്,ഒരു സൈഡില്‍ കൂടി ബന്ധം ഉണ്ടാക്കാനുള്ള ശ്രമം തകൃതിയായി
നടക്കുന്നോക്കെയുണ്ട്. ശ്രമം വിഫലമായാലും പ്രശ്നമൊന്നുമില്ല. വളക്കാന്‍
വേണ്ടിട്ടാനെങ്കിലും മസ്സിലുകള്‍ ഉരുണ്ട്
കയറുന്നുണ്ടല്ലോ.!! ഞാനും ഇനി രാത്രിയേ പോകൂ..
കൊച്ചിന്‍ ഓഫീസില്‍
നിന്നും, ഇവന്‍ ഇവിടെ ജോയിന്‍ ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോ,ഇവനോട് ഒരു നാല് പാക്കെറ്റ് ഗോള്‍ഡ് കിങ്ങ്സ് വാങ്ങി
വരണമെന്ന് പറഞ്ഞിരുന്നു. ഈ കിങ്ങ്സ് ഇവിടെ കിട്ടില്ലേ..!! എനിക്ക് ആ സമയത്തൊന്നും
ഇവനെ പരിചയമില്ല. കാണുന്നത് തന്നെ ഒരു രാത്രി 11 മണിക്കാണ്.അതും ഇവിടെ വന്നതിനു
ശേഷം.
“ആ ശരതല്ലേ..ഞാന്‍
അരവിന്ദ്,എന്തൊക്കെയുണ്ട് വിശേഷം,സുഖമല്ലേ,അച്ഛനും അമ്മയുമൊക്കെ?” എന്നൊക്കെ
പ്രതീക്ഷിച്ച് നിന്ന ഇവനോട് ഞാന്‍ ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ..
സിഗരറ്റ് എന്ത്യേടാ?
“കൊണ്ടു വന്നിട്ടുണ്ട്,ഈ പെട്ടിയില്‍” എന്നും പറഞ്ഞു പെട്ടി
കമഴ്ത്തി ഇട്ടു തപ്പി........ഇല്ലാ..!!
എവിടാടെ?
“മച്ചാനെ ദാ ആ പെട്ടിയില്‍
കാണും.” ആ പെട്ടിയില്‍ നോക്കിയപ്പോഴുണ്ട്, ഇവന്‍റെ ചേച്ചിയുടെ കുഞ്ഞമ്മയുടെ, അങ്ങനെ നീണ്ടു പോകുന്ന “വളരെ അടുത്ത” ബന്ധത്തിലുള്ള ആര്‍ക്കോ വേണ്ടി കൊണ്ടു വന്ന കുറെ വെള്ള
മുണ്ടും,ലുങ്കിയും,തോര്‍ത്തും അങ്ങനെ കുറെ
സാധനങ്ങള്‍..!
“ആ മച്ചാനെ..ഇപ്പൊ ഓര്‍മ
വന്നു.അത് എന്‍റെ കട്ടിലില്‍ ഇരിപ്പുണ്ട്.”
എവിടെ എന്നും ചോദിച്ചു,അവിടുള്ള കട്ടിലിന്‍റെ പുതപ്പൊക്കെ മാറ്റിയപ്പോ..
“അയ്യോ
ഇവിടെയല്ല..നാട്ടിലാ..നാട്ടില് എന്‍റെ കട്ടിലില്‍ ഇരിപ്പുണ്ട്. അതിപ്പോ അച്ഛന്‍
എടുത്ത് കാണും.”
എന്തു ചെയ്യാന്‍ ഇവനെ?ആ സമയത്താണെങ്കില്‍ ഭൂമിയുടെ സ്പന്ദനം സിഗരറ്റ്
കുറ്റിയിലും,ആണത്വത്തിന്‍റെ വിറ്റാമിന്‍സ് വിസ്കി കുപ്പികകത്തു
ആണെന്നും തെറ്റിദ്ധരിച്ചിരുന്ന നാളുകള്‍ ആയിരുന്നു. സമയം നോക്കിയപ്പോ പതിനൊന്നര.
ബക്കാല(ഇവിടത്തെ പെട്ടി/മുറുക്കാന്‍ കട) 11 മണിക്ക് അടക്കും. ആദ്യമായിട്ട്
കാണുന്നത് കൊണ്ടു വിട്ടു,ഇല്ലെങ്കില്‍ ഇവനെ
എടുത്ത് ചുരുട്ടി പുകച്ചേനെ.!
സ്കയിപ്പില്‍ വീട്ടില്‍
വിളിക്കുമ്പോ,അച്ഛാ സുഖമല്ലേ,അമ്മ
സുഖമല്ലേ,നിങ്ങള്‍ കഴിച്ചോ എന്നൊക്കെ അറിയുന്നതിന് മുന്‍പേ കുറെ
ചോദ്യങ്ങള്‍ ഇവന്‍ അങ്ങോട്ടു ചോദിക്കും. “അച്ഛാ
നമ്മുടെ അപ്പുറത്തെ വീട്ടിലെ പെണ്ണിനെ അന്ന്വേഷിച്ചതായി പറയണേ,എന്‍റെ നമ്പര്‍ കൊടുത്തേരെ..നിങ്ങള്‍ ഇങ്ങനെ കളിച്ചും
ചരിച്ചും നടന്നോ..എനിക്ക് ഇവിടെ കെട്ടുപ്രായം ആയി എന്നൊരു വിചാരമുണ്ടോ?” – ഇതും.. ഇതിനപ്പുറവും ഞങ്ങള്‍ സ്ഥിരമായി കേള്‍ക്കാറുണ്ട്.
ഞാന്‍ ഉണ്ടെങ്കില്‍ ഇപ്പൊ ഇങ്ങനൊന്നും സംസാരിക്കില്ല..വാരി കൊല്ലും ഞാന്‍..! ഒരു
ദിവസം അച്ഛന്‍ ഇവനോട് ചോദിച്ചു. ഞാനുണ്ടായിരുന്നു ആ സമയത്ത്.
“മക്കളെ നീ കഴിച്ചാ”?
ഇല്ല അച്ഛാ
കഴിച്ചില്ലാ..
“വേഗം പോയി കഴിക്കടാ
മോനെ..സമയമായില്ലേ..?”
ശരി അച്ഛാ..അപ്പൊ പിന്നെ
വിളിക്കാം”
“ആ
മച്ചാനെ..കേട്ടില്ലേ..അച്ഛന്‍ കഴിച്ചോളാന്‍ പറഞ്ഞു. രണ്ടെണ്ണം ഒഴിച്ചേ..”ആഹാ എന്തു അനുസരണയുള്ള മ്വോന്‍..!! ഈ പറച്ചില്‍ കേട്ടാല്‍
നിങ്ങള്‍ക്കു തോന്നും,ഒരു കുപ്പി ഒറ്റക്ക്
അങ്ങു കമഴ്ത്തിയാലും അമ്പു ഏതു,വില്ല് ഏതു എന്നു
തിരിച്ചറിയാന്‍ പറ്റുന്നവന്‍ ആണെന്നു.! എവിടെ. രണ്ടര പെഗ് ആണ് ഇവന്‍റെ കോട്ട..അത്
രണ്ടേമുക്കാല്‍ ആയാല്‍ അപ്പൊ വാളാണ്..ഇങ്ങനെ സ്ഥിരമായി “വാള്‍” എടുക്കുന്നത് കൊണ്ടു ഇവനിട്ട പേരാണ്..”ടിപ്പു സുല്‍ത്താന്‍”! പിന്നെ
ഈശ്വര വിശ്വാസവും, കഠിനമായ ശ്രമവും കൊണ്ടു
രണ്ടര എന്നുള്ളത് കുറച്ചു കാലം മുന്‍പ് വരെ അഞ്ചു ആക്കാന്‍ പറ്റിയിട്ടുണ്ട്. ഇപ്പൊ
അടിയില്ല..അതുകൊണ്ട് വാളും.!
ഇവന് രണ്ടേ രണ്ടു ഹോബി
ആണുള്ളത്.ഒന്നു – കാണാന്‍ കൊള്ളാവുന്ന
പെണ്ണുങ്ങളെ വളക്കുക..രണ്ട് – ഈ പറഞ്ഞ ലിസ്റ്റില്‍
വളയാത്ത പെണ്ണുങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ “എന്തു വില
കൊടുത്തും” അതിനെ വീണ്ടും വളക്കുക.. ശ്ശൊ ഇവന്‍റെ കഴിവിന്‍റെ 10%
എനിക്കുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് മൂന്നു കെട്ടി ഒന്‍പത് പിള്ളേര്‍ ആയേനെ.!
പക്ഷെ ഇങ്ങനെ കഷ്ടപ്പെട്ട് വളക്കുന്നതിന്റെ ഇടയിലും ചിലപ്പോ “വന്‍” അടികളും കിട്ടാറുണ്ട്.
ഡിസ്പ്ലേ അടിച്ചു പോയ ഫോണില്‍ നിന്നും ഇവന്‍ രാവിലെ ഒരു 11 മണിക്ക് ഒരു മെസ്സേജ്
അയച്ചു “ മോളൂട്ടി സുഖമല്ലേ..ഇന്ന് നമുക്ക് കാണാം.” എന്നും പറഞ്ഞ് ലാസ്റ്റ് സെന്‍റ് നമ്പര്‍’ലോട്ട് അയച്ചു.അതായതു തലേന്ന് രാത്രി മെസ്സേജ് അയച്ച ഏതോ
ഒരു കിളിക്ക്..! പക്ഷെ പണി പാമ്പായി വരുമെന്ന് ഇവന്‍ ഓര്‍ക്കണ്ടേ..അന്നു ലീവ്
പറയാന്‍ വേണ്ടി ഇവന്‍ ഇവന്‍റെ റിപ്പോര്‍ട്ടിംഗ് മാടത്തിന് രാവിലെ 8 മണിക്ക് ഒരു
മെസ്സേജ് അയച്ച കാര്യം ഇവന്‍ ഓര്‍ത്തില്ല..അപ്പൊ ലാസ്റ്റ് സെന്‍റ് നമ്പര്‍
ഏതായിരുന്നു..??!!
സീന്‍ കോന്ട്ര..!
ജാക്കി – “ഹൊ ഒരുത്തനെ കൂടി പെടുത്തിയപ്പോ,എന്താ ഒരു
സുഖം.!"
കല്യാണം കഴിഞ്ഞ അന്നു
രാത്രി തന്നെ സ്വന്തം ഭാര്യയെ നക്ഷത്രം എണ്ണിക്കുന്ന ഈ വിരുതനാണു ജാക്കി – ജയകൃഷ്ണന്‍..! ഇപ്പൊ സീന്‍ മാറിക്കാണണം. “ഓള് കാണിക്കും,ഇവന്‍ എണ്ണഉം.! 2005 വരെ
എന്റെയോപ്പം പഠിച്ച ബുദ്ധിജീവി.സന്തോഷം വന്നാലും,സങ്കടം
വന്നാലും, ദേഷ്യം വന്നാലും,കണ്ണ് തള്ളി
പേടിപ്പിക്കുന്ന ജാക്കിയെ ഇപ്പോഴും നല്ല ഓര്‍മയുണ്ട്.ഇപ്പൊ എന്തു ഭേദം,പണ്ട് ഒരുമാതിരി ഈ വാളന്‍ പുളി ഉണങ്ങിയത്
പോലെയായിരുന്നു.ഒരു ബെല്‍റ്റ് വാങ്ങി കഴിഞ്ഞാല്‍ അങ്ങേയറ്റത്ത് ഒരു ഓട്ട
കൂടിയിടണം,അരയില്‍ കെട്ടണമെങ്കില്‍.! പരീക്ഷ കാലം ആയാല്‍,തൊട്ടടുത്തുള്ള എല്ലാ അമ്പലങ്ങളിലെയും ചരടുകളും, രക്ഷകളും ഇവന്‍റെ ദേഹത്തുണ്ടാകും.അതൊക്കെ കൊണ്ടാകാം, ഇവന്‍ അപ്പോഴത്തെ ഒരു ബുജി സ്റ്റാര്‍ ആയിരുന്നത്. 2005’ല്‍ എന്ട്രന്‍സ് എഴുതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്’ല്‍ അഡ്മിഷന്‍ കിട്ടിയതാ. ഉച്ചക്ക് വീട്ടില്‍ വന്നു
ഉണ്ണാന്‍ സൌകര്യം ബാര്ടന്‍ ഹില്‍ ആയതിനാല്‍,അവിടെ പോയി
ചേര്‍ന്നു..ഞാന്‍ പട്ടത്തുള്ള ഒരു ബാര്‍ അറ്റാചട് കോളേജ്’ലും.!
പിന്നെ അറിയുന്നത് 2012’ല്‍ ഇവന്‍റെ എന്‍ഗേജ്മന്റ്റ് കഴിഞ്ഞു എന്നാണു. അതൊരു വന്‍
സംഭവം തന്നെയായിരുന്നു.മോന്‍റെ ഭാവി നല്ല ശോഭനമായിരിക്കുമോ,ഇപ്പൊ സമയം എങ്ങനാണ് എന്നൊക്കെ നോക്കാന്‍ വേണ്ടിട്ടാ
ഇവന്‍റെ അച്ഛനമ്മമാര്‍ ഒരു “ബഹുകേമന്‍” ജോത്സ്യന്റെ അരികില്‍ ചെന്നത്. ആപ്പോഴാണ് അനിവാര്യമായ “ആ വിധി” ഇവനേം തേടി വന്നത്.. “ഇപ്പൊ കെട്ടിയില്ലെങ്കില്‍ പിന്നെ അപ്പോഴേ കേട്ടുള്ളൂ.” – ജോത്സ്യന്റെ പെരുമ്പറ.! അതല്ലെങ്കിലും ഇങ്ങനെയാണ്. “ജാന്‍ഗോ” ആയി നടക്കണ ആണ്‍പ്പിള്ലേരേ
തളക്കാന്‍ വേണ്ടി അച്ഛനമ്മമാരുടെ 18’മത്തെ അടവ്.! എന്‍റെ
വീട്ടില്‍ അതും ഏല്‍ക്കുന്നില്ല എന്നായപ്പോ 19...20 ഒക്കെ കളിച്ചുകൊണ്ടിരിക്കുവാണ!
ഒന്നും പേടിക്കെണ്ട,കൂടെ തന്നെയുണ്ടാകും
എന്നു വാക്ക് പറഞ്ഞ ആ ജോത്സ്യന്‍,ഇവന്റെ എന്‍ഗേജ്മന്റ്റ്’ന്റെ തലേന്ന് അങ്ങു തട്ടിപ്പോയി.! ആഹാ..! സ്വന്തം ആയുര്‍
രേഖയുടെ വീതിയും നീളവും,”ഗണിക്കാന്‍” അറിഞ്ഞൂടാത്തവര്‍ ആണ് മറ്റുള്ളവരുടെ കുജന്‍റെയും
രാഹുവിന്‍റെയും മുകളില്‍ കൂടെ ഗോലി ഉരുട്ടി കളിക്കുന്നത്.! അങ്ങനെ എന്‍ഗേജ്മന്റ്റ്
കഴിഞ്ഞു. എല്ലാ പെണ്പിള്ളാരെയും പോലെ ഓള്‍ക്കും ഒരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. “വെള്ളമടിച്ചു പെപ്പര ആകരുത്..വല്ലപ്പോഴും ആണേല്‍ ആയിക്കോ”.!
ഈ പറയുന്ന സംഭവം
നടന്നപ്പോ..ഞാന്‍ ഈ പ്രദേശത്തെ ഇല്ല. കേട്ടരിവാണ്. ഒരു ദിവസം ഓള് വിളിച്ചപ്പോ “ യേയ് വെള്ളമടി ഒന്നുമില്ല.,ഞാന്‍
നിരുതീട്ടു കുറെ നാളായല്ലോ” എന്നൊക്കെ തട്ടി വിട്ടു.
ഇത് പറയുമ്പോ..ഫോണ്‍ ഇവന്‍റെ തോളിലും,കാതിന്റെയും ഇടക്ക്.
ഇടത്തെ കയ്യില്‍ അച്ചാര്‍,വലത്തേ കയ്യില്‍
ഗ്ലാസ്.! ഓള് അതും വിശ്വസിച്ചു കിടന്നുറങ്ങി.പിറ്റേന്ന് പണി പാളി..ഫോണ്‍ വിളി
യജ്ഞം നടന്നു കൊണ്ടിരുന്ന സമയത്ത്,പണ്ടെപ്പോഴോ ഇവന്‍
പറഞ്ഞിട്ടുണ്ടായിരുന്നു..ഓവര്‍ ആയിട്ട് വെള്ളമടിച്ചാല്‍,പിറ്റേന്ന്
തല പൊക്കാന്‍ പറ്റില്ല,നല്ല തലവേദന ആയിരിക്കും
എന്നു.! ഓള് പിറ്റേന്ന് ഉച്ചക്ക് വിളിച്ചപ്പോ ഇവന്‍ പറഞ്ഞു,നല്ല തലവേദനയാണ്,വൈകിട്ട്
അങ്ങോട്ടു വിളിക്കാം എന്ന്.
പണി പാളി...അടി പിടി
ബഹളം..!! ഒടുവില്‍ സോള്‍വ് ആയി.!
പെട്ടതാണോ,പെടുത്തിയതാണോ എന്നൊന്നും അറിയില്ല.നല്ല ദമ്പതികള്‍ ആണ്
ഇവര്‍.ഇവനും ഒരുപാടു മാറിപോയി.നല്ല ഒരു കുടുംബസ്ഥന്‍ ആയിരിക്കുന്നു..പിന്നെ
തുടക്കം അല്ലേ..അല്ലറ ചില്ലറ പ്രശ്നങ്ങള്‍ ഒക്കെ സ്വാഭാവികം. ഒരു ദിവസം പറയുവാ.” വയറു സുഘമില്ലടാ..ഇന്നലെ അവള് ഉള്ളി വട ഉണ്ടാക്കി..അതില്‍
ഉള്ളിയേ ഇല്ലായിരുന്നു..ഈ ഇടയായിട്ടു കാര്യങ്ങള്‍ ഒക്കെ അറിയാം എന്നൊരു തോന്നല്‍
അവള്‍ക്കു വന്നിട്ടുണ്ട്.പറഞ്ഞു മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.!
അതങ്ങനെയാണല്ലോ..കല്യാണം കഴിഞ്ഞ വേറെ കുറച്ചു കൂട്ടുകാര്, ആദ്യ ദിവസങ്ങളിലൊക്കെ,രാത്രി
പട്ടിണി കിടക്കേണ്ടി വരുമല്ലോ എന്നു കരുതി ഓള് “അറബിപ്പായാസം” ഉണ്ടാക്കി കൊടുത്താല്‍ പോലും “മോളു
നന്നായിട്ടുണ്ട്..ശ്ശേ..ഇതൊക്കെ നീ എവിടുന്നു പഠിച്ചു? ചക്കരേ
അടിപൊളി”..!! പിറ്റേന്ന് രാവിലെ അറിയാം..!!
അത്യാവിശം “ഡ്രൈവിംഗ് ക്രേസ്” ഒക്കെയുള്ള
കൂട്ടത്തിലാണ്. യു.സ്.’ല്‍ പോയി പഠിച്ചതിന്റെ
ഗുണം അവന്‍ ഇവിടെ കാണിച്ചു..പുതിയ കാര്‍ എടുത്തത് അച്ഛന്റെ
പേരിലായിരുന്നു.അതിനെന്താ പ്രശനം..ഇല്ലേ..?? എന്നാല്‍
പ്രശ്നമുണ്ട്..ഓരോ തവണ നാട്ടില്‍ പോയി വരുമ്പോഴും പോലീസ് കണ്ട്രോള്‍ റൂമില്‍
നിന്നും ഒരു “ആല്‍ബം” ഇവന്റെ വീട്ടിലേക്കു
അയച്ചു കൊടുക്കും. ആ പടങ്ങളിലൊക്കെ ഇവനാകും നായകന്‍. ഇപ്പൊ ഒരാഴ്ചത്തേക്ക്
പോയപ്പോള്‍ പോലും ഒരു ചെറിയ ആല്‍ബം വാങ്ങി കൊടുത്തിട്ടാ,ഇവന്‍
തിരിച്ചു വന്നേ..”കെട്ടിയ” ചെറുക്കനെ കെട്ടിയിട്ടു അടിക്കാന്‍ പറ്റുമോ? അവസാനം പെന്‍ഷന്‍ വാങ്ങി തിരിച്ചു വരുമ്പോള്‍ പാവം
അച്ഛന്‍.സ്റ്റേഷനില്‍ ചെന്ന് ആ ആല്‍ബത്തിന് കാശ് കൊണ്ടടക്കും..!
2005’ല്‍ കണ്ടതിനു ശേഷം പിന്നെ നമ്മള്‍ തമ്മില്‍ കാണുന്നത്
2013’ല്‍ ആണ്..അന്നു എന്നെ കണ്ടപാടെ അവന്‍ ഒരു കാര്യം
പറഞ്ഞിട്ടുണ്ടായിരുന്നു.” ഹൊ ഒരുത്തനെ കൂടി
പെടുത്തിയപ്പോ,എന്താ ഒരു സുഖം.!” അന്നു ഞാന്‍
ഒന്നും മിണ്ടീല. എന്നെ ഇവിടെ റെഫര്‍ ചെയ്തു എന്ന കുറ്റം ആരോപിച്ചു,നിത്യേനെ നാല് വശത്ത് നിന്നും വധ ഭീഷണി നേരിടുന്ന ഒരു
പാവന്‍ നന്പന്‍..! ഇപ്പൊ ശരിക്കും ആരാ പെട്ടത്.? ആ പേരില്‍
ഇവനെ കൈ വെക്കാത്തത് രണ്ടേ രണ്ടു കാരണങ്ങള്‍ കൊണ്ടാണ്..ഒന്നു – ഇവന്‍ ഇപ്പൊ ഒരു കുടുംബസ്ഥന്‍ ആയില്ലേ..!! രണ്ടു – ഏകദേശം 140 ‘ഓളം വരുന്ന ഫ്രണ്ട്’സില് 65’ഓളം പേര്‍ ഞങ്ങളുടെ
കോമ്മണ്‍ ഫ്രണ്ട്സ് ആണ്..മിക്കവരുമായി നല്ല ബന്ധം ഇപ്പോഴുമുണ്ട്.ഞാന്‍ എന്തു
ചെയ്താലും,എവിടെ ചെന്നാലും,ഇതില്‍ ആര്‍ക്കെങ്കിലും
അറിയാമായിരിക്കും.
ജാക്കി – ഒന്നും പേടിക്കണ്ട,ഞാനില്ലേ..നന്പന്‍
ടാ..എന്നൊക്കെ ഞാന്‍ വെറുതെ പറയുന്നതാനെടാ..അടി വരുമ്പോള്‍ വല വിരിച്ചു
രക്ഷപെടുത്താന്‍ ഞാന്‍ സ്പിടെര്‍ മാനോ ,ഇടി വുമ്പോള്‍
നെന്ജിട്ടു തടയാന്‍ ഞാന്‍ സുപ്പര്‍ മാനോ അല്ല..ഈ മേല്‍ പറഞ്ഞ രണ്ടു കാരണങ്ങള്‍
കൊണ്ടു,നിന്നെ ഒന്നും ചെയില്ല..എന്നൊരു വിശ്വാസം..!
അരവിന്ദ് – “എന്തോ ഒരു കുറവില്ലേ...ആ അതാണ്......”
ഈ ഫോട്ടോയില്‍ കാണുന്ന
പഹയനും,ഈ ബ്ലോഗ് എഴുതണ വ്യക്തിയും ഒന്നായത് കൊണ്ടു ഇതില്‍ “ഞാന്‍”,ഇവന്‍ ആകുന്നു..!
കാണിച്ച പോരുകള്‍ ഒക്കെ എഴുതുക എന്നു പറയുന്നത് ,തല്‍കാലം
നടക്കുന്ന ഒരു കാര്യമല്ല..നിയാസ് എല്ലാം ഓര്‍ത്തു,അക്കമിട്ടു
വച്ചിട്ടുണ്ട്.. ഈ കല്യാണാലോചന വരുമ്പോ,ചെറുക്കന്‍ ജോലി
ചെയ്യുന്ന സ്ഥലത്ത് വിളിച്ചു തിരക്കുന്ന ഒരു ചടങ്ങില്ലേ..ഒരുമുഖ്യ ചടങ്ങ് ആണത്..
കാരണം ഓഫീസില്‍ വിളിച്ചു ചോദിച്ചാല്‍ വ്യക്തമായി തന്നെ കാര്യങ്ങള്‍ അറിയാന്‍ പറ്റുമല്ലോ..അത്
മാത്രമല്ല..ഏകദേശം 18 മണിക്കൂറോളം ഞാന്‍ ഇവരടെ കൂടെയല്ലേ..വിളിക്കുന്നത്
ചെറുക്കന്റെ ബോസ്സിനെ ആയിരിക്കും. അങ്ങനെ ഒരു വിളിക്ക് വേണ്ടി കാത്തിരിക്കുവാന്
നിയാസ്.. ഒരു 15 മിനിറ്റ് സമയം എടുത്ത് എല്ലാം പറയും പോലും,എന്നിട്ട് അവസാനം ഒരു ചോദ്യം കൂടി ചോദിക്കുമത്രേ...”വേണോ?? ലോകത്ത് വേറെ എത്ര
പേരുണ്ട്.”!
ഓമനപേരുകളും ,വ്യാഖ്യാനങ്ങളും ഒട്ടനവധിയുണ്ട്.. വട്ടു ജയന്‍ - VJ , YO YO VJ, ജിന്ന്..കമ്പനി
പൂട്ടിക്കാന്‍ ജാക്കി ഇറക്കുമതി ചെയ്ത അവതാരം..ഓഫീസ് കണ്ട ഏറ്റവും വല്യ പഹയന്‍..ഇതു
പോലത്തെ ഒരു മാരക സാധനമാണ് വരുന്നത് എന്നറിഞ്ഞിരുന്നെങ്കില്‍ ഫ്ലൈറ്റ് ബോംബ്
ഇട്ടു തകര്‍ത്തേനെ... അതല്ല തെറ്റാടി അടിച്ചു വീഴ്ത്തിയേനെ എന്നു വേറൊരു
ടീം..ഊളതരം കാണിക്കുന്നതില്‍ ഒരു പരിധിയും ഇല്ലാത്തവന്‍...ചാത്തന്‍...അങ്ങനെ
പോകും.. ഒഫിഷ്യല്‍ മില്‍സ്’ല്‍ “ഡിയര്‍ അരവിന്ദ്” എന്നു
കാണുമ്പോഴാണ് ഇവന് “അരവിന്ദ്” എന്നൊരു പേര് കൂടിയുണ്ടെന്ന് ഓര്‍ക്കുന്നത്..ഈ ചാത്തന്‍
എന്നു പേര് കിട്ടാനുള്ള കാരണം – ഏതെങ്കിലും ഒരു സംഭവം
നടന്നാല്‍ അതിങ്ങനെയൊക്കെ തീരുള്ള് എന്നങ്ങു പറയും.. അതിപ്പോ നല്ല
കാര്യമാണെങ്കിലും ശരി,ചീത്ത കാര്യമാണെങ്കിലും
ശരി.. അതങ്ങനെയൊക്കെ നടക്കാരുള്ള്..അതുകൊണ്ട് ചാത്തന്‍..!! ഒമര്‍ ഖുറാന്‍ ഓതുമ്പോ, മനുഷ്യ സ്നേഹിയും,ദൈവഭയമുള്ളവനും..ഇവന്‍
രാവിലെ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുമ്പോ...ചാത്തന്‍റെ ചാത്തന്‍ സേവ..!!
എന്തോ ഒരു കുറവില്ലേ...ആ
അതാണ്......ജാരസന്തതി..പറഞ്ഞു പരത്തിയ മൂന്നു നാല് അവിഹിത ബന്ധങ്ങള്‍ ഉള്ള
സ്ഥിതിക്ക്...സന്തതികളും ഉടനെയുണ്ടാകും..”എന്തു
ചെറ്റത്തരം കാനിചിട്ടായാലും നിന്നെ ഞങ്ങള്‍ പൂടുമടാ..” സാബിന്‍റെ
സ്ഥിരം ഡയലോഗ് ആണ്..!! പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും..എല്ലാര്‍ക്കും ഇവനോട്
സ്നേഹമോക്കെയുന്ദ്.. രണ്ടു മൂന്നു ദിവസം സിക്ക് ആയിരുന്നപ്പോ ഇവരടെ പരിഭവങ്ങളും
പരാതികളും ഒക്കെ കാണണമായിരുന്നു.. ഭാഗ്യം.. ഇല്ലെങ്കില്‍ എന്നേ ഇവന്റെ “മയ്യപെട്ടി” നാട്ടില് എത്തിയേനെ..
അതില്‍ ആദ്യത്തെ ആണി അടിക്കുന്നത് നിയാസ് ആകും..!!!
പ്രാക്ക്..പ്രാക്ക്..പ്രാക്കോട്
പ്രാക്ക്..!!
മൂസ ഒരിക്കല്‍ ഓളോട്
വിളിച്ചു പറയുവാണ് “ഞാന്‍ ഇന്നലെ ഡയറ്റിംഗ്
ആയിരുന്നടി.ബ്രഡ് കഴിച്ചു” അല്ലേ..അന്നു കലം കഴുകി
അരി അടുപ്പത്തിട്ട് ചോറുണ്ടാക്കേണ്ട പണി ഇവന്‍റെതായിരുന്നു. ഈ നടക്കുന്ന സംഭവങ്ങള്‍
ഒക്കെ ലൈവ് ആയിട്ട് ഓള്‍ക്ക് സംപ്രേഷണം ചെയ്തു കൊടുക്കുന്നതുകൊണ്ട്,അന്നു കലവും കഴുകീല,ചോറും
ഉണ്ടാക്കീല. “പട്ടിണി” അങ്ങെത്തിയപ്പോ
ഡയറ്റിംഗ് ആയി.! ഞാന്‍ ഓളോട് പോയി കാര്യം പറഞ്ഞു.ഓള്‍ടെ വക തേങ്ങയുടച്ച് ഒരു ശത്രു
സംഹാര പൂജ. .എനിക്കെതിരെ.! തേങ്ങയുടക്കുന്നെങ്കില്‍ ഒരു തെങ്ങ് തന്നെ സ്പോണ്‍സര്‍
ചെയ്യാമെന്ന് വേറൊരാളും പുള്ളീടെ ഭാര്യയും. നാട്ടില്‍ പള്ളീല്‍ ചെന്ന് നേര്‍ച്ചയിട്ടു
മെഴുകുതിരി കൊളുത്തി പ്രാര്‍ത്ഥിക്കുന്ന ഒരുത്തന്‍. നോമ്പേടുത്തു പ്രാര്‍ത്ഥിക്കുന്ന
ടീമുകള്‍ വേറെ.! ഇവരുടെയൊക്കെ വീടുകാരും,ഭാര്യമാരും,പെങ്ങന്മാരും എല്ലാം പ്രാര്‍ത്ഥനയോടു പ്രാര്‍ത്ഥന..!
ഇതൊക്കെ വേരെയോന്നിനുമല്ല,എന്‍റെ കെട്ടു എത്രയും
പെട്ടെന്നു നടത്തണം..എന്നെ ഒന്നു പെടുത്തണം..ഇതൊക്കെയാണ് പ്രാര്‍ത്ഥന ഉദ്ദേശങ്ങള്‍.കൂട്ടനിവേദനവും,ദയാഹര്‍ജിയും വരെ എന്‍റെ അമ്മെക്കു കൊടുത്തിരിക്കുന്നു.
എന്തിനു വേറെ..ഈശ്വര വിശ്വാസമില്ലാത്ത ആളുപോലും ഇതിനുവേണ്ടി “ഈശ്വരാ” എന്നു വിളിച്ചു
തുടങ്ങിയിരിക്കുന്നു..!!
അതിന്‍റെയൊക്കെ “കാറ്റ്” ഇവിടെ വീശി തുടങ്ങി
എന്നു വേണം കരുതാന്‍.2015 ഓണം തൊട്ടേ പെണ്ണു ആലോചിച്ചു തുടങ്ങുള്ളു എന്നു വാക്ക്
പറഞ്ഞ അമ്മ,ദാ ഇപ്പോഴേ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ഏതു
പാതിരാത്രി,എന്തു കൊള്ളരുതായ്മ കാണിച്ചാലും കൂടെ നിന്നിരുന്ന
അച്ഛനും നൈസ് ആയി സ്കൂട്ട് ആയി.ഒരു ജാക്ക് ഡാനിയല്സ് സ്പോണ്‍സര്‍ ചെയ്യാം
എന്നൊക്കെ പറഞ്ഞിട്ടും രക്ഷയില്ല.! ബന്ധുക്കള്‍ ആണെങ്കിലോ,വിളിയോട്
വിളി.ഈ സങ്കടങ്ങള്‍ ഒക്കെ പറയാന്‍ വേണ്ടി അച്ഛന്റെ കൂട്ടുകാരുടെയടുത്ത്
പോയപ്പോഴുണ്ട്,അവരും “പണിയുന്നു”. അവസാനം ഇവരൊക്കെ ഗതികെട്ടു,”ചൂണ്ടി
കാണിക്കുന്ന” ഏതു പെണ്ണിനേയും കെട്ടിച്ചു തരാം എന്ന അവസ്ഥയിലായി.പക്ഷെ
നായര്‍ ആയിരിക്കണം പോലും.! ഞാനാര് ടോം ക്രുസോ..ചുറ്റും കൂടി നിക്കണ ലവളുമാരില്‍
നിന്നും ഒരെണ്ണതിനെ “ചൂണ്ടാന്‍”.!
അതൊക്കെ
പോട്ടെ..ക്ഷമിക്കാം. വീടിനു തൊട്ടപ്പുറത്തുള്ള വീട്ടുകാര്‍ പോലും ആലോചിച്ചു
വന്നിരിക്കുന്നു. അവര്‍ ഒരിക്കലും വരാന്‍ പാടില്ലാത്തതാണ്..കഴിഞ്ഞ കൊല്ലം,ദുബായിലോട്ടു പോകുന്നതിനു മുന്‍പ്,ആരുടെയോ ഒരു പാര്‍ട്ടി കഴിഞ്ഞു അടിച്ചു പെപ്പരയായ ഞാന്‍,രാത്രി അവിടെ ചെന്ന് എഴുന്നള്ളത്തിനു ആനെക്ക് കൊടുക്കാന്‍
വച്ചിരുന്ന പഴക്കുലയില്‍ നിന്നും നാലഞ്ചു പഴമൊക്കെ പറിച്ച് തിന്നതാ..!
നാണം ഇല്ലേ ഇവര്‍ക്കൊക്കെ??
അപ്പൊ
കളിയല്ല..കാര്യമാണ്..ഇവിടെ ഒരു ചോദ്യത്തിന് ഉത്തരം പറയുവാണ്..”എന്താ നീ ഇപ്പൊ കല്യാണം കഴിക്കുന്നില്ല എന്നു പറയുന്നത്?സത്യം പറ ലൈന്‍ വല്ലതും ഉണ്ടോ?” ബന്ധുക്കളുടെയും, കൂട്ടുകാരുടെയും,കസിന്സിന്റെയും
ഈ ഇടയായിട്ടുള്ള ഒരു സ്ഥിരം ചോദ്യം..ശരി...അവ്യക്തതയോട് കൂടി ചില കാര്യങ്ങള്‍
വ്യക്തമാക്കാം..!!
ഒരു വോള്‍വോ ബസ്സില്‍
കയറാന്‍ മോഹിച്ചു..കിട്ടീല..ഇതില്‍ തന്നെ കയറും എന്ന വാശിയുണ്ടയിരുന്നത് കൊണ്ടു
വേറെ നിറുത്തിയ ബസ്സുകളില്‍ ഒന്നും കയറിയില്ല..ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും “വോള്‍വോ“ കിട്ടിയില്ല.പുറകെ
ഒരുപാട് ഓടി..എവിടെ കിട്ടാന്‍.. റോഡിന്‍റെ നടുവേ കയറി കൈ കാണിച്ചു നിറുത്താനൊന്നും
ശ്രമിച്ചില്ല.. അതാകും ശരി..പക്ഷെ എത്തേണ്ടിടത്ത് എത്തണം എന്നെക്കാള്‍ ഉപരി
വീട്ടുകാര്‍ക്ക് നിര്‍ബന്ധം ഉള്ളതുകൊണ്ട്..അവര്‍ ബുക്ക് ചെയ്തു തരുന്ന ബസ്സില്‍
കയറേണ്ടി വരും..ഒരു കൊല്ലം കഴിഞ്ഞ്..അതിപ്പോ ഏതു ബസ്സ് ആയാലും എനിക്ക് ഒരു
പ്രശ്നമുള്ള കാര്യമേയല്ല..അതുകൊണ്ട് ഞാന്‍ ആ ബസ്സില്‍ കയറാന്‍ സമയത്ത്..നിനാല്‍
അവിടെ സ്റ്റേഷനില്‍ വന്നു ബോംബ് ഇടും എന്നു പറഞ്ഞാലോ..ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തു
വന്നു അലമ്പുണ്ടാക്കും എന്നു പറഞ്ഞാലോ...ഈ കല്യാണം കുളം തോണ്ടാന്‍ ബട്ജറ്റ്
ഇട്ടിട്ടുണ്ട് എന്നു പറഞ്ഞാലോ..ഞാന്‍ “യ്യോ” എന്നു വിളിക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട..പിന്നെ
എല്ലാ കഥകളിലും ഉള്ളതുപോലെ ഇവിടെയും “ഡബിള്‍ ഡാഡ്സ്’നു” പിറന്ന ഒരു വില്ലന്‍
ഉണ്ട്.. അവന്‍റെ ശുക്രനും ഗുളികനും എല്ലാം ഒരേ കളത്തില്‍ ആയിരുന്നതുകൊണ്ട് വോള്‍വോ
ബസ്സില്‍ പോയിട്ടു..ബസ് കിടക്കണ ഡിപ്പോയില്‍ പോലും അടുക്കാന്‍
പറ്റിയിട്ടില്ല...ക്ഷമാപണം നടത്തി വന്നുവെങ്കിലും..ഞാന്‍ പിന്നീടു
സംസാരിച്ചിട്ടില്ല..!!!
പഹയന്മാര്‍ ഓഫീസില്‍-!
ഇത്രേം കേട്ടപ്പോ
നിങ്ങള്‍ കരുതുന്നുണ്ടാകും ഞങ്ങള്‍ വെറും “ഒഞ്ചന്മാര്‍” ആണെന്ന്..ഇല്ലേ..!! എന്നാല്‍ അങ്ങനെയല്ല..പുപ്പുലികള്‍
ആണ്.. (ഞാന്‍ ഒരു അപ്പ്‌കംമിംഗ് പുലി.)
വളരെ മികച്ച രീതിയില്‍
മണി ട്രാന്സ്ഫെരിംഗ് ചെയ്യുന്ന ലോകത്തിലെ തന്നെ ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ്
ഞങ്ങളുടേതും..പക്ഷെ കോടിക്കണക്കിനു രൂപേട ഇടപാടുകള്‍ ആണു ഫിനാന്‍സ് വഴി നിത്യേന
ചെയ്യുന്നതെങ്കിലും 10 പൈസ,ഞങ്ങള്‍ ഫിനാന്‍സില്‍’ഉള്ളവര്‍ പോലും നേരിട്ട് കണ്ടിട്ടില്ല..!!
പിന്നെ എല്ലാ ചെറുതും
വലുതുമായ കമ്പനികളുടെ ഫിനാന്‍സ് വിംഗ് അഭിമുഘീകരിക്കേണ്ടി വരുന്ന ചില
പ്രശ്നങ്ങളുണ്ട്. ഒരു “ശാപം” എന്നു വേണേല്‍ പറയാം..കമ്പനി വളര്‍ന്നു പന്തലിച്ചാല്‍,അത് മറ്റു പലരുടെയും കഴിവും..അദ്ധ്വാനവും,മൂക്കുകുത്തിയാലോ?ബട്ജെറ്റിംഗ്
ശരിയല്ല,ഫണ്ട് ഫ്ലോ പോര..അങ്ങനെ കാരണങ്ങള്‍ ഒരുപാടാകും.!!
അതുകൊണ്ട് തന്നെ ഈ “ബെസ്റ്റ് പെര്‍ഫോര്‍മന്‍സ്"ന്‍റെ
ട്രോഫി ഒക്കെ കിട്ടാന്‍ ഫിനാന്‍സ്’നു വല്യ പാടാ.!! സേല്‍സില്‍
ഉള്ളവര്‍ക്ക് ശമ്പളം കൂടുതല്‍..പര്‍ചെയ്സില്‍ ഉള്ളവര്‍ക്കോ കിമ്പളം കൂടുതല്‍..
ശമ്പളവും ഇല്ല...കിമ്പളവും ഇല്ലാതെ എട്ടിന്റെ പണി തലെക്കു മീതെ തൂങ്ങികിടക്കുന്ന
ഒരു ഡിപാര്‍ട്ട്‌മേന്ട്ടും കൂടിയാണ് ഫിനാന്‍സ്,എന്നു
വേണമെങ്കിലും പറയാം..! ഫിനാന്‍സ് “മാത്രമാണ്” താരങ്ങള്‍ എന്നല്ല.. ഫിനാന്‍സും താരങ്ങള്‍ ആണ്..!!
ഞങ്ങളും..!!
പക്ഷെ ഇതില്‍ നിന്നൊക്കെ
വളരെ വ്യത്യസ്തമാണ് ഞങ്ങളുടെ കമ്പനി..എല്ലാപേരെയും ഒരുപോലെ കാണുന്നു..കൂടെ നില്‍ക്കുന്നു..അതുകൊണ്ട്
തന്നെയാണ് നുമ്മ കമ്പനി ഒരു സൈഡില്‍ കൂടി 130 രാജ്യങ്ങളില്‍ കൂടി അങ്ങു പടര്‍ന്നു
കേറുന്നത്..
ഡിസ്കവറി ഗാര്‍ഡന്‍സ്
ദുബായിലെ പോഷ് സ്ഥലങ്ങളില്‍ ഒന്ന്..ഇവടെയാണ്
ഞങ്ങളുടെ താമസം. എന്തു പുണ്യം ചെയ്തിട്ടാനാവോ ഈ ഒരു ഭാഗ്യം ഞങ്ങള്‍ക്ക് കിട്ടിയത്
എന്നു ഇതുവരെ മനസ്സിലായിട്ടില്ല. – എന്തു പാപം ചെയ്തിട്ടാനാവോ ഇവിടത്തെ മറ്റു
താമസക്കാര്‍ക്ക് ഞങ്ങളെ സഹിക്കേണ്ടി വരുന്നത് എന്നു ചോദിക്കുന്നതാകും
അഭികാമ്യം.എവിടെ നോക്കിയാലും ഒരേ തരത്തിലുള്ള കെട്ടിടങ്ങളും റോഡുകളും
കിലോമീറ്ററുകള്‍ കണക്കെ വ്യാപിച്ചു കിടക്കുന്നു. ചക്രവ്യൂഹം പോലെ,അകത്തുകയരിയാല്‍ പിന്നെ തിരിച്ചിറങ്ങാന്‍ കുറച്ചു ബുദ്ധിമുട്ടും..ഞങ്ങളുടെ
കൂട്ടത്തിലുള്ള പലരും (പേരു പറയുന്നില്ല..പക്ഷെ കാണാന്‍ ഏതാണ്ട് ഒമറിനെയും,ആശാനേം പോലിരിക്കും) ഫ്ലാറ്റ് മാരികയറി കാളിംഗ് ബെല്‍ ഒക്കെ
അടിച്ചിട്ടുണ്ട്. “അവിടെ കതകു തുറന്നതോന്നും മലയാളികള്‍ അല്ലാത്തതുകൊണ്ട്
തന്തക്കു വിളിയോ,കൂമ്പിനിടിയോ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല.വരുകയും
പോകുകയും ചെയ്യുന്ന വഴികള്‍ ഇപ്പോഴും വല്യ നിശ്ചയo ഇല്ലാത്തത് കൊണ്ടു,ഭാവിയില്‍ ഇനി കിട്ടികൂട എന്നുമില്ല..!
ആദ്യമായിട്ട് ഇവിടെ താമസത്തിന് വന്നപ്പോള്‍,പാല് കാച്ചണോ,അതോ കുപ്പി പൊട്ടിക്കണോ എന്ന അങ്കലാപ്പില്‍ നിന്നപ്പോ,താഴെ മൊത്തം കൊക്ക കോളയും തൂകി ജാക്കി അതാ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു.. “ഷേക്ക് വെല്‍ ബിഫോര്‍ യൂസ്” – കൊക്ക കോളയില്‍
പരീക്ഷിചതാ!! എന്തായാലും കൊക്ക കോള കാച്ചി ഫ്ലാറ്റിനകത്ത് കയറി 15 മിനിറ്റ് തികയും
മുന്‍പേ..സെകുരിറ്റി ഓടി വന്നിട്ട് – “ദയവു ചെയ്തു ബഹളം ഉണ്ടാക്കരുത്.അപ്പുറത്തും
ഇപ്പുറത്തും ആള്‍ക്കാര്‍ കുടുംബമായി താമസിക്കുകയാണ്”..!!
ഓ ശരി..!!
അന്നും ഇന്നും,ഞങ്ങള്‍ക്ക് ഇതേ
പറയാനുണ്ടായിരുന്നുള്ളൂ..!!
വീക്ക്‌ഏന്‍ഡ് എന്തു ചെയ്യും..!!?? ഇതൊരു വല്യ ചോദ്യ ചിഹ്ന്നമാണ്. വ്യാഴാഴ്ചകളില്‍ ഞങ്ങളെല്ലാം വട്ടം കൂടി
നിന്നു ചോദിക്കുന്ന ചോദ്യം.. പല “കൂടിയ ഇനം” തീരുമാനങ്ങള്‍ പാസ്സ്
ആക്കുമെങ്കിലും..സമയം ആകുമ്പോള്‍ എല്ലാരും അവരവരുടെ പുതപ്പിനടിയില്‍ കമഴ്ന്നു
കിടപ്പുണ്ടാകും..!! ചുരുക്കി പറഞ്ഞാല്‍ ഉറങ്ങുക,തിന്നുക,സിനിമ കാണുക.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നല്ല പൊളപ്പന്‍ പണികള്‍
കൊടുക്കുക..! വ്യാഴാഴ്ച ഞങ്ങളെല്ലാം ഉറങ്ങുമ്പോ പാതിരാത്രി കഴിയും..ചിലപ്പോ അത്
പിറ്റേന്ന് രാവിലെ ആയെന്നുമിരിക്കും..വെള്ളിയാഴ്ച രാവിലെ ഒരു 11 മനിയാകുമ്പോ ഒരു
ബെല്‍..അത് ഒമറിനുള്ളതാണ്..അവന്‍ പുതപ്പിനടിയില്‍ തന്നെയായിരിക്കും..അടുത്ത ബെല്‍..അത്
സുധീഷിനു. .എവടെ...!!
അടുത്ത ബെല്‍ എനിക്കുള്ളതാണ്..അതിലും
തുറന്നില്ലെങ്കില്‍ വന്നവര് വന്ന വഴിക്ക് പോകും..പോയി തുറക്കുമ്പോ ആരാ.. ക്ലീനിംഗ്
പിള്ളേരാണ്..ഫ്ലാറ്റ് ക്ലീന്‍ ചെയ്യാന്‍ വരുന്നവര്‍..വാതില്‍ തുറക്കുമ്പോ 3
ചിരിച്ച മുഖങ്ങള്‍.പിന്നെ അവരൊരു ഹിന്ദി പദ്യം പറയും..അതില് “സാബ്ജി” എന്നു പറയുന്നത് മാത്രം മനസ്സിലാകും..അവര്‍ടെ കയില്‍
ഇരിക്കുന്ന കിടുതാപ്പുകള്‍ ഒക്കെ കണ്ടാല്‍ തോന്നും..പാര്‍ലമെന്‍റ് ക്ലീന്‍
ചെയ്യാനുള്ള വരവാണെന്ന്..പിന്നെ ഒരു ഒന്നു ഒന്നര മണിക്കൂര്‍ അവന്മാരുടെ
അങ്കമാണ്..എല്ലാം കഴിഞ്ഞ്,വീണ്ടും ഒരു ഹിന്ദി പദ്യം ചൊല്ലി അവരു പോകും..കുറ്റം
പറയരുതല്ലോ..നന്നായി ക്ലീന്‍ ചെയ്യും..ഓരോ മൂലയും..പിന്നെ ഞങ്ങള്‍ 4 പേരും കൂടി
വളരെ കഷ്ടപ്പെട്ട് ഉള്സാഹിച്ചാണ് അടുത്ത വ്യാഴാഴ്ച ആകുമ്പോഴേക്കും,വീണ്ടും വൃത്തിയാക്കാനുള്ള “ആ ഒരു” പരിവത്തിനാക്കുന്നത്.!
വൈകുന്നേരങ്ങളില്‍ ചിലപ്പോ ഞാന്‍ താഴെ
ഗ്രൗണ്ടില്‍ പോയിരിക്കും.. അവിടെ പിള്ളാര് കളിക്കുന്നുണ്ടാകും..വെറുതെ
നോക്കിയിരിക്കും..സീസന്‍ വെച്ചാ കളി..2 മാസം മുന്‍പേ വരെ ക്രിക്കറ്റ്
ആയിരുന്നു..അന്നു ബാറ്റും പിടിച്ചു നടന്നവന്മാരോക്കെ ഇപ്പൊ ഫുട്ബോളും കൊണ്ടു
ഓടുവാനു. ക്രിക്കറ്റ് ആയാലും ഫുട്ബോള്‍ ആയാലും,പിള്ളാര്‍ടെ ഓരോരോ
ഷോട്ടുകള്‍ കാണണം..എല്ലാം നല്ല “ബൂം ഷിക്ക വാ വാ” ഷോട്ടുകള്‍.!!
ഞാന്‍ ഒഴികെ ബാക്കിയെല്ലാര്‍ക്കും ഒരു
വൃത്തികെട്ട ശീലം ഈ അടുത്ത കാലതായിട്ടു തുടങ്ങിയിട്ടുണ്ട്..സ്വിമ്മിംഗ് പൂളില്‍
നീന്താന്‍ പോവുക.. തൊട്ടടുത്ത് കുറെ പൂളുകള്‍ ഉണ്ട്..!! ഞാന്‍
ഇറങ്ങില്ലല്ലോ..എനിക്ക് പെടിയാനെ..!!
ഒന്നരകൊല്ലം മുന്‍പ്..കോവളത് ഒന്നു
ചെറുതായിട്ട് കുളിക്കാന്‍ ഇറങ്ങിയതാ..അങ്ങു കേറി ഫേമസ് ആയി പൊയി..പിറ്റേന്ന്
മനോരമയിലെ ലാസ്റ്റ് പേജ്’ലെ ലാസ്റ്റ് കോളത്തില്‍ - “മുങ്ങി താഴന 4 യുവാക്കളെ ലൈഫ് ഗാര്‍ഡ് അതിസാഹസികമായി രക്ഷപെടുത്തി.!!” അതിലൊന്ന് ഞാനായിരുന്നെ..!! പേരും വിലാസവും ഒക്കെയുണ്ടായിരുന്നതുകൊണ്ട് ആള്‍കാര്‍ക്ക്
മനസ്സിലാകിയെടുക്കാന്‍ വല്യ ബുദ്ധിമുട്ടുണ്ടായില്ല..!! ജനുവരി 13,2013 – ഒരിക്കലും മറക്കില്ല.. “പൂളിലോട്ടു ഇറങ്ങട”, എന്നു ഇവരൊക്കെ
പറയുമ്പോ...ഈ കാലനില്ലേ..കാലന്‍..അങ്ങേരു ഈ പോത്തിന്‍റെ മുകളില്‍ കയറി ഇരുന്നു
കയറും ചുറ്റി..”ഇങ്ങോട്ട് ഇറങ്ങടാ മോനെ..എത്ര നാളായി ഇതും ചുറ്റി ഞാന്‍
ഇവിടെ ഇരിക്കുന്നു..” എന്നു ചോദിക്കും പോലെയാണ്.. അതിനു ശേഷം ഞാന്‍ കുളിക്കാന്‍
പോലും..1 ബക്കെറ്റ് നിറയെ വെള്ളം എടുക്കാറില്ല..!!
“ചിലവു” നടത്തിയേ പറ്റൂ..ഊരാന്‍ നോക്കേണ്ട..!!
ചിലവുകള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത ഈ
നാട്ടില്‍..എന്തു ചെറിയ കാര്യം നടന്നാലും..”ചിലവു” നടത്തിയേ പറ്റൂ..ഈ ചെറിയ കാര്യങ്ങള്‍ എന്നു പറയുമ്പോള്‍..ബര്‍ത്ത്ഡേ,പെണ്ണുകാണല്‍,ഭാര്യെക്കു വിസ കിട്ടുക,ഭാര്യ വരുക,ഭാര്യക്ക് “പണി കിട്ടുക”,എന്തിനു വേറെ “ഓള്‍ക്ക് “പണി” കിട്ടിയോ എന്നൊരു സംശയം പറഞ്ഞാല്‍ പോലും..അപ്പൊ “ചിലവാണ്”..!! നാട്ടിലുള്ള ശരത്തിന്‍റെ ചേട്ടന് കുഞ്ഞുവാവ ജനിച്ചപ്പോള്‍
പോലും അവനെ കൊണ്ടു ഞങ്ങള്‍ ഇവിടെ “ചിലവു” ചെയ്യിപ്പിച്ചു..!! ആ
ചേട്ടനുമായിട്ട് ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല..!!എല്ലാം കഴിഞ്ഞു പിറ്റേന്നാണ് കുഞ്ഞ്
ആണാണോ പെണ്ണാണോ എന്നു ചോദിക്കുന്നതുപോലും..!!
ബര്‍ത്ത്ഡേ വരുമ്പോള്‍ മാത്രം..ആ “ചിലവിന്റെ” ഒപ്പം ചിലപ്പോ ഇടിയും കൂടെ കൊടുക്കും.കാണിച്ച പോരുകള്‍ക്കൊക്കെ
ചേര്‍ത്ത്,ഒരുവിധം നല്ല രീതിയില്‍ തന്നെയാണ് ഞാന്‍ ഇടികള്‍
കൈപറ്റിയത്. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച..കേസിയോ ഇട്ട ആ കറുത്ത കൈകള്‍ എന്‍റെ
ബോസ്സിന്‍റെ തന്നെയായിരുന്നു..പക്ഷെ നിയാസ് ഒന്നും ചെയ്തില്ല..രണ്ടേ രണ്ടു ഡയലോഗ്
മാത്രേ അടിച്ചുള്ളു..”നാട്ടിലെ പന്ത്രണ്ടു മണി ആയിട്ടാ..ഒന്നും ചെയ്യനില്ലേ”..ആ ഒരു റൌണ്ട് ഇടി കിട്ടി വിശ്രമിക്കുമ്പോ വീണ്ടും വന്നിട്ട്..”ഇവിടത്തെ 12 മണി ആയിട്ടാ..”..!! ആ സമയം നാട്ടില്‍
ആയിരുന്ന ജിതിന്‍ വരെ ആളെ വിട്ടു എന്നെ തല്ലിച്ചു..കൂട്ടത്തിലെ “യുധിഷ്ടിരന്‍” ആയിരുന്നു അവന്‍ - ന്യായവും ധര്‍മ്മവും ഉപദേശിച്ചു
നടപ്പിലാക്കുന്നവന്‍..അവസാനം അവനും “ശകുനി” യുടെ പണി തന്നെ
കാണിച്ചു..!! (കാലചക്രം കറങ്ങും..എല്ലാര്‍ക്കും തരാട്ടാ..!)
പക്ഷെ ഒരാള്‍...ഒരാള്‍ മാത്രം നൈസ് ആയിട്ട്
സ്കൂട്ട് ആകാന്‍ നോക്കി..
അന്നു സബിന്‍റെ വിവാഹ വാര്‍ഷികമായിരുന്നു..തേടിയ
വള്ളി കാലില്‍ ചുറ്റിയത് പോലെ,രാത്രി പത്ത് മണിക്ക് അവനെ കൈയില്‍
കിട്ടി..പിന്നെ വിടുവോ??നല്ല ഒന്നാന്തരം “ചിലവു” തന്നെ നടത്തിച്ചു..പക്ഷേ “ആശാന്‍” മാത്രം അതിനു
എതിരായിരുന്നു..വെറും ഒരു വിവാഹ വാര്‍ഷികത്തിന് ഇങ്ങനെയൊക്കെ “ചിലവു” നടത്തണോ..അതൊക്കെ മോശമല്ലേ.. അതിന്റെയൊന്നും
ആവിശ്യമില്ല..ഇമ്മാതിരി ഡയലോഗ്..ശ്ശെടാ.. ആശാന് ഇത് എന്തു
പറ്റി..ഇങ്ങനെയോന്നുമല്ലല്ലോ..അതോ ഇനി വല്ല “കുപ്പിയും”എടുത്ത് വിഴുങ്ങിയാ.??? ഇങ്ങനെയൊക്കെ ആലോചിച്ചു
ഞാനും അവിടിരുന്നു..
ഒരു 12 മണി കഴിഞ്ഞപ്പോ,ആശാന്‍ - “ ആഹ് ഇനി എല്ലാരും ഒന്നു എഴുന്നേറ്റു നിന്നു
കൈയടിച്ചേ..ഇന്നെന്‍റെ വിവാഹവാര്‍ഷികമാണ്” ഓഹോ..അങ്ങനെ വിട്ടാല്‍
പറ്റില്ലല്ലോ..ആശാനേ,” ചിലവു” നടത്തിയേ പറ്റൂ..ഊരാന്‍ നോക്കേണ്ട”..!! ചെയ്യേണ്ടി വന്നു..അല്ല പിന്നെ..!!!
“സൌത്ത് ഇന്ത്യന്‍ കുക്ക്- 2 കിലോ ഉള്ളി..2 കിലോ തക്കാളി”
അബുദാബിയില്‍ ആയിരുന്നപ്പോള്‍ തന്നെ..പുറത്തു
നിന്നുള്ള ഭക്ഷണം ഞങ്ങള്‍ക്ക് മടുത്തു തുടങ്ങിയിരുന്നു..ഇവിടെ വന്നപ്പോ ഞങ്ങള്‍
ഒരു കുക്കിനെ വെക്കാന്‍ തീരുമാനിച്ചു.അങ്ങനെ ഒരു കുക്കിനെ പരിചയപെട്ടു. – ഒരു പാലക്കാടുകാരന്‍! പ്രേം നസീറിനെ കണക്കൊക്കെ ഇരിക്കും..!! ഇവിടെ ഏതോ ഒരു
പത്രത്തിലും ജോലി ചെയ്യുന്നുണ്ട്..ഒരു ഭാര്യ,3 മക്കള്‍..ഇവിടെ
വന്നിട്ട് 6 കൊല്ലമായി..പക്ഷെ 3 തവണയെ നാട്ടില്‍ പോകാന്‍ പറ്റിയുള്ളൂ..അതെന്തായാലും
നന്നായി..എല്ലാ കൊല്ലവും ലീവ് കൊടുത്തിരുന്നെങ്കില്‍..പിള്ളാരുടെ പേര് ചേര്‍ക്കാന്‍
വേറെ റേഷന്‍ കാര്‍ഡിന് അപേക്ഷ കൊടുക്കേണ്ടി വന്നേനെ..! അങ്ങനെ,ഇങ്ങേരെ അങ്ങു നിയമിച്ചു – ഞങ്ങള്‍ ചെയ്ത ആദ്യത്തെ തെറ്റ്..!!
കുക്കിനു കുക്ക് ചെയ്യാന്‍ സാധനങ്ങള്‍
വാങ്ങണമല്ലോ..വാങ്ങാന്‍ പോകാന്‍ നേരം,അങ്ങേരെയും കൂടെ കൂട്ടി – ഞങ്ങള്‍ ചെയ്ത രണ്ടാമത്തെ തെറ്റ്..!! കുക്കന്‍ ഓടി നടന്നു ഓരോരോ സാധനങ്ങള്‍
എടുത്തിടാന്‍ തുടങ്ങി..”വലുത് വേണോ?? ഈ ചെറുത് പോരെ” എന്നു
ചോദിച്ചപ്പോ..എന്നാല്‍ ചെറുതും കൂടിയിരികട്ടെ എന്നും പറഞ്ഞ്..ഒരു സൈഡില്‍ നിന്നും
തൂത്ത് വാരാന്‍ തുടങ്ങി..അങ്ങനെ ഒരു ഉന്തുവണ്ടിയും കൊണ്ടു കേറിയ ഞങ്ങള്‍..തിരിച്ചിരങ്ങിയപ്പോ
വണ്ടികളുടെ എണ്ണം മൂന്നായി..!! വാങ്ങികൂട്ടിയ
ചട്ടിയും..കലവും..പാത്രങ്ങളും..എല്ലാം കൂടി ബില്ലിട്ടു വന്നപ്പോ 1389 ദിര്‍ഹം..അതായതു
നാട്ടിലെ ഏകദേശം 22000 രൂപ..ഓരോ കിലോ കപ്പപ്പഴം വച്ചു ദിവസേന കഴിച്ചാല്‍
പോലും..ഒരു കൊല്ലത്തേക്ക് സുഭകഷമായി കഴിക്കാം.!
ആ പോട്ടെ..അന്നത്തിനല്ലേ..!! ആരാണാവോ ഈ “ദൈവപുത്രന്മാര്‍” എന്ന മട്ടിലായിരുന്നു അവിടത്തെ ജോലിക്കാരുടെയൊക്കെ
നോട്ടം,കാരണം അര മണിക്കൂര്‍ കൊണ്ടു ഇത്രേം വണ്ടികള്‍ നിറയ്ക്കും
എന്നു സ്വപ്നത്തില്‍ പോലും അവര്‍ കരുതിയിട്ടുണ്ടാവില്ല..!
അങ്ങനെ കുക്കന്‍ കുക്കിംഗ് തുടങ്ങി..ഓരോ
രണ്ടു ദിവസം കൂടുമ്പോഴും..അങ്ങേര്‍ക്കു 2 കിലോ ഉള്ളിയും,തക്കാളിയും
വേണം..ഇതെന്താപ്പാ കഥ?ഞങ്ങള്‍ നാല് പേരെയുള്ളേ..!! കറികളില്‍ ആണെങ്കില്‍ ഇതൊന്നും
കാണാനുമില്ല..മിക്സിയില്‍ അരച്ച് ചെര്‍ക്കുന്നതാനത്രേ..!! അമ്മയെ വിളിച്ചു
ചോദിച്ചപ്പോ പറഞ്ഞു..ഒരു മാസത്തേക്ക്,കൂടി പോയാല്‍ ആറു കിലോ ഉള്ളിയൊക്കെ വേണ്ടി
വരുള്ളൂ എന്നു..!! ഓരോ തവണ കടയില്‍ നിന്നും ഇതൊക്കെ വാങ്ങി വരുമ്പോ..വെറുതെ
മുലളിലോട്ടു നോക്കി ചോദിക്കും..”പണി തന്നതാനല്ലേ?” “അതേടാ” എന്നല്ലാതെ പുള്ളിക്ക് വേറെ ഒന്നും പറയാനുണ്ടാവില്ല.. കാരണം പണ്ട് വീട്ടില്‍..”ചോറ് കുറച്ചു വെന്തുപോയി മോനെ..ഇപ്പൊ ഇത് കഴിക്കു.” എന്നു അമ്മ പറഞ്ഞപ്പോ..”എന്തമ്മേ..ഈ ചോറും അടുപ്പത്തിട്ടിട്ടു അമ്മ എവട വായിനോക്കി
ഇരിക്കുവായിരുന്നു” എന്നൊക്കെ ചോദിച്ചിട്ടുണ്ട്..പിന്നെ പണി
കിട്ടാത്തിരിക്കോ??
വന്നു വന്നു ഫുഡും മോശമായി തുടങ്ങി..അതൊക്കെ
പോട്ടെ..ഒരിക്കല്‍ ഒരു മീന്‍ചട്ടിയില്‍..മൂന്നു തരം മീനിട്ട് മീന്‍കറി
ഉണ്ടാകിയിരിക്കുന്നു.. അവസാനം ആ ചട്ടിയില് ചൂണ്ട ഇട്ടിരിക്കേണ്ട ഒരു
അവസ്ഥയെ..ഹൊ..!! അങ്ങേര്‍ടെ കഷ്ടപാട് ഓര്‍ത്തിട്ടാ പറഞ്ഞു വിടാതിരുന്നെ..പക്ഷെ
ഇനിയും പറഞ്ഞു വിട്ടില്ലെങ്കില്‍..ഞങ്ങള്‍ കഷ്ടപെടും എന്നു തീര്‍ത്തും
മനസിലാക്കിയപ്പോ..ഒനെ പറഞ്ഞു വിട്ടു..!!
ഞങ്ങള്‍ വാങ്ങികൂട്ടിയ ഉള്ളിയും,തക്കളിയുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ നാട്ടില്‍ ഒരു മിനി കുംഭകോണം തന്നെ
നടത്താമായിരുന്നു..ഇപ്പൊ ഒരു ഗ്ലാസ് അരിയിട്ടിട്ടു അത് വെന്തോ എന്നറിയണമെങ്കില്‍
10 ലിറ്റര്‍ കുക്കറിന്റെ അകത്തു ഇറങ്ങി നോക്കണം..!! പിന്നെ ഈ വല്യ വല്യ പാത്രങ്ങള്‍..വല്ല
കല്യാണത്തിനും വാടകെക്ക് കൊടുത്താലോ എന്നു വരെ ഞങ്ങള്‍ ചിന്തിച്ചു..പക്ഷെ ഇവിടെ
നടക്കില്ലല്ലോ..സാരമില്ല..ജാക്കിക്ക് ഒരു കുട്ടിയൊക്കെ ആകുമല്ലോ..അപ്പൊ ഒരു
പാത്രം..പ്രസെന്റ്റ് കൊടുക്കാം..ഇരിക്കട്ടെ കൊച്ചിനും ഒരു ബാത്ത് തബ്!!..ഒരു കയറു
കെട്ടി ഇറങ്ങിയാല്‍ ജാക്കിക്കും കുളിക്കാം..!!!
നോര്‍ത്ത് ഇന്ത്യന്‍ കുക്ക് – ബില്‍ഡിംഗ് “ദോ ഡോ ,ഫ്ലാറ്റ് “ചാര്‍ പൂജ്യ ചാര്‍”.!
അങ്ങനെ പഴയ കുക്കനെ പറഞ്ഞുവിട്ടല്ലോ. ഇനി “കുക്കന്‍” എന്നും പറഞ്ഞു ആരു വന്നാലും,ആ വല്യ പാത്രമില്ലേ,വാട്ടര്‍ ടബ്.!! –
അതില് വെള്ളം നിറച്ചു അവനെ മുക്കി കൊല്ലും,എന്ന അവസ്ഥയില്‍ ആയിരുന്നു കുറച്ചു നാള്‍.അപ്പോഴാണ് ഒരാള്‍ വന്നു പറഞ്ഞതു,ഒരു കുക്കന്‍ ഉണ്ട്. നോര്‍ത്ത് ഇന്ത്യന്‍ ആണ്,ഹോട്ടലിലെ ചെഫ്
കൂടിയാണ് എന്നറിഞ്ഞപ്പോ ഒരു കൈ നോക്കാം എന്നു തന്നെ തീരുമാനിച്ചു.അങ്ങനെ കുക്കന്‍
വന്നു.അങ്ങേര്‍ടെ പോരുകളും തുടങ്ങി.ചപ്പാത്തി’ക്കൊക്കെ എന്താ സ്വാദ്.
പൂ പോലിരിക്കുന്നു. പണ്ടത്തെ കുക്കന്‍ ഉണ്ടാക്കിയിരുന്ന ചപ്പാത്തിയും കൊണ്ടു ഒന്നു
രണ്ടു യുദ്ധത്തിനു വേണമെങ്കിലും പോകാം..ഈ പടച്ചട്ട ആയിട്ട് ഉപയോഗിക്കാവേ..! ഭക്ഷണം
എല്ലാം വളരെ നന്നായിരിക്കുന്നു..പ്രധാനമായും – തക്കാളിയും,സവാളയും ആവശ്യത്തിനുള്ള ഉപയോഗമെയുള്ള്.
പക്ഷെ..
“പണി” ഹിന്ദിയുടെ രൂപത്തിലാണ് ഇവിടെ അവതരിച്ചത്. ഈ കുക്കന്
ഹിന്ദി അല്ലാതെ വേറെ ഒരു ഭാഷയും അറിയില്ല..! അതും സാധാരണ
ഹിന്ദിയോന്നുമല്ല..ഒരുമാതിരി വൃത്തികെട്ട ഹിന്ദി.! ഒരബദ്ധം ഞാന്‍ ഇവിടെ
കാണിച്ചു..വാങ്ങാനുള്ള സാധനങ്ങള്‍ ഇവിടെ എഴുതി വച്ചാല്‍ മതി,വാങ്ങി വച്ചുകോള്ളാം എന്നു ആന്ഗ്യത്തില്‍ പറഞ്ഞു മനസിലാക്കിപിച്ചു..എനിക്കാണേല്‍
ഹിന്ദി എഴുതാനും,വായിക്കാനും അറിയാം..പറയാനും അറിയില്ല,കേട്ടാല്‍ ഒട്ടും മനസിലാകതുമില്ല..! പിറ്റേന്ന് മുതല്‍ ഒരു വല്യ ഹിന്ദി
ചോദ്യപപ്പേര്‍ അടുക്കളയില്‍ ഇരിക്കുന്നു.. ഇതുപോലത്തൊരു ചോദ്യപപ്പേര്‍ പണ്ട് കണ്ടു
പേടിച്ചിട്ടാണ്..”യ്യോ എനിക്ക് ഹിന്ദി വേണ്ടേ..മലയാളം മതിയേ എന്നും പറഞ്ഞു
എട്ടാം ക്ലാസില്‍ പോയി മലയാളം എടുത്തത്..അതുപോലതൊരു സാധനം,അതിലും വൃത്തികെട്ട രീതിയില്‍ കറങ്ങി തിരിഞ്ഞു ദാ പതിനാലു കൊല്ലത്തിനു ശേഷം
വീണ്ടും.! ഇപ്പൊ ഇതും എടുത്തുകൊണ്ടു സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെല്ലും..അവിടെ
നാലഞ്ചു പിള്ളാരുണ്ട്. അവര്‍ടെ നടുവില്‍ ചെന്നിരുന്നു ഞാന്‍ ഇത് ഒച്ചത്തില്‍
വായിക്കും..അവര്‍ക്ക് മനസിലാകുന്ന മുറയ്ക്ക് സാധനങ്ങള്‍ എടുത്ത് തരും,അതും മേടിച്ചു ഇങ്ങു പോരും..!!
ആഴ്ചയില്‍ ഒരിക്കലെ കുക്കനെ നേരിട്ട്
കാണുള്ളൂ.-ശനിയാഴ്ച..ഹിന്ദി അറിയാവുന്ന ആരും..ആ സമയത്ത് ഇവിടെയുണ്ടാവില്ല...വന്നു
എന്തൊക്കെയോ പറയും,ചിലപ്പോ ഫ്രിഡ്ജ് തുറന്നു എന്തൊക്കെയോ കാണിക്കും..ഞാന്‍
അതൊക്കെ കണ്ടും..കെട്ടും..ഇങ്ങനെ വായും പൊളിച്ചു നില്‍ക്കും..ഇപ്പൊ ഇങ്ങേരു വരുന്ന
സമയമാകുമ്പോള്‍ അപ്പൊ ഞാന്‍ ഹെഡ് സെറ്റും എടുത്ത് വചി വല്ല സിനിമയും
കാണും..ഇനിയിപ്പോ സിനിമ ഒന്നുമില്ലെങ്കില്‍ കൂടിയും,വെറുതെ ഹെഡ് സെറ്റും
വച്ചിരിക്കും.. എന്നാലും വെറുതെ വിടൂല,വന്നു “തോണ്ടി” സംസാരിക്കും.. ശ്ശെടാ..!! ഇടക്ക് ഒരിക്കല്‍ വിളിച്ചിട്ട് പറയുവാ..”ബിജലി നഹി” എന്നു..!! ഞങ്ങള്‍ കരുതിയത് എന്തോ കറി വക്കാനുള്ള സാധനം
അവിടില്ല എന്നു പറയുന്നതാകും എന്നാന്നു.. “ഫ്രിഡ്ജ് - മച്ചലി – ബനാവോ.”. ഫ്രിഡ്ജ്’ലു മീന്‍ ഉണ്ട്..എടുത്ത് ഉണ്ടാക്കിക്കോ എന്നാ
ഞങ്ങള്‍ ഉദേശിച്ചത്.. പക്ഷെ ബിജലി എന്നു പറഞ്ഞാല്‍ കറന്റ് ആയിരുന്നു.അവിടെ കറന്റ്
ഇല്ല എന്നാ അങ്ങേരു പറഞ്ഞത് എന്നു പിന്നീട് മനസ്സിലായി.
ഒമര്‍ ഒരിക്കല്‍ കുക്കനെ വിളിച്ചിട്ട് “കള്‍ മിലെന്ഗാ” എന്നൊരു ചോദ്യം.. ഒരു പാര്‍ട്ടി ഉണ്ട്..അതിന്‍റെ
ആവശ്യത്തിനു വൈകിട്ട് കാണണം എന്നതാണ് സീന്‍..കുക്കന്‍ ക്യാ..ക്യു..എന്നൊക്കെ
ചോദിച്ചപ്പോ ഇവന്‍ ആണ് കട്ട് ചെയുകയും ചെയ്തു.ഞാന്‍ അപ്പൊ ചെരുതായിട്ടൊന്നു
വിരണ്ടു..പേടിപ്പിച്ചു എന്നു പറയുന്നതാകും സത്യം..അങ്ങേരട കയില്‍ താക്കോല്‍
ഉണ്ട്..തുറന്നു കയറുന്നതോ എന്‍റെ രൂമിലോട്ടു..നോര്‍ത്ത് ഇന്ത്യന്‍ അല്ലേ..വല്ല
കു....കു....”കുമാരന്‍” ആണോ എന്നാര്‍ക്കു അറിയാം? എങ്ങാനും രാത്രി കയറി വന്നാല്‍..” ഞാന്‍ ഒമര്‍ അല്ലേ..ഒമര്‍ ദോണ്ടെ അപ്പുറത്തെ
മുറിയില്‍ രണ്ടാമത്തെ കട്ടിലില്‍ ചുമന്ന പുതപ്പിനടിയില്‍ കിടക്കുന്നവന്‍ ആണേ..” എന്നു എങ്ങനെ ഹിന്ദിയില്‍ പറഞ്ഞു മനസിലാക്കിപ്പിക്കും? അവസാനം ആശാന്‍ ഒരു വഴി പറഞ്ഞു തന്നു.. ഒരു ബോര്‍ഡില്‍ ഒമര്‍ അങ്ങോട്ടാണ്
എന്നു “ആരോ” കൊടുത്തു കതകില്‍ തൂക്കാന്‍..!!
തീരെ വയ്യാഞ്ഞിട്ടു ഒരിക്കല്‍ ഓഫീസില്‍
നിന്നും നേരത്തെ ഇറങ്ങിയ ഞാന്‍,ഫ്ലാറ്റ് എതാരായപ്പോഴാനു ഓര്‍ത്തത്,താക്കോല്‍ കയില്‍ ഇല്ലല്ലോ എന്നു. കുക്കനെ വിളിക്കാം..അങ്ങേര് ഫ്ലാറ്റില്‍
ഉണ്ടെങ്കില്‍ കയറാലോ.. “ബില്‍ഡിംഗ് 22 ,ഫ്ലാറ്റ് 404’ല്‍ താങ്കള്‍ ഉണ്ടോ?
ഉണ്ടെങ്കില്‍ ഞാന്‍ ദാ വരുന്നു..!!” ഇതാണ് ചോദിക്കേണ്ടത്..രണ്ടും കല്‍പ്പിച്ചു വിളിച്ചു.. ബില്‍ഡിംഗ് “ദോ ദോ ,ഫ്ലാറ്റ് “ചാര്‍ പൂജ്യ ചാര്‍”.! ഹേ?? ക്യാ..ക്യൂ.. എന്നൊക്കെ ചോദിച്ചു തുടങ്ങിയപ്പോ ഞാനും അങ്ങു കട്ട്
ചെയ്തു..!! ഹിന്ദി അറിഞ്ഞൂടാതവന് ഒരു കിണ്ടിയുടെ വില പോലും ഇല്ലല്ലോ എന്നു നിത്യേന
മനസിലാക്കി കൊണ്ടിരിക്കുവാന്..ഇപ്പൊ ചെറിയ ഒരു പ്രതീക്ഷ കൈവന്നിട്ടുണ്ട്..എന്തോ
ഒരു സാധനം വാങ്ങാന്‍ വേണ്ടി അങ്ങേരു ഞങ്ങളെ വിളിച്ചപ്പോ..ക്യാ..ക്യാ..എന്നു
ചോദിച്ചപ്പോ.. മല്ലിപ്പൊടി..മല്ലിപ്പൊടി..എന്നു പറയുന്നുണ്ടായിരുന്നു...ഇപ്പൊ ഒരു
ചെറിയ സമാധാനം തോന്നുന്നുണ്ട്..!!
“ഒമറെ,വാടാ നമുക്കും മീന്‍ വാങ്ങാം..”!
നിയാസ് നല്ല അസല്‍ മീന്‍കറി
ഉണ്ടാകിയിരിക്കുന്നു..എല്ലോളം മീന്‍ചാറു ചോദിച്ചപ്പോ..മൊട..”നിങ്ങളുടെ കുക്കിനു ഉണ്ടാക്കികൂടെട”എന്നു..!!
ഓഹോ..ആഹാ..അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..
”ഒമറെ,വാടാ നമുക്കും മീന്‍ വാങ്ങാം – കുക്കനെ കൊണ്ടു
ഉണ്ടാക്കിപ്പിക്കാം”
അതിനുമുന്നെ ഈ “മീന്‍ വാങ്ങലും” നമ്മളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു നിങ്ങള്‍ അറിയണം..നാട്ടില്‍
ആയിരുന്നപ്പോ,രാവിലെ അച്ഛന്‍ ,എന്നേം വിളിച്ചുകൊണ്ടു
പേട്ട ചന്തയില്‍ മീന്‍ വാങ്ങാന്‍ പോകുന്നത് പതിവായിരുന്നു..ഇരുന്നൂറു രൂപ പറയുന്ന
മീന്‍,നൂറ്റന്പതു രൂപയ്ക്കു,കുറച്ചു പ്രാക്കും കൂടി
ചേര്‍ത്ത് ഇങ്ങു പൊതിഞ്ഞു തരും..ചിലപ്പോ അതിരാവിലെ വിഴിഞ്ഞത്ത് പോയൊക്കെ മീന്‍
വാങ്ങാറുണ്ട്.രണ്ടായാലും..വാങ്ങി വീട്ടില്‍ കൊണ്ടു വരും..അമ്മ ഉണ്ടാക്കും..ഞാന്‍
തട്ടും..ഇതാണ് സംഭവിക്കുന്നത്.ഒമറിന്റെ അവസ്ഥയും ഏതാണ്ട് ഇതൊക്കെ തന്നെ..!!
ഇവിടത്തെ മാര്‍കറ്റില്‍ ചെന്നപ്പോഴുഒരു
കണ്ണാടിക്കൂട്ടില്‍ കുറേ തരം മീനുകള്‍ കൂട്ടിയിട്ടിരിക്കുന്നു..എനിട്ട് ഒരു ബോര്‍ഡില്‍
കുറെ വൃത്തികെട്ട പേരും എഴുതി..അതിനടിയില്‍ വിലയും ഇട്ടു അവിടെ കുത്തി
നിരുതിയിട്ടുണ്ട്..
“ചേട്ടാ മീന്‍ വേണം..ഇതെന്തു മീനാ?” – ഇതു ഫിലിപൈന്‍ ഭാഗത്ത്
കണ്ടുവരുന്ന മീനാ..നല്ല ടേസ്റ്റ് ആണ്..എടുക്കട്ടെ 2 കിലോ??”
“ഓ വേണ്ട – ഇതോ?” – ഇതിനു മുള്ള് കുറച്ചു
കൂടുതലാ..മലയാളികള്‍ വന്നു വാങ്ങാറുണ്ട്..എടുകട്ടെ”?
“അപ്പൊ ഇതോ” – ഇത് മലയാളികളുടെ സ്വന്തം മീനല്ലേ..മത്തി..
ആഹ..കേട്ടിട്ടുണ്ട്..മത്തി..”ഇത് ഒരു അരകിലോ എടുത്തോ..എല്ലാത്തിന്റെയും വാല് മുറിച്ചു ചേട്ടന്‍
എടുത്തോ..ആര്‍ക്കും കൊടുക്കണ്ട.” (ചീത്ത വിളിചില്ലന്നേയുള്ളു..!!)
അല്ല ഇവന്മാര്‍ക്ക്..”അയല..മത്തി..ചൂര”
എന്നെഴുതി വച്ചാലെന്താ?? മലയാളികളല്ലേ കൂടുതലും വരണെ..പിന്നീട് ആ ചേട്ടനുമായി നല്ല
കമ്പനിയായി..പക്ഷെ ആദ്യത്തെ ഈ പോക്ക്..പട്ടികള്‍ ചന്തക്കു പോയത് പോലെ
ആയിപോയി..പണ്ട് മീനെന്നു പറഞ്ഞാല്‍..അതിനു ഒരു തലയും.. രണ്ടു കണ്ണും..ഒരു
വാലുമുള്ള ഒരു സാധനം എന്നു മാത്രമേ അറിഞ്ഞിരുന്നുള്ളു.. പക്ഷെ ഇപ്പൊ ഏകദേശം ബ്രാന്‍ഡുകള്‍
ഒക്കെ കണ്ടാല്‍ മനസ്സിലാകും...!!
ജിം.- “സുംബാ ഡാന്‍സോ??അതെന്തോന്ന്?!!!”
കൈയ്യില്‍ ഇരിക്കുന്ന കാശുകൊടുത്ത് വയറു
നിറയെ ഭക്ഷണം കഴിക്കുക, അതു ദഹിക്കാതെ വരുമ്പോ വീണ്ടും കാശുകൊടുത്ത് ജിം’മ്മില്‍ ചേരുക. അതാണ് ഇവിടത്തെ ഒരു ട്രെന്‍ഡ്..എഴുപതു ശതമാനത്തോളം
ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ പിന്തുടരുന്ന ഒരു ട്രെന്‍ഡ്.!!
ദുബായിലോട്ടു വന്നപ്പോ ഞങ്ങള്‍ ആദ്യം
തിരക്കിയത്..”ജിം”മ്മും പിന്നെ “കുപ്പി” കിട്ടാനുള്ള സാധ്യതകളെ കുറിച്ചായിരുന്നു..രണ്ടും തമ്മില്‍ എന്താ ഒരു
ബന്ധം..ഇല്ലേ..!! നാലഞ്ചു ജിം’കള്‍ തൊട്ടടുത്ത്
ഉണ്ടായിരുന്നതുകൊണ്ട്..ഏതാണ് നല്ലതെന്ന് (വെറുതെ..കാശ് കുറഞ്ഞതും തപ്പി
ഇറങ്ങ്യതാ..!!) അറിയാന്‍ വേണ്ടി ഞങ്ങള്‍ ഓരോന്നിലും കയറി ഇറങ്ങി..!! അങ്ങനെ ഒരു
സ്ഥലത്ത് ചെന്നപ്പോഴുണ്ട്..ഒരു ചെറുക്കനെ ഒരു ജിമ്മന്‍ ബോക്സിംഗ്
പഠിപ്പിക്കുന്നു..ശരിക്കും കണ്ടു വെറുത്തുപോയി എന്നു വേണമെങ്കില്‍ പറയാം..കാരണം
അമ്മാതിരി ഇടി ആണു ആ ചെറുക്കന്‍ നിന്നു വാങ്ങിക്കൊണ്ടിരുന്നത്. എന്തായാലും ഈ
കളിക്ക് ഞാന്‍ ഇല്ലെന്നു “അത്” കണ്ടപ്പോഴേ തീരുമാനിച്ചു..കയ്യില്‍
ഇരിക്കുന്ന കാശ് മാസാമാസം അങ്ങോട്ടു കൊടുത്തിട്ട്,മുട്ടന്‍ ഇടി ഇങ്ങോട്ട്
വാങ്ങണോ??..ബോക്സിങ്ങിനോട് ആര്‍ക്കും താല്പര്യം തോന്നാത്തത് കൊണ്ട്
രക്ഷയായി..അങ്ങനെ രണ്ടു മൂന്നു സ്ഥലങ്ങളിലൊക്കെ പോയെങ്കിലും ,ഒന്നും അങ്ങോട്ട് ശരിയായില്ല..ഈ കാര്യത്തില്‍ ഞങ്ങള്‍ മണ്ടന്മാര്‍ ആണെന്നു
അവര്‍ക്കു തോന്നീട്ടുണ്ടാകും.. കാരണം ഇത്രയധികം ത്രെഡ് മില്ല്സും വെയ്റ്റുകളും
മഷീന്സും ഒക്കെ ആദ്യായിട്ടാ കന്നുന്നത് തന്നെ..”ശ്ശെന്റെ പോന്നോ” എന്നു അടക്കം പറഞ്ഞതൊക്കെ അവര്‍ ഞങ്ങളുടെ കണ്ണില്‍ നോക്കി
മനസ്സിലക്കിക്കാണും..
അതുകൊണ്ട് അടുത്ത ജിം’ല്‍ പോകുമ്പോ ചെറിയ ഒരു ഷോഓഫ് കാണിക്കാന്‍ തന്നെ തീരുമാനിച്ചു..
നേരെ അകത്തുകയറി അവിടിരിക്കുന്ന പെണ്ണിനോട്
അമ്പു വിട്ടമാതിരി കുറെ ചോദ്യങ്ങള്‍..
“കുങ്ങ്ഫു ഉണ്ടോ?”
– ഇല്ല സര്‍
“ഇല്ലാ..ശേ..!! തായ്‌ക്കുണ്ടു?” – ഇല്ല
“അതും ഇല്ലേ..കരാട്ടെ എങ്കിലും”? – ഇല്ല
(എന്നാല്‍ പിന്നെ ഞങ്ങള്‍ക്ക് ഇതു വല്ലതും
അറിയോ..എവിടെ.. കണ്ടിട്ടുണ്ടോ – എവിടെ..സിനിമയില്‍ മാത്രം..!!)
“പക്ഷെ ഇവിടെ സുംബാ ഡാന്‍സ് ഉണ്ട് സര്‍..”
സുംബാ ഡാന്‍സോ??അതെന്തോന്ന്? ആര്‍ക്കും ഒരു പിടിയും കിട്ടീല.. എന്നാല്‍ പിന്നെ അതു കാണിച്ചുതരാം എന്നു
പറഞ്ഞു ആ കൊച്ച് ഞങ്ങളെയും കൊണ്ട് ഒരു ഹാളിലേക്ക് പോയി..അവിടെ ചെന്നപ്പോ സംഭവം
എന്താ..ഏതോ ഒരു ഇംഗ്ലീഷ് “നാക്കുമുക്കക്ക്” കുറെ പെണ്മണികള്‍ മൈക്കല്‍
ജാക്ക്സന് പഠിക്കുന്നു..ഇത് കണ്ടു ഞങ്ങള്‍ ഇങ്ങനെ വായും പൊളിച്ചിരുന്നുപോയി..ഇതിനു
മുന്‍പില്‍ പോയ ജിം’മുകളിലൊക്കെ ടമ്പല്‍ ഏതു..റോഡ് ഏതു
എന്നറിഞ്ഞൂടാതവന്മാര്‍ എന്നേ മ്നസിലാകിയിരുന്നുള്ള്..ഇപ്പോ നല്ല അസല്‍
വായിനോക്കികള്‍ ആണെന്നും മനസ്സിലാക്കി..
ഒരു ഓഫര്‍ കിട്ടിയതിനാല്‍ നല്ല ഒരു ജിം’ല്‍ തന്നെ ജോയിന്‍ ചെയ്തു.. തുടക്കത്തിലെ “ആ ഒരു” ആവേശം ഒന്നും എനിക്ക് പിന്നീടുണ്ടായില്ല.. അതെങ്ങനെ “ഓ എനിക്കൊന്നും വയ്യ” എന്ന ആറ്റിറ്റൂഡിനെ മൂന്നു നേരം വിളക്ക്
കൊളുത്തി പൂജിക്കുവല്ലേ..ആവേശത്തോടെ വല്ലതും ചെയ്തുകഴിഞ്ഞാല്‍ “മടിദൈവം” കോപിച്ചാലോ..!! പക്ഷെ ഫീസ് കൊടുക്കാന്‍ സമയത്ത്
പോകാറുണ്ട്..വല്ലപ്പോഴും ആണു പോകുന്നതെങ്കിലും ചെന്നു കയറുമ്പോള്‍ ആ പഹയന്‍ അവിടെ
നില്‍പ്പുണ്ടാകും..ട്രൈനറേ..!! ഒരു ഏഴടിയോളം പൊക്കവും അതിനൊത്ത വീതിയുമുള്ള ഒരു
വളരെ ചെറിയ മനുഷ്യന്‍..കാണുമ്പോ തന്നെ നല്ല ജീവന്‍ അങ്ങുപോയി കിട്ടും..!
എനിക്കാണേല്‍ അങ്ങേരെ കാണുമ്പോള്‍ പണ്ടത്തെ കാര്‍ടൂണ്‍ “ഹി മാന്‍’യാണ് ഓര്‍മ വരുക. ഏകദേശം ഒരു അഞ്ഞൂറ് ദിര്‍ഹം(എണ്ണായിരം രൂപ) എങ്കിലും ഒരു
ദിവസം അങ്ങേരുണ്ടാക്കും.ട്രെയിന്‍ ചെയ്യിപ്പിക്കുന്നതിനു വേണ്ടി അവിടെ വരുന്നവര്‍
കൊടുക്കുന്ന കാശ് മാത്രമാണിത്..ഇതുകൂടാതെ മാസശംബളവും,താമസവും,ഫുഡും..!! ഈ ഫുഡ് എന്നു പറയുമ്പോ ദോശയും ചമ്മന്തിയും..പുട്ടും കടലയും..ആ
ഒരു ലൈന്‍ അല്ല..ഇരുപതോളം മുട്ടകളും..അതിടുന്ന കോഴികളും..പിന്നെ പ്രോടീന്‍ ഷേക്ക്..അങ്ങനെ
നീളും..ഇതൊക്കെ എന്തിനാണ് എന്നു ചോദിച്ചു കഴിഞ്ഞാല്‍..എനിക്ക് ഇത്രേ
പറയാനുള്ളു..ഇവന്മാരിടുന്ന ഷര്‍ട്ടിന്റെ സൈസ് കൂടുന്നതിനനുസരിച്ച്, ടിമാണ്ടും കൂടി കൊണ്ടിരിക്കും..!!
ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ഏഷ്യന്‍’സിനെ കാണുമ്പൊ അവര്‍ക്കൊരു പുച്ചമനോഭാവം ആണ്..അതായത് ഈ സായിപ്പ് ഇടുമ്പോള്‍
അത് ബര്‍മുഡ..ഞങ്ങള്‍ ഇടുമ്പോ അത് ഷഡി..ആ ഒരു ഭാവം.. അല്ല എങ്ങനെ ഇല്ലാതിരിക്കും..?? സൂചി കുത്താന്‍ സ്ഥലം കൊടുത്തു കഴിഞ്ഞാല്‍..അവിടെ പില്ലര്‍ കെട്ടി വാര്‍ക്കുന്ന
ടീമുകള്‍ അല്ലേ..പ്രത്യേകിച്ച് മലയാളികള്‍..!! സ്വന്തമായിട്ട് പത്തു കിലോ ടമ്പല്‍
എങ്കിലും പൊക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ ഇട്ടിരിക്കുന്നതും
ബര്‍മുഡയാണുവ്വ എന്നു മുഖത്ത് നോക്കി പറഞ്ഞേനെ..വേണേല്‍ കാണിച്ചും
കൊടുത്തേനെ..പക്ഷെ ഈ അടുത്ത കാലത്തൊന്നും “അത്” സംഭവിക്കാന്‍ യാതൊരു സാധ്യതയും ഇല്ലാത്തതുകൊണ്ട്..വെറുതെ പോയി വല്ല പോരും
കാണിച്ചാല്‍..ചെറിയ ഒരു റോസാപ്പൂ എടുക്കുന്ന ലാഘവത്തോടെ വല്ല അന്പത് കിലോടെ ഡംബലും
എടുത്ത് എന്റെ നെഞ്ചത്ത് വച്ചിട്ട് അങ്ങേര് ഒറ്റ പോക്കങ്ങു പോകും..പിന്നെ അത്
എടുത്തു മാറ്റനമെങ്കിലും അങ്ങേരു തന്നെ വേണേ. അതുകൊണ്ട് നേര്‍ക്കുനേര്‍
കാണുമ്പോഴൊക്കെ “അടിയന്‍” എന്ന മട്ടില്‍ ഞാന്‍ ഒഴിഞ്ഞു പോകാരന്
പതിവ്..!!
ആദ്യത്തെ ദിവസം ജിം’ല്‍ പോയപ്പോ വല്യ
ആവേശമായിരുന്നു..ഓടി നടന്നു അത് കളിക്കുക..ഇത് കളിക്കുക!!..രണ്ടു മണിക്കൂറോളം
ചിലവഴിച്ചു തിരിച്ചു ഫ്ലാറ്റിലേക്ക് നടക്കുമ്പോ “ശ്ശൊ ഇങ്ങനെ പോയാല്‍
മൂന്നു മാസം കഴിയുമ്പൊ ഞാന്‍ ഒരു മിനി ആര്‍നോള്‍ട് ആകുന്ന ലക്ഷണം ഒക്കെ
കാണുന്നുണ്ട്..” എന്ന ഒരു ധാരണയുണ്ടായിരുന്നു..പിറ്റേന്ന് അഞ്ചു മണിക്ക്
അലാറവും വച്ചു കിടന്നുറങ്ങി..വെളുപ്പിനെ ജിം’ല്‍ പോകാനുള്ളതാനേ..!!
പിറ്റേന്ന് രാവിലെ ഒരു ഒന്പതരയായപ്പോ
നിയാസിന് എന്‍റെ വക ഒരു മെസ്സേജ്..
”Dear Niyas,
I am not feeling well
today.Kindly grand me a leave.
കൈയ്യും കാലും ഒന്നും അനക്കാന്‍
വയ്യേ..യ്യോ..!! – “ആരംഭശൂരത്വം”!
ദുബായ് മെട്രോ – “അല്‍ അബുവാബു
തുഗ്ലക്ക്”
ഇന്ത്യ’ല്‍ എന്ന പോലെ,ഇവിടെയും നല്ലൊരു ശതമാനം ആള്‍ക്കാരും ആശ്രയിക്കുന്നത് മെട്രോ’യെ തന്നെയാണ്.ഇവിടെ മെട്രോയിലും ബസ്സിലുമൊക്കെ യാത്ര ചെയ്യണമെങ്കില്‍ ആദ്യം
വേണ്ടത് ഒരു “നോല്‍” കാര്‍ഡ് ആണ്.കാണാന്‍ നമ്മുടെ
ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് പോലുണ്ടാകും.മെട്രോ സ്റ്റേഷനില്‍ നിന്നും
വാങ്ങാം.അതിലെ തുക തീരുമ്പോ സ്റ്റേഷനില്‍ നിന്നും തന്നെ റീചാര്‍ജ് ചെയ്യാനുള്ള
സൌകര്യവും ലഭ്യമാണ്. നോല്‍ കാര്‍ഡ് ഉപയോഗിച്ച് ,ഒരു ചെറിയ ഗേറ്റ്’ തുറന്നു വേണം ട്രെയിന്‍ വരുന്ന പ്ലാട്ഫോര്‍മില്‍ പോകാന്‍.കാര്‍ഡ്
അക്സെസ്സ് ചെയ്യാതെ സൈഡില്‍ കൂടി കേറുക,വേറൊരാള്‍ അക്സെസ്സ് ചെയുമ്പോള്‍ കൂടെ
കേറുക..ഇമ്മാതിരി ഫ്രാഡ് പണികള്‍ വല്ലതും കാണിച്ചാല്‍, ഷഡി’പ്പുറത്ത് നില്‍ക്കേണ്ടിവരും.ഉണ്ടയുള്ള തോക്കുമായി അറബി പോലീസ് അവിടെ നില്‍പ്പുണ്ടാകും.അങ്ങനെയൊന്നും
നടക്കാന്‍ സാധ്യത കുറവാണ് എന്നാലും..വന്മതിലുകള്‍ ചാടികടന്നാണല്ലോ പല പീഡനങ്ങളും
നടക്കാറുള്ളത് – അതു കൊണ്ടു പറഞ്ഞതാ.!
കാര്‍ഡ് അക്സെസ്സ് ചെയ്തു അകത്തു കയറി
കഴിഞ്ഞാല്‍.. എലിവേറ്റരുകള്‍ വഴി അതാതു പ്ലാട്ഫോര്‍മിലേക്ക് പോകാം.അങ്ങനെ
പോകുമ്പോഴും,വരുമ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. ഒരു
ചുമന്ന ബട്ടണ്‍.അവിടവിടായി കാണാന്‍ സാധിക്കുന്ന ഒരു എമര്‍ജന്‍സി ബട്ടണ്‍ ആകും അത്.
“ഇന്നാ പിടിച്ചോ” എന്ന മട്ടിലാകും അത് ഇരിപ്പുണ്ടാകുക.കണ്ടാല്‍ ഒന്നു കയറി
പിടിക്കാനോക്കെ ആര്‍ക്കും തോന്നും..പ്രത്യേകിച്ചും മലയാളികള്‍ക്ക്...ഞാന്‍ തന്നെ
പലപ്പോഴും ,ഒന്നു പിടിച്ചാലോ എന്നു ആലോചിച്ചിട്ടുണ്ട്. എങ്ങാനും
കയറി പിടിച്ചാല്‍..ഈ ബാന്‍ഡ് മേളത്തിന്റെ നടുവില്‍ പെട്ടതുപോലെയായിരിക്കും
അവസ്ഥ...മൊത്തം ഒച്ചപ്പാടും ബഹളവും.അപ്പൊ സ്വാഭാവികമായി ഓടും..ഓടിക്കോ.. എങ്ങോട്ട്
വേണമെങ്കിലും ഓടിക്കോ..പക്ഷെ അവസാനം ഓടികയരുന്നത് ഇവിടത്തെ സി.ഐ.ഡി’കളുടെ ടൊയോട്ട പ്രാടോയിലായിരിക്കും.. ആവിശ്യമില്ലാതെ ബട്ടണ്‍ ഞെക്കിയത്തിനു
“പിഴയും”,ഓടിയതിനു “പിടയും” കിട്ടും..!!
ശ്ശെടാ..എന്താണ് ഇല്ലേ..!! ഒന്നു പുറകോട്ടു ഓര്‍ത്തേ... പിഴ..പിട..ടൊയോട്ട പ്രാടോ..
ഓട്ടം...ബാന്‍ഡ് മേളം..ചുമന്ന ബട്ടണ്‍..ആ ബട്ടണില്‍ കേറി പിടിക്കാന്‍ നേരം വെറുതെ
ഒന്നു മുകളിലോട്ടു നോക്കുക..കറന്റ് പോകുമ്പോ കത്തുന്ന എമര്‍ജന്‍സി ലൈറ്റുകള്‍
ആണെന്നു തോന്നിക്കുന്ന വിധത്തില്‍ കുറെ കിടുതാപ്പുകള്‍ കാണാം -ക്യാമറകള്‍.
ആണ്..നല്ല HD ക്വാളിറ്റിയില്‍ റിക്കോര്‍ഡിംഗ് നടക്കുന്നുണ്ടാക്കും
എപ്പോഴും..! അതീന്നു ഒരു സ്റ്റില്‍ എടുത്താല്‍ വേണേല്‍ മാട്രിമോണിയല്‍ സൈറ്റില്‍
ഇടാം..!!
അങ്ങനെ പ്ലാട്ഫോര്‍മില്‍ എത്തി.ഓരോ 5
മിനിട്ടിലും ട്രെയിന്‍ ഉണ്ടാകും..നെക്സ്റ്റ് ട്രെയിന്‍ ഇന്‍ 5 മിനിറ്റ്സ്
എന്നുപറഞ്ഞാല്‍..5 മിനുട്ട് കഴിയുമ്പൊ തന്നെ ട്രെയിന്‍ എത്തും.വേണേല്‍ അതുനോക്കി
വാച്ച് ഒക്കെ ശരിയാക്കാം..അത്ര കൃത്യനിഷ്ടയാണ്..സ്ഥിരമായി കേള്‍ക്കുന്ന വാക്കുകള്‍
ആണ് – “അല്‍ അബുവാബു തുഗ്ലക്ക്”..ആഹ...ഇതുപോലെ
കണ്ണും മിഴിച്ചു ഇരിക്കുമെന്ന് അവര്‍ക്കറിയാം.അതുകൊണ്ട് ഇംഗ്ലീഷിലും പറയും –
“ഡോര്‍’സ്’ ക്ലോസിംഗ് “
'ദുബായിലെ എല്ലാ പ്രമുഖ സ്ഥലങ്ങളേം ബന്ധപ്പെടുത്തിയാണ് മെട്രോ ഓടുന്നത്..ആള്‍ക്കാര്‍ക്ക്
ഇതൊരു വല്യ അനുഗ്രഹം തന്നെയാണ്..ഇതുകാരണം സമയത്ത് ഓഫീസില്‍ എത്താം..ട്രാഫിക്കില്‍
പെടില്ല..എന്തിനു വേറെ..മാളുകളിലും എയര്‍ പോര്ടിലും വരെ പ്ലാറ്റ്ഫോര്‍മുകള്‍
ഉണ്ട്. കൊച്ചിയിലെയും ദുബായിലെയും മെട്രോ പ്രൊജക്റ്റ് സാന്‍ക്ഷന്‍ ആയതു ഒരേ
സമയത്തായിരുന്നു..ഇവിടെ വണ്ടി ഓടി തുടങ്ങിയിട്ട് രണ്ടു കൊല്ലത്തിനു മേലെയായി..ആ
സമയത്ത് കൊച്ചിയില്‍..ശങ്കര്‍ സിമന്റ് വേണോ.. ഡാല്‍മിയ സിമന്റ് വേണോ എന്ന
തീരുമാനത്തില്‍ പോലും എത്തിയിട്ടുണ്ടാവില്ല. കാര്യങ്ങള്‍ ഇവിടെ വെടുപ്പായി
നടക്കുന്നതിന്‍റെ പ്രധാന കാരണം എന്താന്നു വെച്ചാല്‍..ഇവിടെ ഒരു രാജാവല്ലേയുള്ളു..
അപ്പൊ ഒരു ഖജനാവും..ഇതില്‍ വീഴുന്ന കാശിന്റെ ഭൂരിഭാഗവും നാടിനു വേണ്ടി തന്നെയാ
ചിലവഴിക്കുന്നതും..നാട്ടില്‍ അങ്ങനെയല്ലല്ലോ.. ജയിപ്പിച്ചു വിടുന്ന എല്ലാരും ഓരോരോ
കൊച്ചു രാജാക്കന്മാര്‍ അല്ലേ..എല്ലാര്‍ക്കും എടുത്താല്‍ പൊങ്ങാത്ത ഓരോ ഖജനാവും
കാണും.. അതൊക്കെ നിറച്ചു വരുമ്പോ..അല്ല അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..!!
അവരുടേതായ ആവിശ്യങ്ങള്‍ കാണില്ലേ..!!!!!
ഈ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍
വെറുതെ വലിഞ്ഞു കേറി വരണമെന്നില്ല. ഈ പ്ലാറ്റ്ഫോം,ട്രെയിന്‍,ട്രാക്ക് എന്നൊക്കെ കേള്‍ക്കുമ്പോള്‍ “അവര്‍ക്കൊക്കെ” ഒരു കൊരിതരിപ്പാണ്.ട്രെയിനിനു തല വെക്കുക.. ട്രാക്കില്‍ കേറി നില്‍ക്കുക്ക,അതൊന്നും ഇവിടെ നടപ്പുള്ള കാര്യമല്ല വേറൊന്നും കൊണ്ടല്ല,ഇവിടെ മൊത്തം സീല്‍ട് ആണ്..ആത്മഹത്യ ചെയ്തേ പറ്റുള്ളൂ എന്നാണെങ്കില്‍..ഒരു
ഐഡിയ പറഞ്ഞു തരാം.. ആദ്യം ആത്മഹത്യ കുറിപ്പിനൊപ്പം നിങ്ങളുടെ എമിരേറ്റ്സ് ഐ.ഡി
കോപ്പി വെക്കുക. ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സമയവും സ്ഥലവും വ്യക്തമായി
എഴുതുക.എന്നിട്ട് ഷേക്ക്‌സായിദ് റോഡിനു കുറുകെ അങ്ങു നടന്നോ..ഒരു പത്തടി
വെക്കുമ്പോഴേക്കും ഏതെങ്കിലും ഒരു വണ്ടിയുടെ ബോനെറ്റില്‍ നിങ്ങള്‍ “ചിരിചിരിക്കും”.അപ്പൊ അത് അങ്ങ് ഭംഗിയായി കഴിഞ്ഞു..ഈ പോപ്പൈയുടെ പടമുള്ള
ചുമന്ന ഷഡി..അരഞ്ഞാണത്തിലെ “ഓം” ഇതൊക്കെ വെച്ചു ഇവിടെ ബോഡി കണ്ടുപിടിക്കാന്‍
വല്യ ബുദ്ധിമുട്ടാണ്, എന്നാല്‍ ഏകദേശ സമയവും സ്ഥലവും എഴുതിയിട്ടുള്ളതുകൊണ്ട് “സംഭവം” വീടെത്തിക്കൊള്ളും..!!
Etislat – തന്ന മുട്ടന്‍ പണി..!!
വെറും പണിയല്ല..നല്ല ചെമിട്ടന്‍ പണി. Etisalat , du – യു.എ.ഇ’ലുള്ള രണ്ടേ രണ്ടു മൊബൈല്‍ പ്രൊവിടെര്സ്..
(ഇന്റര്‍നെറ്റ്,ടി.വി ,എല്ലാം അതില്‍ ഉള്‍പെടും) ഇവിടെ ഈ അവശ്യ സര്‍വീസ്’കള്‍ ഒക്കെ സര്‍ക്കാറിന്റെ കീഴില്‍ തന്നെയാണ്..അതൊക്കെ ഈ കോര്‍പ്പറേറ്റ്’കള്‍ക്ക് അടിയറവു പറയുന്ന ശീലം ഇവിടില്ലതതുകൊണ്ട് ഈ “കണിയാന്‍ ജന്മിയും..ജന്മി കണിയാനുമാകുന്ന കണ്കെട്ട് വിദ്യ ഒന്നും ഇവിടെ
കാണാന്‍ പറ്റില്ല. പല വിദേശ മൊബൈല്‍ കമ്പനികളും “അറബികുപ്പായവും” ഇട്ടു “എനിക്ക് കൂടി തരുഓ” എന്നു ചോദിച്ചു
വന്നപ്പോഴൊക്കെ..കുപ്പായവും ഊരി വാങ്ങിച്ചു..ഓടടാ എന്നും പറഞ്ഞു അടുത്ത
വിമാനത്തില്‍ കേറ്റി വിട്ട ചരിത്രമേ ഇവിടുള്ളൂ..!!
കഴിഞ്ഞ ഒക്ടോബറില്‍’ആണ് Etisalat’ന്റെ കോര്‍പ്പറേറ്റ് ഓഫര്‍ ഞങ്ങള്‍ടെ കമ്പനിയിലും വന്നത്. രെപ്യൂട്ടട്
കമ്പനികള്‍ക്ക് മാത്രം നല്‍കുന്ന ഓഫറുകള്‍.മാസാമാസം അടച്ചാല്‍
മതിയാകും..ഫോണും..കൂടെ സിമ്മും..മൊത്തം 12 മാസം..! ഈ മൊബൈലില്‍
ഒന്നും തീരെ താല്പര്യം ഇല്ലാത്തതായിരുന്നു.. വെടികെട്ടു ഓഫര്‍ ആന്നു
എന്നറിഞ്ഞപ്പോ..ഞാനും പോയി തല വെച്ചു എന്നതാണ് സത്യം..!!അങ്ങനെ ഞാനും നോട്ട്’3-ക്കു വേണ്ടി അപേക്ഷ നല്‍കി..പിന്നെ ഒരു വിവരവും ഉണ്ടായില്ല..ഡിസംബര്‍
കഴിഞ്ഞിട്ടും ഫോണ്‍ കയ്യില്‍ കിട്ടാതെയായപ്പോള്‍ “വളരെ മാന്യമായ” ഒരു മെയില്‍ അയച്ചു അലമ്പുണ്ടാക്കി..മാന്യത കുറച്ചു കൂടിയതാണോ കാരണം
എന്നൊന്നും അറിയില്ല..പക്ഷെ ഫോണ്‍ അന്നു തന്നെ കിട്ടി..ഇന്നും അതിലുള്ള ഫീച്ചേര്‍സ്
എന്താണെന്നോ ഏതാണെന്നോ എനിക്കൊരു പിടിയുമില്ല..ഈ കുരങ്ങന്‍റെ കയ്യിലെ പൂമാല ഇല്ലേ.
– ഏകദേശം അതുപോലെയൊക്കെ തന്നെ..!
ഇനിയാണ് പണി..!! – ഓഫീസില്‍ റേഞ്ച്
ഇല്ല..!! വല്ലപ്പോഴും “ആ റേഞ്ച്, സൈഡില്‍’ഉള്ള ജന്നലില്‍ വന്നു
എത്തിനോക്കിയിട്ട് ഹായ് എന്നും പറഞ്ഞു ഒറ്റ പോക്കാണ്..കൂളിംഗ് സ്റിക്കേര്‍ കൂടി
ഒട്ടിച്ചപ്പോ എല്ലാം പൂര്‍ത്തിയായി..റേഞ്ച് ഒട്ടും ഇല്ല..ഒരു കാള്‍ പോലും
വരുന്നില്ലന്നേ.. കസ്റ്റമര്കെയറ’ല്‍ വിളിച്ചു പരാതി പറയുക എന്നല്ലാതെ വേറെ
മാര്‍ഗം ഒന്നും ഇല്ലാത്തതു കൊണ്ടു..അവരെ തന്നെ വിളിച്ചു സങ്കടം പറഞ്ഞു..
“ഏയ് അങ്ങനെ വരാന്‍ വഴിയില്ല.ദുബായില്‍ എല്ലാ സ്ഥലത്തും നല്ല റേഞ്ച് ആണ്..TECOM’ ഏറിയ’ല്‍ മാത്രമേ ഇല്ലാതെയുള്ള്..!! “
ദാണ്ടെ കിടക്കുന്നു..!! ഞങ്ങളുടെ ഓഫീസ് TECOM’ല്‍ ആണു സാറേ,എന്നു പറഞ്ഞപ്പോ ഒരു പരാതി രജിസ്റ്റര്‍ ചെയ്തിട്ടു,ബൂസ്ടെര്‍ വെച്ചു തരാന്‍ ശ്രമിക്കാം എന്നൊക്കെ പറഞ്ഞു അവരു സ്കൂട്ട് ആയി..
പിന്നീടങ്ങോട്ട് അവര്‍ക്ക് ഒരു സമാധാനവും കൊടുത്തിട്ടില്ല -വിളിച്ചു സങ്കടം
പറഞ്ഞുകൊണ്ടേയിരുന്നു..!!
അങ്ങനെ ഒരു ദിവസം,ഒരാള്‍ മൂസയെ വിളിച്ചു
പറഞ്ഞു..ദാ ആ വളവിനപ്പുറം ഒരു ടവര്‍ വെച്ചു തരാം എന്നു..!! അവനതു ഓടി വന്നു
എന്നോട് പറഞ്ഞു..വല്യ സന്തോഷം ഒന്നും തോന്നിയില്ല..കാരണം വിളിച്ചത് ഏപ്രില്‍
ഒന്നിനായിരുന്നു..!! ആരോ വിളിച്ചു പണി കൊടുത്തത് തന്നെയാണ് എന്നുറപ്പിച്ചു..2..3..ദിവസം കഴിഞ്ഞപ്പോ എനിക്ക് ഒരു സംശയം..അല്ല ഇവനെ വിളിച്ചു പറ്റിക്കാന്‍
ഇവന്റെ അളിയന്മാര്‍ ഒന്നും ഇവിടില്ലല്ലോ..!! വെറുതെ ഒന്നു തിരിച്ചു വിളിച്ചു
നോക്കി..സംഭവം ശേറിയ..ദോ ആ വളവിനപ്പുറം ഒരു ടവര്‍ വരുന്നു..രണ്ടു മാസത്തിനുള്ളില്‍
പണി തുടങ്ങുമത്രേ..7-നില കെട്ടിടം 8-ദിവസം (ഒരു ദിവസം അവധി..വെള്ളിയാഴ്ച)
കൊണ്ടു കെട്ടി പോക്കാന്‍ കഴിവുള്ള ടീമുകള്‍ അല്ലേ..നടക്കും..- വീണ്ടും
പ്രതീക്ഷ..!!
“മാന്യമായ” മെയില്‍ അയച്ചതിന്റെ മധുര പ്രതികരമാണോ “ദേ ആ വളവില് ഒരു ടവര്‍” എന്നു ഞങ്ങള്‍ക്ക് ഇപ്പൊ ഒരു സംശയം..!!
എന്തായാലും പെട്രോള്‍ തീര്‍ന്നു വഴിയില്‍ കിടക്കുന്ന ഓഡി പോലെയായി ഞങ്ങളുടെ അവസ്ഥ..സംഭവം
ലോകം കണ്ട വമ്പന്‍ ഫോണുകള്‍ ഒക്കെയാ കയ്യില്‍ ഇരിക്കുന്നെ,പക്ഷെ പറഞ്ഞിട്ടെന്തു
കാര്യം.!!മണിയടിക്കെണ്ടേ..!! ഉടനെ തന്നെ റേഞ്ച് കിട്ടും ..ഒരു ഇന്കംമിംഗ് കാള്‍
എങ്കിലും വരും..!!
കാത്തിരുക്കെയാണ് ഞങ്ങളും..ഞങ്ങളുടെ
ഫോണുകളും..!! വരുവോ എന്തോ..!!!
ഇബന്‍ ബട്ടുത്ത മാള്‍
പണ്ട് ഇബന്‍ ബട്ടുത്ത എന്നൊരു യാത്രികന്‍
ഉണ്ടായിരുന്നു.മുപ്പതോളം വര്‍ഷങ്ങള്‍ പല രാജ്യങ്ങളിലായി യാത്ര ചെയ്ത് താണ്ടിയത്
ഏകദേശം 75000 – കിലോമീറ്ററുകള്‍ക്കുമധികമാണ്. അതായത് ആ കാലഖട്ടത്തിലെ “ഒരു താരം.” അദേഹത്തിന്റെ ഓര്‍മ്മക്കായി കെട്ടി പൊക്കിയതാണ് “ഇബന്‍ ബട്ടുത്ത” മാള്‍.കെട്ടിയത് എന്നു പറയാം പക്ഷെ പൊക്കിയത് എന്നു
പറയാന്‍ പറ്റില്ല..കാരണം ഒറ്റ നിലയെ ഉള്ളു..എന്നാലെന്താ പുന്ജപാടം പോലെ നീണ്ടു
നിവര്‍ന്നു കിടക്കുവല്ലേ..!! നടന്നു നടന്നു ഊപ്പാട് വരും!!..പിന്നെ വര്‍ണ്ണക്കിളികള്‍
ഒക്കെയുള്ളത്‌കൊണ്ടു നടക്കുന്നത് അറിയുന്നില്ല എന്നു മാത്രം..
പോഷ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാകാം
എല്ലാ ബ്രാന്‍ഡ്’ കടകളും ഇവിടുണ്ട്..ചില ബാങ്കുകളും ഇതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പക്ഷെ
കത്തി വിലയാണ്.5 രൂപേട സാധനം 10 രൂപ, 10 രൂപേട സാധനം 20 രൂപ...അപ്പൊ ഒരു ലക്ഷം രൂപേട
സാധനം രണ്ടു ലക്ഷം രൂപേ??ശ്ശെടാ..എന്തു പറഞ്ഞാലും വായും പൊളിച്ചിരിക്കും..”വില കൂടുതലാണ്”അത്രേ ഉദ്ദേശിചുള്ളു.
ഒരു മറക്കാനാകാത്ത സംഭവം നടന്നതും ഇവിടെ
വെച്ചിട്ടാണ്. ഒരിക്കല്‍ മാളിനകത്തു നടന്നു പോയ്കൊണ്ടിരുന്നപ്പോള്‍ ഒരു പെണ്ണ് ,വട്ടം ചാടി എന്നെ തടഞ്ഞു നിറുത്തി..ഒരു റെസ്റ്റോരന്റില്‍ ജോലി ചെയ്യുന്ന
കൊച്ചാണ്..കൈയ്യില്‍ ആണെങ്കിലോ..ഒരു പ്ലേറ്റ് നിറയെ മുറിച്ച പിസ്സകളും – സാമ്പിള്‍ .! ഞാന്‍ അത് കഴിച്ചേ പറ്റുള്ളൂ എന്ന്‍ ഒരേ നിര്‍ബന്ധം.
അറിയാവുന്ന ഭാഷയിലും,ആന്ഗ്യത്തിലും ഒക്കെ പറഞ്ഞു.. വേണ്ടാന്ന്.. എന്നിട്ടും
വിടുന്ന ലക്ഷണം ഒന്നും കണ്ടില്ല..അപ്പൊ പിന്നെ പണി കൊടുക്കണ്ടേ??കൊടുക്കണം...കൊടുത്തു..!! “ടാ ഒമറെ,ശരത്തെ.മൂസേ ഓടി
വാടാ..ദാണ്ടെ ഇവിടെ ഫ്രീ ആയിട്ട് പിസ്സ കൊടുക്കണേ..” ഈ “ദേവി മഹാത്മ്യം” സീരിയല്‍’ലൊക്കെ കാണുന്നതുപോലെ..അവര്‍ അവിടെ
അപ്രത്യക്ഷരായി...ഇവിടെ പ്രത്യക്ഷപ്പെട്ടു, പ്ലേറ്റ്’ഉം കാലി.. എങ്ങനെയുണ്ടായിരുന്നു എന്ന ഓള്‍ടെ ചോദ്യത്തിന്..വളരെ
നന്നായിരുന്നു എന്ന മറുപടിയും നല്‍കി..പിന്നെ കളി മാറി..അകത്തേക്ക് ക്ഷണിച്ചു..”ഓ വേണ്ട..പിന്നീടൊരിക്കല്‍ ആകട്ടെ..വയറു നിരഞ്ഞുന്നും പറഞ്ഞു ഞങ്ങ സ്കൂട്ട്
ആയി..രണ്ടു..മൂന്നു ആഴ്ച കഴിഞ്ഞു വീണ്ടും അതുവഴി ചെന്നപ്പോഴുണ്ട്, ഓള് അതേ പ്ലേറ്റ്’ഉം പിടിച്ചു അവിടെ നിക്കുന്നു..എന്നെ നല്ല ഓര്‍മയുണ്ടായിരുന്ന്
കാണണം,ഓടി അകത്തുകയറികളഞ്ഞു..! പാവം.!
ഏകദേശം ഇരുപതോളം സ്ക്രീനുകള്‍
ഇവിടുണ്ട്.എല്ലാ നല്ല സിനിമകളും ഇവിടെ ഇറങ്ങാറണ്ട്..സല്‍മാന്‍ഖാന്‍ ആണ് ഇവിടത്തെ
താരം..ചില സിനിമകളൊക്കെ ഞങ്ങളും പോയി കാണാറുണ്ട്.രാത്രി 11.30..12.30 ഈ
സമയങ്ങളിലാണ് പോകുന്നത് എന്നുമാത്രം..അങ്ങനെ ഞാന്‍ ഇവരെ നിര്‍ബന്ധിച്ചു കൊണ്ടുപോയ
ഒരു സിനിമയായിരുന്നു “ജില്ല”..വിജയ്’യുടെ പടമായതുകൊണ്ട് ആരും
വരാന്‍ താല്പര്യം കാനിക്കഞ്ഞപ്പോ. മോഹന്‍ലാലിന്‍റെ ബ്രാന്‍ഡ് നെയിം
ഉപയോഗിച്ചായിരുന്നു ഞാന്‍ ഇവരെ കൊണ്ടുപോയത്..സിനിമ തുടങ്ങ്യപ്പോള്‍ തന്നെ പണി
പാളിയോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു..”ഇവന്‍ ഒരു ഇടി ഇടിച്ചാല്‍..ഇടി
കൊള്ളുന്നവന്‍ ആ ജില്ല വിട്ടോടും”എന്ന ഡയലോഗ് കൂടി കേട്ടപ്പോ..
ഉറപ്പിച്ചു..ഇടി വീണു..!! പക്ഷെ എന്താണെന്നു അറിയാന്‍ വയ്യ.. സിനിമ കഴിഞ്ഞു..ആരും
ഒന്നും മിണ്ടാതെ തിരിച്ചും പോന്നു..പെന്ടിംഗ് ലിസ്റ്റില്‍ ഇട്ടിരിക്കുവാകും.
ആവോ..!!
GITEX – കടന്നു വരൂ – മൊബൈല്‍ വാങ്ങിയാല്‍ ടി.വി ഫ്രീ..!!
ദുബായില്‍ വര്‍ഷത്തില്‍ രണ്ടു തവണ നടക്കുന്ന
ഒരു ഇലക്ട്രോണിക് ഷോപ്പിംഗ് ഫെസ്റിവല്‍ ആണ് GITEX. ഇനിയും വ്യക്തമായി പറഞ്ഞാല്‍,ഇതു വാങ്ങിയാല്‍ അതു ഫ്രീ..അത് വാങ്ങിയാല്‍
മറ്റേതു ഫ്രീ.. ഇതു രണ്ടും വാങ്ങിയാല്‍ ദോ ലതു ഫ്രീ – അതാണു സംഭവം..!! ഒരു
കൂടാരത്തിനുള്ളില്‍ ലോക പ്രശസ്ത ബ്രാണ്ടുകളുടെ ഒരു സംഘമനം.ഈ കൂടാരം എന്നു
പറയുമ്പോള്‍ നാല് തൂണും..രണ്ടു കഴുക്കൊലുമുള്ള ചെറിയ ഒരു “കൂര” എന്നു വിചാരിക്കരുത്.മിനിമം ഒരു ഫുട്ബോള്‍ ഗ്രൌണ്ടിന്റെ അത്ര നീളവും
വീതിയുമൊക്കെ ഉണ്ടാകാറുണ്ട്.15 ദിര്‍ഹം ആണുഎന്‍ട്രി ഫീസ്.നല്ല തിരക്കുല്ലതുകൊണ്ട്
ടിക്കറ്റ് എടുക്കാതെ “ട്രെയിന്‍” കളിച്ചു അകത്തുകയറാം എന്ന വ്യാമോഹം ഒന്നും
വേണ്ട.മുട്ടന്‍ ജിമ്മന്മാര്‍ ഡീസന്റ്റ് ആണെന്നു തോന്നിക്കാന്‍ വേണ്ടി മാത്രം “ലൂയിസ് ഫിലിപ്പിന്‍റെ ഷര്‍ട്ടും പാന്‍റ്സും ഇട്ടു അവിടെ നില്‍പ്പുണ്ടാകും..കൂടുതല്‍
പോരു വല്ലതും കാണിച്ചാല്‍..ലവന്മാര്‍ എടുത്തു പരവതാനിയാക്കും ..
അപ്പൊ ക്യു നിന്നു ടിക്കറ്റ് എടുത്തു അകത്തു
കയറി കഴിഞ്ഞാല്‍.. കാണുന്നത് ഒരു ജനപ്രളയം തന്നെയാകും..ഒരു കൊടിമരം
കൂടിയുണ്ടെങ്കില്‍ അസല്‍ ഉത്സവം തന്നെ..ഇവിടെ വരുന്ന പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും..ഞങ്ങളെ
പോലെ തന്നെ വളരെ മാന്യമായി വായിനോക്കാന്‍ വേണ്ടി മാത്രം
വരുന്നവരാകും..ബ്രാണ്ടുകളുടെ “ബ്രാണ്ടിങ്ങിനായി” പല രാജ്യങ്ങളില്‍
നിന്നുള്ള വര്‍ണ്ണക്കിളികള്‍ മുഖത്ത് ചായവും പൂശി ചിരിച്ചുകൊണ്ട് അതുവഴി ഓടി ചാടി
നടപ്പുണ്ടാകും.. “ഓടുന്ന ബസസിന്റെയും ചിരിക്കുന്ന പെണ്ണുങ്ങളുടെയും പുറകെ
പോകരുത്” എന്ന തത്വത്തെ മാനിച്ചുകൊണ്ട്..എല്ലാവരെയും നല്ല
വ്യക്തമായി കാണാന്‍ പറ്റുന്ന ഏതെങ്കിലും ഒരു സ്ഥലം കണ്ടുപിടിച്ച്.. അവിടെ
കുറ്റിയടിച്ചു നില്‍ക്കാരാണ് പതിവ്..
എന്നാല്‍ ഒരു ദിവസം ഇതിനു വിപരീതമായി ഒരു
ലാപ്ടോപ് വാങ്ങാന്‍ തീരുമാനിച്ചു. “ലെനോവോ” ലാപ്ടോപ്പുകള് - സംഭവം
കൊള്ളാമെങ്കിലും “ബ്രാണ്ടിംഗ്” അത്ര പോരാത്രേ..ഓ വെറുതെ..കുറച്ചു പൌഡര്‍
ഒക്കെ ഇട്ടെടുതാല്‍ സംഭവം സെറ്റപ്പ് ആയേനെ..പോട്ടെ..ഭൂരിപക്ഷം മാനിച്ചു ഞങ്ങള്‍ “ഏസെര്‍”ലോട്ടു നീങ്ങി..ഞങ്ങളെ കണ്ടതും രണ്ടു വര്‍ണ്ണക്കിളികള്‍
എവിടുന്നോ വന്ന് തകര്‍ത്ത് :ബ്രാണ്ടിംഗ്” അങ്ങുതുടങ്ങി..ബ്രാണ്ടിങ്ങിന്റെ ഗുണം
കൊണ്ടാണോ..അതോ ആവിശ്യമുള്ളത് കൊണ്ടാണോ എന്നൊന്നും അറിയില്ല..അന്നു വാങ്ങിയ
ലാപ്ടോപ്പുകളുടെ എണ്ണം മൂന്നായിരുന്നു.. ചിരിച്ചും..കളിച്ചും..കഥ പറഞ്ഞും നിന്ന ആ
രണ്ടു വര്‍ണ്ണക്കിളികള്‍ ബില്‍ അടിച്ചുകയ്യില്‍ തന്നിട്ട് “ഇപ്പൊ വരാം” എന്നു പറഞ്ഞിട്ടു പോയ പോക്കാണ്..പിന്നെ
കണ്ടിട്ടില്ല...ഞങ്ങള്‍ക്ക് അപ്പൊ ഒരു കാര്യം മനസ്സിലായി..ഓടുന്ന ബസ്സിന്റെയും ,ചിരിക്കുന്ന പെണ്ണിന്റെയും പുറകെ ഓടിയില്ലെങ്കിലും..”വിധി”ഉണ്ടെങ്കില്‍ ആരെങ്കിലുമൊക്കെ അവരെ ഓടിച്ചു നമ്മുടെ
നെഞ്ചത്ത് കേറ്റിക്കൊള്ളും.!
അങ്ങനെ സോമന്മാരായിട്ടു നിന്നപ്പോഴാണ് ആ
പരസ്യം കേട്ടത്.. മൊബൈല്‍ വാങ്ങിയാല്‍ ടി.വി ഫ്രീ..ചെന്നു നോക്കിയപ്പോഴുണ്ട് നല്ല
തിരക്ക്..മൊബൈല്‍ ഏതോ കൂടിയ ബ്രാണ്ടും..ടി.വി. വെറും ലോക്കലും
ആയിരുന്നു..എന്നാലെന്താ ആ പരസ്യത്തിനു ഒരു എടുപ്പില്ലേ.?! ഉണ്ടെന്നു വേണം
കരുതാന്‍..കാരണം ആ ഒരു “എടുപ്പില്‍” കുറേയെണ്ണം അവര്‍ടെ “ഇടുപ്പില്‍” കേറി..!! മൊബൈല്‍ വാങ്ങി ചെറിയ ഒരു ബാഗിലിട്ടും, ഫ്രീയായി കിട്ടിയ ടി.വി. തലയില്‍ ചുമന്നും പുറത്തുപോകേണ്ട ആ ഒരു
അവസ്ഥ..എന്താണ്.. ഇല്ലേ..!!
ആനയെ വാങ്ങിയാല്‍ “തുമ്പികൈ” ഫ്രീ എന്നു പരസ്യം ചെയ്‌താല്‍ പോലും..പലരും “എക്സ്ക്യുസ് മി.” എന്നും പറഞ്ഞ് ആ ക്യുവില്‍ കയറും..പക്ഷെ അങ്ങനെ നില്‍ക്കുമ്പോഴും മനസ്സില്‍
ഒരു ചിന്തയെ ഉണ്ടാകൂ..”മണ്ടന്മാര്‍ നെറ്റിപട്ടത്തിനെയാകും ഇവിടെ തുമ്പികൈ
എന്നു പറയുന്നത്.!! എന്തായാലും പോയിനോക്കാം.” ഇതുപോലെ മനസ്സിനെ
മനപ്പൂര്‍വം തെറ്റിദ്ധരിപ്പിച്ച് ക്യൂ നിന്നു പണി വാങ്ങി കൂട്ടുന്നവര്‍ ഒരുപാടു
പേര്‍ ഉണ്ടാകും..എത്ര പണി കിട്ടിയാലും..അടുത്ത ക്യൂവും തപ്പി പോകുന്ന , സ്വയം ബുദ്ധി രാക്ഷസന്മാര്‍ എന്നു കരുതുന്ന മണ്ടന്മാര്‍..!!
വിസിറ്റ് വിസ കിട്ടിയേ..ഞാനും ഗള്‍ഫില്‍ പോയി
ലക്ഷങ്ങള്‍ ഉണ്ടാക്കി തിരുച്ചുവരുമടാ..!!
ഒരുമാതിരിപ്പെട്ട എല്ലാ മലയാളികളുടേയും ഒരു
കുഞ്ഞ് ആഗ്രഹം..”ആക്രാന്തം” എന്നു ഞാന്‍ പറയും.! പണ്ട് ടൂഷന്‍ പഠിക്കാന്‍
പോയ ടീച്ചറിന്റെ ഭര്‍ത്താവ്,ക്രിക്കറ്റ് കളിക്കുമ്പോ എതിര്‍ ടീമിലെ
ചേട്ടന്റെ അച്ഛന്‍, അപ്പുറത്തെ വീട്ടില്‍ ഒറ്റെക്ക് താമസിക്കുന്ന
പരോപകാരിയായ അമ്മച്ചിടെ മൂത്ത മകന്‍..ഇതുപോലെ..ഇവരില്‍ ആരെങ്കിലും “ഗള്‍ഫ്”ല്‍ പോയി ലക്ഷങ്ങള്‍ അഥവാ കോടികളുണ്ടാക്കി തിരിച്ചു
വന്ന് മാടമ്പി കളിക്കുന്നവരായിരിക്കും..ഇതൊക്കെ കാണുകയും.. അവര്‍ടെ വീര
ചരിത്രങ്ങള്‍ കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമുക്കും
തോന്നും..പോണം..പോയേ പറ്റുള്ളൂ എന്നൊക്കെ..ഇപ്പൊ “അയ്യേ” എന്നു പറയുന്നവരോടൊക്കെ “പോടെയ്” എന്ന് മുഖത്തുനോക്കി
തിരിച്ചു പറയണം എന്ന്..!! പിന്നെ പഴയ സിനിമകളുടെ പിന്‍ബലംകൂടി ആകുമ്പോ (അതായതു
കറുത്ത അംബാസിടര്‍ കാറില്‍ പച്ച കയര്‍ കൊണ്ടു “ഐവ” ടി.വി’യും കെട്ടി വെച്ചു..പകുതി തുറന്ന ഡിക്കിയും..ടാര്‍ ഇട്ട
റോഡ് ഉണ്ടെങ്കിലും മണല്‍ റോഡില്‍ കൂടെ പൊടിയും പരപ്പിച്ചുള്ള ആ ഒരു
പോക്ക്.!)ഇതങ്ങു ഇരട്ടിക്കും.അങ്ങനെ മാടമ്പികള്‍,പണ്ടു സഞ്ചരിച്ച റൂട്ടും
തപ്പിയെടുത്ത് റസുമിന്റെ ഒരന്ബത് കോപ്പിയും എടുത്ത് വിസിറ്റ് എടുത്ത് വരുന്നവരുടെ
എണ്ണം ഒത്തിരിയാണ്..ഊള ഏജന്‍സി’കളുടെ കണ്ണ് മഞ്ഞളിക്കുന്ന വാഗ്ദാനങ്ങള്‍
കൂടി ആകുമ്പോള്‍ ഒന്നും ആലോചിക്കാനും നില്‍ക്കില്ല..
പക്ഷെ അപ്പോഴൊക്കെ ഒരു കാര്യം ഓര്‍ക്കാന്‍
വിട്ടു പോകുന്നു..അവരൊക്കെ ഈ പറയുന്നതുപോലെ “വന്‍” തിരിച്ചുവരവ് നടത്തിയിട്ടുണ്ട്ങ്കില്‍..അതൊക്കെ 1980..1990 കാലഘട്ടങ്ങളില്‍ ആണ്..ആ സമയത്ത് ഒരു ചെറിയ പെട്ടിക്കട ഇട്ടാല്‍..2010
ആകുമ്പോഴേക്കും ആ കട കുറച്ചധികം “മുകളിലോട്ടു”ഉയരം വെക്കും എന്നു
മാത്രമല്ല.. കുറഞ്ഞത് ഒരു മൂന്നു നാല് ബ്രാഞ്ചുകള്‍ എങ്കിലും ഉണ്ടാകും..കാരണം
വേറെയൊന്നുമല്ല ആ സമയത്ത് മത്സരം നന്നേ കുറവാണ്..കുറവാണ് എന്നല്ല..തീരെ ഇല്ല എന്നു
വേണം പറയാന്‍..നേരെ മറിച്ചു 2014’ല്‍ സാമാന്യം തെറ്റില്ലാത്ത ഒരു കട
ഇട്ടാലും..ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ പോലും അതുണ്ടാകണം എന്നില്ല..പൂട്ടി
പോകും..ഇനി അഥവാ പൂട്ടി പോയില്ലെങ്കിലോ..വരവ് കോളത്തിനേക്കാള്‍ വലിയൊരു ചിലവു
കോളവും വരച്ചു..എന്നെങ്കിലും ലോട്ടറി അടിക്കും എന്നു പ്രതീക്ഷിച്ചു സ്വപ്നവും
കണ്ടിരിക്കും..!!
മനുഷ്യന്‍റെ കൂടെപ്പിറപ്പായ അതിമോഹവും
ദുരാഗ്രഹവും ഒക്കെ ഈ സമയതെങ്ങാനുംതല പൊക്കിയാല്‍..ചിലവു കോളം വീണ്ടും
നീളും..അപ്പോഴാകും വന്‍കിട ബാങ്കുകളുടെ എന്‍ട്രി..വരവും ചിലവും ടാല്ലി ആക്കാനുള്ള
തന്ത്രപാടില്‍ ,എത്ര പലിശക്ക് ആണെങ്കിലും..ലോണുകള്‍ വാരികൂട്ടും..അവസാനം
ആ കടവും..ഈ കടവും..മറ്റേ കടവും..എല്ലാ കടങ്ങളും കൂടി രണ്ടു മുഴം കയറില്‍ അങ്ങു
തീര്‍ക്കും..അത്യാവിശം മനക്കട്ടിയുള്ളവരാനെങ്കില്‍ അന്തസ്സായി ജയിലില്‍ പോയി
കിടന്നോളും..!! ഇവിടെ വന്നു രക്ഷപ്പെട്ടവരെക്കാള്‍ എത്രയോ മടങ്ങ്
കൂടുതല്ലാണ്..നശിച്ചു നാരായണ കല്ലെടുത്തവര്‍..!!
ഒന്നു രണ്ടു കൊല്ലം മുന്‍പുവരെ വിസിറ്റില്‍
വന്നു ജോലിക്ക് കേറുന്നവര്‍ ഒരുപാടയിരുന്നു..ഇപ്പൊ അത് നന്നേ
കുറഞ്ഞിട്ടുണ്ട്.ഇപ്പൊ ഏജന്‍സി’കളുടെ തട്ടിപ്പും,വിവരമില്ലായ്മ കൊണ്ടു
പെടുന്നവരാണ് കൂടുതലും.ഓഫര്‍ ലെറ്റര്‍ കയ്യില്‍ കിട്ടിയെങ്കില്‍ മാത്രം..അല്ലെങ്കില്‍
ജോലി കിട്ടും എന്ന വ്യക്തമായ ധാരണയുണ്ടെങ്കില്‍..കേറിപ്പോര്..! ഈ വ്യക്തമായ ധാരണ
എന്നു പറയുമ്പോ..അമ്പലത്തില്‍ ലക്ഷാര്‍ച്ചന ചെയ്ത രസീതോ..പൊടി തട്ടിയെടുത്ത
ആത്മവിശ്വാസമോ അല്ല..ആരു കണ്ടാലും ഇടിവെട്ടി നിക്കുന്ന ഒരു റെസുമേ..!! ഉണ്ടോ..?അല്ലെങ്കില്‍ പിന്നെ നിങ്ങളെ തോളിലേറ്റി പൊക്കി വിടാന്‍ ഒരു “മഹാന്‍” ഉണ്ടായിരിക്കണം.. തൊടുത്തു വിടാന്‍ ആളുണ്ടെങ്കില്‍ ഏതു
പട്ടിക്കും ചന്ദ്രനില്‍ എത്താം ബ്രോ..!!
അതല്ല..എന്തു തെണ്ടിത്തനം കാണിച്ചും
രക്ഷപ്പെടണം എന്നാണെങ്കില്‍.. അതിനും വഴിയുണ്ട്..ഈ അപ്പൊ കാണുന്നവനെ “അപ്പാ” എന്നു വിളിച്ചു തുടങ്ങ്യാല്‍ മതി..അയ്യേ..നാണിക്കേണ്ട
ആവശ്യം ഒന്നുമില്ല.. ഇപ്പൊ ലോക പ്രശസ്തരായ പല ആള്കാരും ആ സ്ഥാനതൊക്കെ
എത്തിയിട്ടുണ്ടെങ്കില്‍.. അവര്‍ടെ “അപ്പന്‍” മാരാകും കാരണം..!!
പിന്നെ ഈ ജാതി സര്‍ട്ടിഫിക്കറ്റ് വില്ലജ് ആപ്പീസില്‍ ചെന്ന് അറ്റസ്റ്റ് ചെയ്തു
മറക്കാതെ വീട്ടില്‍ തന്നെ വച്ചേക്കണം..”ആഹാ..നീ ഈ ജാതിയാണോ..എന്നാല്‍ മുപ്പതു അടി
ചാടിയാല്‍ മതി” എന്നു ആരും “ഇവിടെ” പറയില്ല. ജാതിമതഭേദമന്യേ
എല്ലാവനും നൂറ് അടി ചാടിയെ പറ്റൂ..!
സ്ഥിരമായി കേള്‍ക്കേണ്ടി വരുന്ന മൂന്നു
ചോദ്യങ്ങള്‍!
1.ടാ അവിടെ പെട്രോളിന് എത്രയാ വില? ലൈസന്‍സ് കിട്ടാന്‍ പാടാ?
ഒരു വിധപെട്ട എല്ലാ യു.എ.ഇ. പ്രവാസികളും
സ്ഥിരമായി കേള്‍ക്കേണ്ടി വരുന്ന ഒരു ചോദ്യമാകും ഇത്..ഇന്നാ പിടിച്ചോ..1 ലിറ്റര്‍
പെട്രോളിന് 1.73 ദിര്‍ഹം..അതായത് നാട്ടിലെ 28 രൂപയോളം വരും. നാട്ടില് ഇപ്പൊ 75
രൂപയാണെന്ന് തോന്നണു..അപ്പൊ ഒരു 100 ലിറ്റര്‍ പെട്രോള്‍ അടിക്കാന്‍ ഇവിടെ 2800
രൂപയും..അവിടെ 7500 രൂപയും വരും..ഇവിടെ എന്താ ലാഭം. .ഇല്ലേ..!!പക്ഷെ ഒരു ചെറിയ
പ്രശ്നമുണ്ടല്ലോ..മൈക്കല്‍ ഷൂമാക്കറിന്റെ അവതാരം ആണെന്നു പറഞ്ഞാല്‍ പോലും..ഈ 100
ലിറ്റര്‍ പെട്രോള്‍ ഇവിടെ ഓടി തീരുമ്പോഴേക്കും.. ഒരു നല്ല വിഭാഗം ആള്‍ക്കാര്‍ക്കും
300 ദിര്‍ഹം എങ്കിലും ഫൈന്‍ അടിച്ചു കിട്ടും..അതു മാത്രം തന്നെയായി 5000’ഓളം രൂപ..!!
പിന്നെ ലൈസന്‍സ്!!..വല്യ പാടാ.. ഒരു പി.ജി
ഒക്കെ പിന്നേം എടുക്കാം..നാട്ടിലുള്ള ഒരു കൂട്ടുകാരന്‍റെ ചേട്ടന്‍,കാറില്‍ രണ്ടര മണിക്കൂരിനകത്ത് കൊച്ചിന്‍ - തിരുവനന്തപുരം എത്തിയിട്ടുണ്ട്.രാത്രിയാണെങ്കില്‍
കൂടി.ആ പുള്ളിക്കാരന്‍ ഇവിടെ മൂന്നു തവണയാ പൊട്ടിയത്.എന്നാലോ,പുള്ളിയുടെ ഭാര്യ..ഗിയര്‍ ഏതു ക്ലച്ച് ഏതു എന്ന് തിരിച്ചറിവ് ഇല്ലാതിരുന്ന
ആ പെങ്ങള് ഇവിടെ വന്ന് ഒറ്റയടിക്ക് പാസ്സായി..”ഭാഗ്യം” ആണ് “ഇവിടെ” ലൈസന്‍സ് കിട്ടുന്നതിലെ “താരം”.ഇവിടത്തെ ലൈസന്‍സ് ഉണ്ട് എന്നഹങ്കാരം കാണിക്കുന്ന
കുറച്ചുപേരെ എനിക്കറിയാം..ഒരു വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ചാലക്കകത്തു
കൊണ്ടിട്ടിട്ട് അവിടെ വണ്ടിയോടിക്കാന്‍ പറയണം..ഇമ്മിണി പുളിക്കും..ഊരിപ്പോകാന്‍..!!
ലൈസന്‍സ് കിട്ടാന്‍ പാടാണെങ്കിലും..കിട്ടി
കഴിഞ്ഞാല്‍ വണ്ടി ഓടിക്കാന്‍ നല്ല സുഖമാണ്,എന്നൊരു ധാരണ
ഇവിടുണ്ട്..ശരിയാണോ എന്നൊന്നും അറിയില്ല..പക്ഷെ ഈ ഒരു ധാരണ വണ്ടി ഓടിക്കുന്ന
ചിലരുടെയെങ്കിലും മനസ്സില്‍ ഉണ്ടാകും..അതുകൊണ്ടാകണം..പലപ്പോഴും, പരസ്പര ബന്ധമൊന്നുമില്ലാത്ത വമ്പന്‍ ബ്രാന്‍ഡുകള്‍ “എന്റെ ചക്കരേ” എന്നു മുത്തിച്ചു റോഡ് സൈടുകളില്‍ പുകഞ്ഞു
കിടക്കുന്നത്..!!
പിന്നെ..ഈ “നാല് ഉണ്ട”, “വട്ടതിനകത്തുള്ള മൂന്നു കുറ്റി” ഇതൊക്കെ കാണിച്ചു ഇവിടുള്ളവരെ മയക്കാന്‍
പറ്റില്ല.. വണ്ടി നല്ലതാണെങ്കില്‍, അത് ഇന്നലത്തെ ചാറ്റല്‍ മഴയില്‍,മണല്‍ കാറ്റില്‍ മുളച്ച ചെറിയ ബ്രാണ്ടിന്റെ ആണെങ്കില്‍ കൂടിയും,അത് വിറ്റു പൊയ്ക്കോളും..
2.ഫുള്‍ ടൈം ഓണ്‍ലൈന്‍ ആണല്ലോ..ഒരു മെസ്സേജ്
അയച്ചാല്‍ റിപ്ലേ പോലും തരില്ല..!!
പറഞ്ഞല്ലോ..റേഞ്ച് ഒട്ടുമില്ല..നിങ്ങള്‍
അയക്കുന്ന മെയില്‍ ആയാലും മെസ്സേജ് ആയാലും കിട്ടിയാല്‍ കിട്ടി..പക്ഷെ മിക്കപ്പോഴും
സമയത്ത് കിട്ടാറില്ല എന്നതാണ് വാസ്തവം..കോര്‍പ്പറേറ്റ് പ്ലാന്‍ ആണ്..5 ജിബി ടാറ്റ
മാസംതോറും കിട്ടുന്നുണ്ട്.സ്ഥിരമായി ഇടപഴകുന്ന പതിനന്ജോളം കൂട്ടുകാരേ
എനിക്കുള്ളു.നാടു വിട്ടു നില്‍ക്കുന്നത് കൊണ്ടും,അവരും എന്നെ നല്ലൊരു
കൂട്ടുകാരനായി കാണുന്നതുകൊണ്ടും,ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ തമ്മില്‍
സംസാരിക്കാരുള്ളതുകൊണ്ടും,മെയിലിലും മെസ്സന്‍ജരിലും ഞാന്‍ ഇപ്പോഴും ഓണ്‍ലൈന്‍ ആയി
കിടപ്പുണ്ടാകും.
ഇത് കണ്ടിട്ട് ചില ഊളകള്‍,ഊള ചോദ്യങ്ങളുടെ കെട്ടഴിക്കാരുണ്ട്.”ടാ നീ നോട്ട്’3 വാങ്ങിയല്ലേ. അപ്പൊ നല്ല ശമ്പളം ഉണ്ടല്ലോ..അനിയനു നീ ലാപ്ടോപ് വാങ്ങി
കൊടുത്തല്ലേ..കെട്ടിച്ചു വിടാന്‍ പെങ്ങളും,ബാധ്യഥകളും
ഒന്നുമില്ലല്ലോ.. അപ്പൊ പിന്നെ അടിച്ചുപോളിച്ചയിരിക്കും ജീവിതമല്ലേ?” ഈ ചോദ്യങ്ങള്‍ക്കൊക്കെ ഞാന്‍ എന്തു പറയാനാണ്?മനപൂര്‍വം തന്നെയാണ്
പ്രതികരിക്കാത്തതും..പക്ഷെ ഈ ഊളകള്‍ക്കിടയില്‍ ചില കസിന്‍സും ഉണ്ടല്ലോ എന്നാലോചികുമ്പോ
നല്ല വിഷമം തോന്നാറുണ്ട്..സ്വാഭാവികം!
മുകളില്‍ പറഞ്ഞിരിക്കുന്നത് ദഹിക്കാന്‍ “ചിലര്‍ക്ക്” സാധിച്ചു എന്നുവരില്ല..കുറച്ചുകൂടി കന്‍വിന്‍സിംഗ് ആയ
ഉത്തരമാണ് അവര്‍ക്ക് വേണ്ടത്..തരാലോ.. നിന്‍റെ തന്തയൊന്നും അല്ലല്ലോ കാശ്
കൊടുക്കുന്നത്..ഞാനല്ലേ..എനിക്കിഷ്ടമുള്ളത് ചെയ്യും..പോഉവ്വാ..!!
3. അളിയോ..ദുബായി ഒക്കെയല്ലേ..!! നല്ല കിളികള്‍ ഉള്ള
സ്ഥലം..പൂശാന്‍ പോയാ??
പെണ്ണുപിടിക്കാന്‍ പോയോ..എന്നതാണ്
ചോദ്യം...നല്ല അലമ്പന്‍ ഒക്കെ ആണെങ്കിലും..ആ ഒരു ഫീല്‍ഡ് വിട്ടേ
കളിക്കാരുള്ളു.ഞാന്‍ മാത്രമല്ല..ഞങ്ങള്‍ എല്ലാപേരും.താല്പര്യമില്ല - അതാണ് കാരണം.”നിന്‍റെ കാര്യം ഓക്കേ..മറ്റുള്ളവരുടെ കാര്യം നിനെക്കെങ്ങനെ പറയാന്‍
സാധിക്കും” എന്നു പലരും ആലോചിക്കുന്നുണ്ടാകും..പറയാന്‍ പറ്റും
ബ്രോ..നല്ല വ്യക്തമായിട്ട് തന്നെ..ഒരു ദിവസം 18 മണിക്കൂറും ഞങ്ങള്‍
ഒരുമിച്ചാണ്..!!
മിക്ക ദിവസങ്ങളിലും,രാവിലെ ചെന്ന് കതക് തുര്‍ക്കുമ്പോ.,ഒരു നാലഞ്ചു വിസിറ്റിംഗ് കാര്‍ഡ്സ് താഴെ കിടപ്പുണ്ടാകും. “മസ്സാജ് സെന്റര്‍”,കൂള്‍ മസ്സാജ് എന്നൊക്കെ പറഞ്ഞിട്ട്..കൂടെ നല്ല കിടിലന്‍
“പടങ്ങളും” കാണും.. അതെന്താണെന്ന് അറിയാന്‍ വയ്യ,ഞങ്ങള്‍ടെ ഫ്ലാറ്റിലെ ആ കാര്‍ഡ്സ് ഒക്കെ വരാറുള്ളൂ..സെക്യൂരിറ്റി
പറഞ്ഞിട്ടുണ്ടാകും..കുറെ അലമ്പുകള്‍ അവിടെ താമസിക്കുന്നുണ്ട്..അവരെ പിടിച്ചോ
എന്നു!! ”പടം” കാണിച്ചു വീഴ്ത്താന്‍ നോക്കുന്നതാ..നടന്നത്
തന്നെ!!..ആ കാര്‍ഡ്സ് ഒക്കെ ഞങ്ങള്‍ എടുത്ത് നോക്കാറുണ്ട്..”ആഹാ ഇന്നത്തേത് കൊള്ളാലോ”എന്നോ മറ്റോ പറഞ്ഞു കളഞ്ഞിട്ടു പണിയും നോക്കി
പോകും..! കെട്ടുന്ന പെണ്ണിനെ കയറി പിടിക്കുള്ള് എന്നൊരു ചെറിയ വാശിയും കൂടിയുണ്ട്
എന്നു വേണേല്‍ കരുതിക്കോ..
പക്ഷെ,അത്യാവിശം “വായിനോട്ടം” ഞങ്ങള്‍ക്കുണ്ട്..ഞാനും ശരത്തും ആണ്..ഞങ്ങളുടെ
കൂട്ടത്തിലെ ലീഡിംഗ് വായിനോക്കെര്സ്.പക്ഷെ അവിടെയും ഒരു പരുധിയുന്ദ്..”ടാ ആ പെണ്ണു കൊള്ളാം ഇല്ലേ.” “മച്ചാനെ – സൂപ്പര്‍.” – ഇതിനും അപ്പുറത്തേക്ക് ഒന്നും പോയിട്ടില്ല..ഇനി പോകാനും പോണില്ല..!!
പ്രവാസികള്‍ - വളരെ കഷ്ടപ്പാടാണ്.മൂട്ട കടി
കാരണം ഉറങ്ങാന്‍ വയ്യ”
ഞങ്ങള്‍ ഇവിടെ വളരെ കഷ്ടപ്പാടിലാണ്..ഇന്നലെ
മൂട്ട കടി കാരണം ഉറങ്ങാന്‍ വയ്യ..പുറത്തു ഇറങ്ങിയപ്പോ ചൂടു കാരണം തല കറങ്ങി.. അറബി
ചീത്ത വിളിച്ചു..ഇമ്മാതിരി ഊള പോസ്റ്റുകള്‍ ഞാനും കാണാറുണ്ട്..എന്നാല്‍ പിന്നെ “മരുഭൂമിയില്‍ മൂക്ക് കുത്തി വീണപ്പോള്‍ വായില്‍ മണ്ണ് കേറി..” എന്നു കൂടി ഇടമായിരുന്നു.. ഇവിടെ കഷ്ടപാടില്ല.. കഷ്ടപെടുന്നവര്‍ ഇല്ല എന്നു
ഞാന്‍ “ഒരിക്കലും..ഒരുകാലത്തും” പറയില്ല.. പക്ഷെ ഇങ്ങനെ
കഷ്ടപ്പെടുന്നവര്‍ക്കൊക്കെ ഫേസ്ബുക്ക് എന്തെന്നോ.. ഇനി അഥവാ അറിയാമെങ്കില്‍
കൂടിയും..ഇതുപോലത്തെ ഊള പോസ്റ്റുകള്‍ ഒന്നും അവര്‍ ഇടാറുമില്ല..ഇടാന്‍ സമയവും
ഇല്ല..!! ചില സമയത്തെ പോസ്റ്റുകള്‍ കണ്ടാല്‍ ശരിക്കും ദേഷ്യം വരും..”പ്രവാസിയുടെ ഓണം”..”പ്രവാസിയുടെ വിഷു” അങ്ങനെ പോകും..എന്നാലോ
നല്ല ഒന്നാന്തരം ഓണസദ്യയും..വിശുക്കനിയുമൊക്കെ ആകും..ഇവര്‍ കഴിക്കുകയും..കാണുകയും
ഒക്കെ ചെയ്യുക..എനിക്ക് വ്യക്തിപരമായി കുറച്ചു പേരെ അറിയാം..!!
അപ്പൊ ഈ പോസ്റ്റുകള്‍ ഇടുന്നവരുടെ ഉദ്ദേശം***?? ആ ആര്‍ക്കറിയാം.. പക്ഷെ ഒന്നു മാത്രം അറിയാം..ഇടുന്നവരില്‍ കൂടുതലും
കല്യാണം കഴിക്കാതവരാന്..!! ഇങ്ങനെ ഉള്ളതും ഇല്ലാത്തതുമായ കഷ്ടപ്പാടുകള്‍
നാട്ടുകാരെയും( നാട്ടുകാരെ പോകാന്‍ പറയാം എന്നു വെക്കാം) വീട്ടുകാരെയും
അറിയിച്ചിട്ട് മാസാവസാനം “ലക്ഷം” രൂപ അയച്ചു കൊടുത്തിട്ടും വല്ല കാര്യവുമുണ്ടോ?? അവര്‍ക്ക് ഈ കാശില്‍നിന്നും മനസമാധാനത്തോടെ ഒരു ടപ്പ വായു ഗുളികയെങ്കിലും
വാങ്ങാന്‍ പറ്റുമോ?
പിന്നെ ജോലി – എല്ലാവര്‍ക്കും ഈ
അടുക്കള വാതിലൂടെ ഇറങ്ങി വടക്കേലെ മതിലും ചാടി ജോലിക്ക് പോകാനൊന്നും
പറ്റില്ലല്ലോ.. ചിലര്‍ കൊച്ചിയില്‍..ചിലര്‍ മുംബൈയില്‍..മറ്റു ചിലര്‍ ബാംഗ്ലൂരില്‍..അതുപോലെ
തന്നെയാ ഇവിടെയും..!!! പണ്ടത്തെ ടെക്നോളജി ഒന്നും അല്ലല്ലോ..എല്ലാം
പുരോഗമിച്ചില്ലേ..പണ്ടൊക്കെ “പണി” കിട്ടിയോ എന്നു
ഭാര്യക്കു ഉറപ്പായാല്‍ അപ്പൊ “ഗള്‍ഫില്‍” ഇരിക്കുന്ന ഭര്‍ത്താവിനു
കത്തെഴുതും..” ചേട്ടാ ഇന്ന് ഞാന്‍ ശര്‍ദിച്ചു..ഒരു കോട്ട പച്ച മാങ്ങയും
വാങ്ങി”.. ആഴ്ചകളോ മാസങ്ങളോ കഴിയുമ്പൊ ആ കത്ത് “ഗള്‍ഫില്‍” എത്തും..”ഉവ്വോ അപ്പൊ ഞാന്‍ ഒരു അച്ഛനാകാന്‍ പോകുന്നു
ഇല്ലേ” എന്നു തിരിച്ചെഴുതുന്ന കത്ത് ചിലപ്പോ അവിടെ കിട്ടി
ബോധിക്കുമ്പോഴേക്കും ഓള് പെറ്റ് കോച്ചിന്റെ 28’ഉം കഴിഞ്ഞു കാണും..!!
ഇന്ന് അങ്ങനെയൊന്നും അല്ലല്ലോ..ലൈവ് ആയിട്ട് കണ്ടു സംസാരിക്കാം
എന്നുവരെയായി..പിന്നെ നല്ല ജോലി ആണെങ്കില്‍ ഭാര്യയെയും മക്കളേം ഇവിടെ കൊണ്ടു വരേം
ചെയ്യാം..താല്പര്യമുണ്ടെങ്കില്‍..!!
“ഈ നശിച്ച ജോലി കളഞ്ഞിട്ടു നാട്ടില്‍ ചെന്ന് വല്ല കൃഷിയും ചെയ്യണം” എന്നു ചിന്തിക്കാത്ത ഒരു മലയാളിയും ഈ ലോകത്തുണ്ടാവില്ല..അങ്ങനെ
ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും പോയി കൃഷി ചെയ്തിരുന്നുവെങ്കില്‍ തമിഴ്നാട്ടില്‍
നിന്നും വരുന്ന സവാള,തക്കാളി,അരി മുതലായ സാധനങ്ങള്‍ കയറ്റിയ ലോറികളൊക്കെ
അങ്ങു കളിയിക്കാവിളക്കും,വാളയാറിനും അപ്പുറത്ത് വരി വരിയായി
കിടന്നേനെ..അങ്ങനെയൊന്നും സംഭവിക്കുന്നില്ലല്ലോ? ഈ അടുത്ത കാലത്തൊന്നും
സംഭവിക്കാനും സാധ്യത ഇല്ല..!! അതുകൊണ്ട് അറബി തല്ലി..തൊഴിച്ചു എന്നൊക്കെ പറഞ്ഞു
കിട്ടിയ ജോലി വെറുതെ കളയാന്‍ നിക്കെണ്ട..”അന്‍റെ സേവനങ്ങള്‍ക്ക്
പെരുത്ത് നന്ദി..ഇറങ്ങി പൊയന്ടാ” എന്നു ലെറ്റര്‍ അടിച്ചു കൈയില്‍ കിട്ടിയാല്‍
പോകാതെ വേറെ മാര്‍ഗമൊന്നും കാണില്ല..”എനിക്ക്” ഇവിടെ കഷ്ടപാടാണ്.. “എനിക്ക്” ഇവിടെ മനസ്സമാധാനം ഇല്ല..എന്നിട്ട ഊള പോസ്റ്റുകല്‍ക്കൊക്കെ
ഒരു ചെറിയ തിരുത്ത് നല്‍കി..”ഞങ്ങള്‍ക്ക്” ഇവിടെ കഷ്ടപാടാണ്.. “ഞങ്ങള്‍ക്ക്” ഇവിടെ മനസമാധാനമില്ല എന്നു വീട്ടുകാരോടൊപ്പം ഇരുന്നു
റീപോസ്റ്റ് ചെയ്യേണ്ടി വരും..ഏകവചനം ബഹുവചനമാകും..!! വെറുതെ വടി കൊടുത്തു അടി
വാങ്ങണോ..നാട്ടില്‍ ലക്ഷകണക്കിന് ആള്‍ക്കാര്‍ “ഒരു” വിസക്ക് വേണ്ടി തെക്കുവടക്ക് ഓടി നടക്കുവാണ് എന്നോര്‍മ്മ വേണം..!!
*** - ഈ ലീവ് കിട്ടി
പോകുന്ന സമയതാകും,ചിലര്‍ ഈ പോസ്റ്റുകള്‍ ഒക്കെ ഇടുക..കഷ്ടപാടാണ്..കാശില്ല
എന്നൊക്കെ പറയുമ്പോള്‍,ഈ നാട്ടില്‍ നിന്നുള്ള “ഓര്ദേര്സ്” വലുതായിട്ട് ഒന്നും കാണില്ല..ട്രിമ്മര്‍ വാങ്ങി കൊണ്ടു വരാന്‍ പറഞ്ഞാല്‍..ഒരു
ഷെവിംഗ് സെറ്റ് എങ്കിലും വാങ്ങി കൊണ്ടു പോകണ്ടേ?? ഇതാകുമ്പോ..“എന്തെങ്കിലും വേണോ”
എന്നു ചോദിക്കുമ്പോള്‍..” ഒന്നും വേണ്ട..നിന്നെ ഒന്നു കണ്ടാല്‍ മതിയട” എന്നാകും വീടുകാരും
കൂട്ടുകാരും പറയുക. അങ്ങനെ നാട്ടിലെത്തി, ബന്ധുക്കളൊക്കെ വട്ടം കൂടി നിന്നു
കഷ്ടപാടുകളുടെ ലിസ്റ്റ് എടുക്കുമ്പോ..എല്ലാര്‍ക്കും ഓരോ അര കിലോ അണ്ടി പരുപ്പ്
അങ്ങു കൊടുത്താലോ...പിന്നെ ഓന് “പുണ്യാളന്റെ” പ്രതിച്ഛായ ആയിരിക്കും..”കണ്ടോ കണ്ടോ...കഷ്ടപാടാനെങ്കിലും...... .... ..!!!!!!”
“ചില ബൂര്‍ഷ നാട്ടുകാരോടും ബന്ദുക്കളോടും..!!”
ഈ ജി.സി.സി.’ല്‍ താമസിക്കുകയും,ജോലി ചെയ്യുന്നവര്‍ക്കും നിങ്ങള്‍ ഒരു “മുദ്ര” പതിപ്പിച്ചിട്ടുണ്ട്..”ഇവര്‍ മാത്രമാണ് പ്രവാസികള്‍”എന്നു..ആണോ?? അപ്പൊ ഈ അമേരിക്കയിലും..ജര്‍മനിയിലും ഒക്കെ ഉള്ള ആള്‍ക്കാര്‍
അവിടത്തെ മന്ത്രിമാരുടെ അളിയന്മാരാ??ആദ്യം അത് മാറ്റണം..!!
നാട്ടില് “ചാടിപോണ” ഭാര്യമാരുടെ ഭര്‍ത്താക്കന്മാരുടെ പാസ്പോര്‍ട്ടില്‍ യു.എ.ഇ. വിസ
പതിച്ചിട്ടുണ്ട് എന്നൊരു ധാരണ മിക്കവര്‍ക്കുമുണ്ട്. ഇല്ല എന്നൊന്നും
പറയുന്നില്ല..പക്ഷെ ഈ പ്രചരിക്കുന്ന “കഥകള്‍” ഒക്കെ കേള്‍ക്കുമ്പോള്‍
അങ്ങനെയൊക്കെ തോന്നിപോകാരുണ്ട്..!! ആ “കഥകള്‍” ഒക്കെ സ്ക്രിപ്റ്റ് ആയി
ഇറങ്ങുന്ന ഷോര്‍ട്ട് ഫിലിമിനോക്കെ വന്‍ ഡിമാണ്ട് ആണ് ഇപ്പൊ..!! ചാടാന്‍
തുനിഞ്ഞിറങ്ങിയ ഒരു പെണ്ണു..കാമുകന്‍ കൊടുത്ത ഏണി ഭര്‍ത്താവിന്‍റെ നെഞ്ചത്ത്
ചാരിയിട്ടാണെങ്കിലും..ഓള് അങ്ങു ചാടികൊള്ളും, അതിപ്പോ ഭര്‍ത്താവ്
ദുബായില്‍ ആണെങ്കിലും ശരി..റോമില്‍ ആണെങ്കിലും ശരി..പക്ഷെ ഈ “ഉര്‍വശി ശാപം ഉപകാരം” എന്നു പറയുന്നതുപോലെ,ഇതൊക്കെ കാരണം ചെറിയ
ഉപകാരങ്ങളും ഉണ്ടായിട്ടുണ്ട്..അറു പിശുക്കന്മാരായ ചില ഭര്‍ത്താക്കന്മാര്‍ പണ്ട്
രണ്ടു ദിവസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ വീട്ടില്‍ വിളിച്ചു
കൊണ്ടിരുന്നവരൊക്കെ,ഇപ്പൊ ദിവസേന രണ്ടു നേരം വിളിക്കാന്‍ തുടങ്ങി...എങ്ങാനും
ഓള് ചാടിപോയാല..!! :-P
ചിലപ്പോ ശ്രദ്ധിചിട്ടുണ്ടാകും പലരും “ബുര്‍ജ്കലീഫയുടെ”
മുകളില്‍ നിന്നും.. ലംബോര്‍ഗിനിയുടെ സൈഡില്‍
നിന്നും ഓഫീസില്‍ കോട്ട് ഒക്കെ ഇട്ടു നിക്കുന്ന ഫോട്ടോകള്‍ ഫേസ്ബുകിലും മറ്റു
സോഷ്യല്‍ നെറ്റ്‌വര്‍ക്കിലുമൊക്കെ പോസ്റ്റ് ചെയ്യുന്നത്.”ഞങ്ങളും ഇവിടെ
സുഘമായിട്ട് അടിച്ചു പൊളിച്ചു തന്നെയാടാ തെണ്ടികളേ ജീവിക്കുന്നത് എന്ന ഒറ്റ അര്‍ത്ഥമേ
അതിനുള്ള്..എന്നാല്‍ ചില ബൂര്‍ഷ നാട്ടുകാരും ബന്ധുക്കളും ആ ഫോട്ടോയില്‍ നിന്നും
അവനെ ക്രോപ് ചെയ്തു മാറ്റി.. ആ ബാക്ക്ഗ്രൌണ്ട് മനസ്സിലിട്ടു പല ആവര്‍ത്തി
ഫോട്ടോഷോപ്പ് ചെയ്ത്, ഇല്ലാത്ത കഥകള്‍ ഉണ്ടാക്കി,ലോക്കല്‍ റേഡിയോ
ചാന്നലുകളെ വെല്ലുന്ന രീതിയില്‍ എയര്‍ ചെയുന്നത് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് ആയി
വന്നിരിക്കുവാണ്..!!
ഈ റിസര്‍വ് ബാങ്കിലെ നോട്ടടിക്കണ പ്രസ്
കഴിഞ്ഞാല്‍..പിന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ കരെന്‍സി കാണുന്നത് NRI’കളുടെ അകകൌണ്ടില്‍ ആണെന്നുള്ള വിചാരവും ഉണ്ട്. അതൊക്കെ പോട്ടെ എന്നു
വെക്കാം.. ഞങ്ങളുടെയൊക്കെ ചില ഊള ബന്ധുക്കളുടെ ചോദ്യങ്ങള്‍ കേട്ടാല്‍ തോന്നും..
നുമ്മ ഇവിടെ എണക്കിണറില്‍ നിന്നും എണ്ണ എടുത്ത്,കടലിനടിയില്‍ക്കൂടെ കുഴലിട്ടു
അങ്ങു നാട്ടിലെ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ നിറച്ചു,അത് പിന്നെ റിട്ടെല്‍
ആക്കി വിറ്റ് കീശ നിരക്കുവാണെന്ന്..നമിച്ചു മാറി നിക്കുക എന്നല്ലാതെ ഇതിനുള്ള
ഉത്തരം പറയാന്‍ ചെന്നാല്‍..അതും അവര്‍ ഒരു ചെറുകഥയാക്കും..എന്നിട്ട് പേരും ഇടും..”ഒരഹങ്കാരിയുടെ പോരുകള്‍” എന്നു..!!
ഒരുപാട് മാറിപോയി എന്നു ഒന്നു രണ്ടു പേര്‍
എന്നോട് പറഞ്ഞു.. എന്തു മാറിയെന്നാ.. ഒരേയൊരു മാറ്റമേ വന്നിട്ടുള്ളു..പണ്ട്..”ശ്ശെടാ ഒരു ഇരുപതിനായിരം രൂപ വേണമല്ലോ”..എന്നു
ആലോചിച്ചിരുന്ന സ്ഥാനത്ത്..ഇപ്പൊ ആ “ശ്ശെടാ” അങ്ങു മാറിപോയി..!! അത്ര
തന്നെ..!
ദുബായ് – വില്ലന്മാര്‍ - പെണ്ണും,ക്രെഡിറ്റ് കാര്‍ഡും,പിന്നെ “ഞാന്‍” എന്ന ഭാവവും.!
പെണ്ണു – പല രാജ്യങ്ങളില്‍
നിന്നുള്ള “പല” തരത്തിലുള്ള പെണ്ണുങ്ങളും ഇവിടുണ്ട്.ആവശ്യം
എന്താണെന്ന് പറഞ്ഞാല്‍ മതി,അവരത് സാധിച്ചു തന്നോളും.അച്ഛന്‍,അമ്മ,വീട്ടുകാര്‍,നാട്ടുകാര്‍ ഒക്കെയുള്ള സ്ഥലത്ത് നിന്നും,ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥലത്തെത്തുമ്പോള്‍, ഈ വാതിലുകളില്‍ മുട്ടുന്നത് അത്യവിശം ശക്തിയോടെ തന്നെയാകും – ആരെ പേടിക്കാന്‍.! പക്ഷെ പലരും ഇവിടെ വന്നു “നാരായണകല്ല്” എടുത്തിട്ടുണ്ടെങ്കില്‍, പെണ്ണു ഒരു പ്രധാന കാരണം തന്നെയാകും.
എന്തെങ്കിലും പ്രശ്നം വന്നാല്‍, അവരു സ്കൂട്ട് ആകും..നാട്ടിലാണെങ്കില്‍ പീഡന
കേസില്‍ പിടിച്ചാല്‍,തലയില്‍ കൂടെ മുണ്ട് ഇട്ടു നടക്കാം എന്നുവെക്കാം..ഇവിടെ
മുണ്ട് ഇടാന്‍ തലയുണ്ടാവില്ല..!
ക്രെഡിറ്റ് കാര്‍ഡ് - ഇവിടുള്ള മിക്കവര്‍ക്കും രണ്ടില്‍ കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡ്
ഉണ്ടാകും.”മാന്യമായി” ഉപയോഗിക്കുന്നവര്‍ക്ക്,അത് വല്യ ഒരു അനുഗ്രഹം തന്നെയാണ്.. ചില ക്രെഡിറ്റ് കാര്‍ഡിലെ “ലവന്മാര്‍” വിളിച്ചു സംസാരിക്കുന്നത് കേട്ടാല്‍,ഒരു പെങ്ങള് ഉണ്ടായിരുന്നെങ്കില്‍,അപ്പൊ അവനു കെട്ടിച്ചു
കൊടുക്കാം എന്ന തോന്നിപോകും. ഒരു രണ്ടു മൂന്നു മാസങ്ങള്‍ കഴിയുമ്പൊ തോന്നും, എന്തിനാ പെങ്ങളെ കെട്ടിച്ചു കൊടുക്കുന്നത്? അമ്മാവന് ഒരു
മോളുണ്ടല്ലോ..അവളെ കെട്ടിച്ചു കൊടുക്കാം..!!..പിന്നെ കളി മാറും..ആ ചാര്‍ജ്..ഈ ചാര്‍ജ്
എന്നൊക്കെ പറഞ്ഞു ബില്ല് വന്നു തുടങ്ങും..തോന്നിയപാട് “ഉരച്ചു” നടക്കുന്നുവെങ്കില്‍ പിന്നെ ശമ്പളം വാങ്ങി അവര്‍ക്ക് കൊടുക്കാനെ സമയം
കാണുള്ളൂ..!!
“ഞാന്‍” എന്ന ഭാവം – നിങ്ങള്‍ ചിലപ്പോ,നിങ്ങളുടെ നാട്ടിലെ ഈറ്റപ്പുലിയോ,ചീറ്റപ്പുലിയോ,ഗര്‍ജിക്കുന്ന സിംഹമോ
ഒക്കെ ആയിരിക്കും..പക്ഷെ അതിന്‍റെ ബലത്തില്‍ ഇവിടെ വന്നു, ആവിശ്യമില്ലാത്ത പണികള്‍
വല്ലതും കാണിച്ചാല്‍,അടി വരുന്ന വഴി അറിയൂലെ..!! നാട്ടില്‍ ആണെങ്കില്‍ വല്ല
പോരും കാണിച്ചാല്‍, ജാമ്യത്തില്‍ ഇറക്കാന്‍ വല്ല സുധാകരനോ ദിവാകരാണോ
ഒക്കെയുണ്ടാകും. ഇവിടെ സ്വന്തം അച്ഛന്‍,കൊട്ടാരം മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നു
പറഞ്ഞാല്‍ പോലും ഒരു രക്ഷയും ഉണ്ടാവില്ല. ബന്ധം വല്ലതും പറഞ്ഞു പോയാല്‍.. ചിലപ്പോ “അടി” എന്നുള്ളത് “അടിയോടടി” ആകും..!
ഈ ബ്ലോഗ് എഴുതാനുണ്ടായ സാഹചര്യം..!
ബ്ലോഗ് എഴുതാന്‍ സാഹിത്യം ഒന്നും അറിയേണ്ട,ചുമ്മാ അങ്ങു എഴുതിക്കോ..ഒരു ചേഞ്ച് ആയിക്കോട്ടെ എന്നൊക്കെ പറഞ്ഞതു
കേട്ടിട്ട് തുടങ്ങിയ കളിയാണ്..പക്ഷെ എഴുതി തുടങ്ങ്യപ്പോഴാണ്..എങ്ങനെ
തുടങ്ങും..എവിടെ നിറുത്തും എന്നൊന്നും ഒരു പിടിയും കിട്ടാണ്ടായത്.
പണ്ടത്തെ 70% എഴുത്തുകാരും.. നിരാശാകാമുകന്മാര്‍/ഓടി പോയ ഭാര്യയെ കുറിച്ചുള്ള “വിഷമം”/മരണപെട്ട ഭാര്യെ ഓര്‍ത്തുള്ള “സങ്കടം”/കണ്ടവന്റെ ഭാര്യയോടുള്ള “ആക്രാന്തം”/കഴിവുണ്ടായിട്ടും
രക്ഷപെട്ടില്ല എന്ന പുച്ചമാനോഭാവം + വാറ്റ്/കള്ള്/ചാരായം + ബീഡി/കഞ്ഞാവ്..ഒക്കെ
ആയിരുന്നല്ലോ..ഇന്നും ഏതാണ്ട് അതുപോലെയൊക്കെ തന്നെയാണ്..വാറ്റും കള്ളും ചാരായവും
ഒക്കെ നിരോധിച്ചതുകൊണ്ട് ബ്രാണ്ടി/റം/വിസ്കി..പകരക്കാരായി..അത്രേയുള്ളൂ..ഈ വിഷമങ്ങള്‍
ഒക്കെ എഴുത്തായി പിറക്കുന്നത് കൊണ്ടാകാം..അവരെയൊക്കെ ഇന്നും എന്നും..ലോകം കണ്ട
മികച്ച എഴുത്തുകാരായി ഇപ്പോഴും നില നില്‍ക്കുന്നത്..ചതിയനായ ചന്തുവിനെ സൂപ്പര്‍
ഹീറോ ആക്കാനും..സാഹചര്യം കൊണ്ടു മാത്രം തെണ്ടിത്തനം കാണിക്കേണ്ടി വന്ന ബ്രുട്ടസിനെ
ഭൂലോകചെറ്റ ആക്കാനും,ഇവര്‍ക്കേ കഴിയുള്ളൂ...!! എന്തൊക്കെ പറഞ്ഞാലും..എല്ലാ
വിന്‍ടെജ്,മോഡേണ്‍,ന്യൂ ജനറേഷന്‍ കലാകാരന്മാരെ...നിങ്ങ
തന്നെയാണ് താരം..!! ഇതൊക്കെ കൊണ്ടാണ് ഞാന്‍ ആദ്യമേ ഒരു മുന്‍കൂര്‍ ജാമ്യം
എടുത്തത്.അല്ലാതെ ജാഡ കാണിച്ചതോ..വെറുതെ കിട്ടിയ തേങ്ങയെടുത്ത് ഗണപതിക്ക്
ഉടച്ചതോ ഒന്നുമല്ല..
പിന്നെ..എനിക്ക് വ്യക്തിപരമായ ഒരു അഭിപ്രായം
പറയാനുണ്ട്.”കേട്ടേ പറ്റുള്ളൂ” എന്നു യാതൊരു നിര്‍ബന്ധവുമില്ല..ഈ
മൂസയെയും..മറ്റു പലരെയും പോലുള്ള വെടിക്കെട്ടു ബ്ലോഗ്ഗര്‍’മാര്‍..ഓരോന്നും എഴുതി
കൂടിയിട്ടു..”ഇതെങ്ങനെയുണ്ട് അളിയാ” എന്നു എന്നോട്
ചോദിക്കുമ്പോഴൊക്കെ “അത് പിന്നെ..ആ അളിയാ..ഈന്തപ്പഴം കിലോ നാല്പതു എ.ഇ’ഡി..രണ്ടു കിലോ വാങ്ങിയാല്‍ അര കിലോ ഫ്രീ” എന്നൊക്കെ പറഞ്ഞു
സ്കൂട്ട് ആകുന്നതു...നിങ്ങളെ “ആക്കുന്നതാണ്” എന്നു കരുതരുത്..വെറും
നിവര്‍ത്തികേട് കൊണ്ടു മാത്രമാണ്..നിങ്ങള്‍ എഴുതുന്ന 70% കാര്യങ്ങളും എനിക്ക്
മനസ്സിലാകാറില്ല..ഈ പ്രതികരിക്കുന്ന ഭാഷ..അല്ലെങ്കില്‍ സംസാരിക്കുന്ന രീതിയില്‍
എഴുതിയാല്‍ ഞങ്ങളെ പോലെ “താഴെത്തട്ടില്‍” നില്‍ക്കുന്ന പലര്‍ക്കും
അത് വല്യ ഉപകാരം തന്നെയാകും..കടുകട്ടി വാക്കുകള്‍ ഉപയോഗിച്ച് വായനക്കാരെ
കന്നുതള്ളിക്കുന്നതില്‍ അല്ല കഴിവ്,നിങ്ങള്‍ എഴുതുന്ന സംഗതികള്‍ ഞങ്ങള്‍ക്ക്
വക്തമായി മനസിലാകുമ്പോള്‍ മാത്രമാണ്..അങ്ങനെയാകുമ്പോള്‍ ഞങ്ങള്‍ക്കും..”ആ സംഭവം കൊള്ളാം...പക്ഷെ അവിടെ അത്രെക്കു അങ്ങോട്ടു
വേണ്ടായിരുന്നു..സാരമില്ല ഇപ്പുറത്ത് നീ കലക്കി.” ഇതുപോലെയൊക്കെ വ്യക്തമായ
അഭിപ്രായങ്ങള്‍ പറയാന്‍ സാധിക്കും..
ഇങ്ങനെയൊന്നും നടക്കാത്തിടത്തോളം..”കമ്പിളിപുതപ്പ്” കളിക്കയല്ലാതെ വേറെ നിവര്തിയൊന്നും ഇല്ല..!!
ഞാന്‍ പഠിച്ച കാര്യങ്ങള്‍.
ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍
സാധിച്ചിട്ടുണ്ട്.അതില്‍ ചിലതൊക്കെ കേട്ടാല്‍ നിങ്ങള്‍ ചിരിക്കുമായിരിക്കും. ഈ
ആലിപ്പഴം,പഴ വര്‍ഗത്തില്‍ പേട്ട ഒരു “സാധനം” അല്ല,ഐസ് ആണ് എന്നു മനസ്സിലായത് കഴിഞ്ഞ വര്‍ഷാവസാനം ആണ്..!!
വേവ് കൂടുതലുള്ള അരി എന്നു പറഞ്ഞാല്‍ വേവാന്‍ കൂടുതല്‍ സമയം എടുക്കുന്ന അരി
എന്നായിരുന്നു കരുതിയിരുന്നത്.ഇങ്ങനെ..ഒരുപാട് ധാരണകള്‍ ഒക്കെ തെറ്റാണന്നും, തെറ്റായ ധാരണകള്‍ പലതും ശരി ആയിരുന്നുവെന്നും മനസ്സിലാക്കുന്നത് ഇവിടെ
വന്നതിനു ശേഷമാണ്.! എന്തിനു വേറെ..രണ്ടു നേരം പല്ല് തേച്ചില്ലെങ്കില്‍ “കീടാനു” വരും വരും എന്നു പറഞ്ഞു കേട്ടിട്ടെയുള്ളു, ഇവിടെ വന്നു അതും കിട്ടി ബോദിച്ചു.! ഇപ്പൊ രാവിലെയും രാത്രിയും ഓടി നടന്നു
പല്ല് തേപ്പാന്ന്..!!
എന്നെകൊണ്ട് ചില്ലറ തലവേദനയൊന്നുമല്ല ഇവര്‍ക്കുള്ളത്.ഞാന്‍
ഈ ടൈ കെട്ടാതതിനും..ഷേവ് ചെയ്യാതത്തിനും,മീറ്റിങ്ങിനു പോയി ഉറങ്ങിയതിനുമൊക്കെ
നിയാസിന് നല്ലതുപോലെ വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരു പക്ഷെ എന്‍റെ
ജീവിതത്തില്‍ ഏറ്റവും കൂട്ടുതല്‍ സങ്കടപ്പെട്ടതും,വിഷമിച്ചതുമൊക്കെ കഴിഞ്ഞ
നവ-ഡിസ്-ജാന്‍ മാസങ്ങളിലാകും.എന്തൊക്കെയോ ചെയ്തു കൂട്ടി..ഒരു താങ്ങായിട്ടു ഇവര്‍
കൂടെ ഇല്ലായിരുന്നുവെങ്കില്‍ ശരിക്കും ഒരു “പ്രാന്തന്‍” ആയി പോയേനെ..!!കൂട്ടത്തില്‍ വ്യക്തമായ ഒരു ധാരണ ഇല്ലാതിരുന്നത് എനിക്ക് മാത്രമായിരുന്നു."നാളെ എന്താ പരുപാടി"എന്നു ചോദിച്ചാല്‍ "ആദ്യം ഇന്ന് കഴിയട്ടെ"ആ ഒരു അറ്റിടുട്.ഇന്ന് വിതച്ചാലേ നാളെ കൊയ്യാന്‍ പറ്റുള്ളൂ എന്ന ബോധം വന്നതും ഇവരില്‍ നിന്നാന്നു.
“യു ആര്‍ ലൈക് ആന്‍ ഓപ്പണ്‍ ബുക്ക്” – കൂട്ടുകാരില്‍
നിന്നും കസിന്‍സില്‍ നിന്നും ഞാന്‍ സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഒരു
വാചകമായിരുന്നു അത്.ശരിയായിരുന്നു. വരുന്നവനും പോകുന്നവനും അങ്ങോട്ടും ഇങ്ങോട്ടും,തിരിച്ചും മറിച്ചും..അവസാനം നല്ല ഒന്നാന്തരം “കുരിശ്”ഉം വരചിട്ട് അങ്ങു പോകും..പിന്നെ ആ കുരിശിന്‍റെ നൂലാമാലകള്‍ “എന്നേം കൊണ്ടു പോയിരുന്ന” ഒരു കാലമുണ്ടായിരുന്നു..
ഇപ്പൊ ഈ അടുത്ത കാലത്തും..എടുത്താല്‍
പൊങ്ങാത്ത ചെറിയ ഒരു കുരിശുമായി ഒരു കസിന്‍ വന്നിരുന്നു..അവസാനം “നീ ആണ്,എന്നു പറഞ്ഞു നടക്കുവേ” എന്നു മൂസയും സബിനും
ജിതിനുമൊക്കെ വട്ടം കൂടി നിന്നു ഉപദേശിച്ചപ്പോള്‍...ശരിയാ എന്നു എനിക്കും
തോന്നി..അങ്ങനെ മാറിനിന്നു.. പക്ഷെ ഒന്നു പുറകിലോട്ടു ചിന്തിച്ചപ്പോള്‍.. എല്ലാരും
എന്നെ..ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉപയോഗിക്കുകയായിരുന്നു. .”പെട്ടത് ഞാനും”.!!
ആ ഒരു ചോരത്തിളപ്പില്‍ അതൊന്നും
കാര്യമാക്കാന്‍ പോയില്ല എന്നുള്ളതാണ് സത്യം.. തിരുത്തല്‍ നടപടികള്‍ തുടങ്ങുന്നതിനു
മുന്‍പേ..ഞാന്‍ ആ ബുക്ക് കഴിഞ്ഞ ആഴ്ച അങ്ങു “അടച്ചു”..ഇപ്പൊ മൊത്തം ഒരു “ദുരൂഹത”യാണ്..അങ്ങനെയുള്ളവര്‍ ആണല്ലോ “നല്ല ചെറുക്കന്മാര്‍”..! ഇതൊരു വല്യ മാറ്റം
തന്നെയല്ലേ.. – ഇവര്‍ കാരണം..!!
പിന്നെയുള്ള ഒരു വല്യ പ്രത്യേകത എന്താന്നു
വെച്ചാല്‍,ഇവിടെ ആര്‍കും ആഡംബരം ഇല്ല,ഷോ ഓഫ് തീരെ
ഇല്ല...മര്യാദക്കുള്ള ജീവിതം..നല്ല വസ്ത്രങ്ങള്‍,അനാവശ്യമായി ആരും 10 പൈസ
പോലും ചിലവാക്കുന്നില്ല..! നിയാസ്,സമദ്,ആശാന്‍ എന്നു വേണ്ട ഈ
പറഞ്ഞിരിക്കുന്ന എല്ലാപേരും എന്‍റെ ഭാഷയില്‍ പറഞ്ഞാല്‍..”താരങ്ങള്‍” തന്നെയാണ്.. ഇങ്ങനെ നല്ല കാര്യങ്ങള്‍ ഒക്കെ പഠിച്ചു പഠിച്ചു..പെട്ടെന്നു
ഒരു സുപ്രഭാതത്തില്‍,ഞാന്‍ രാവിലെ എനിക്കുമ്പോ,എന്‍റെ തലെക്കു പിന്നില്‍
വട്ടത്തിലുള്ള ആ “ദിവ്യ പ്രകാശം” വരാനുള്ള സാധ്യതയൊക്കെ കാണുന്നുണ്ടേ..!! ഈ
ജീവിതത്തിനെ നോക്കി കാണുന്ന രീതി എന്നൊക്കെ പറയില്ലേ?? എന്റെ ആ “നോട്ടം” തന്നെ അങ്ങു മാറിപോയി..
പഹയന്മാരെ..അത്രക്ക് അങ്ങോട്ടു
സന്തോഷിക്കണ്ട..!!
ജൂലിയസ് സീസറിന്‍റെ അവസാനം അന്തോണിച്ചന്റെ
ഒരു പ്രസങ്ങമുണ്ട്. പറയുന്ന ഓരോ വാക്കുകളിലും ബ്രുടസ്”നിട്ടു നല്ല ചെമിട്ടന്‍
പണി കൊടുത്തിട്ട്,ഇങ്ങനെയൊക്കെ ആണെങ്കിലും ബ്രുടസ് വളരെയധികം ആദരിക്കപ്പെടെണ്ട
ഒരു വ്യക്തി കൂടിയാണ് എന്നൊക്കെ പറയുന്ന ഒരു ഒന്നു ഒന്നര പ്രസംഗം..!! “ഈ ആദരിക്കപ്പെടെണ്ടവന്‍” എന്നൊക്കെ പറഞ്ഞു ലിവന്‍ എന്നെ ഒന്നു
ഊതുന്നതല്ലേ എന്നു ബ്രുടസ് മനസ്സിലാക്കി വന്നപ്പോഴേക്കും,കാര്യങ്ങള്‍ കൈവിട്ടു
പോയിരുന്നു..!! പക്ഷേ..”ഇവനാണ്,സത്യസന്തനും പരോപകാരിയും നന്മയുള്ളവനുമായ
നമ്മുടെ സീസറിനെ പുറകില്‍ നിന്നും കുത്തി വീഴ്ത്തിയ ചെറ്റ” എന്നു ഒറ്റയടിക്ക്
അന്തോണിച്ചന്‍ അങ്ങു പറഞ്ഞിരുന്നുവെങ്കില്‍..!! കഥ 2 പാരയില്‍ അങ്ങു തീര്‍ന്നേനെ..!!
ആദ്യത്തെ പാരയില്‍ - “മഹാനായ ബ്രുടസ്സും,ബ്രുടസ്സിന്റെ ഉടവാളും” – അതാ
അന്തോണിച്ചന്റെ തലയറ്റ ശരീരം ഈച്ചയരിക്കുന്നു.. രണ്ടാമത്തെ പാരയില്‍ ആണെങ്കില്‍ -
അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്ന നാട്ടുകാരുടെ ഒരേ സമയത്തുള്ള ജയ്
വിളികളും..തന്തെക്ക് വിളികളും.. കൂടെ എഴുതുകാരന്‍റെ നിരൂപണങ്ങളും..വായിക്കുന്ന
പകുതി പേര്‍ക്ക് വില്ലന്‍ നായകനാകും..ബാക്കി പകുതിക്ക്..നായകന്‍ വില്ലനുമാകും..!!
ഇങ്ങനെ തീര്‍ന്നിരുന്നുവെങ്കില്‍ വായിക്കുന്ന ഞങ്ങള്‍ വെറും ഊളകളായി പോയേനെ – എന്നു “പുള്ളിക്ക്” തോന്നീട്ടുണ്ടാകണം.. ഇതില്‍ നിന്നാകണം.. “ആദ്യം പണിയുക..പിന്നെ പുകഴ്ത്തുക” എന്ന ഒരു ട്രെന്‍ഡ് ആള്‍ക്കാര്‍ നെഞ്ചിലേറ്റി
തുടങ്ങിയത്.അത് ഞാന്‍ ചെറുതായിട്ട് ഒന്നു കടമെടുത്തു..അത്രേയുള്ളൂ..!!
അതായത്.. ഈ പഹയന്മാരോക്കെ വളരെ നല്ലവരാണ്
എന്നു ചിത്രീകരിച്ചുകൊണ്ട്,എനിക്ക് കിട്ടാനുള്ള “പണികളില്‍” നിന്നും ഞാന്‍ തന്നെ സ്വയം തലയൂരുന്ന ഒരു സയികൊളോജിക്കല്‍ മൂവ്..!!!
ഞാന്‍ ഇവരെ പഠിപ്പിച്ചത്.
ഈ ഇറാഖ് ഇല്ലേ ഇറാഖ് – യുദ്ധഭൂമി.ഈ പഹയന്മാരെയൊക്കെ ഒരു വണ്ടി പിടിച്ചു അവിടെ കൊണ്ടിട്ടാലും,ഒരുചെറിയ പേറ്റന്റ് ടാങ്ക് കമഴ്ത്തിയിട്ട് അതിന്റെ മുകളില്‍ ബെഡ് ഷീറ്റും
വിരിച്ചു..പെപ്സിയും കുടിച്ചു,കൂളായിട്ടിരുന്നു ചീട്ടു കളിച്ചോളും..ഒരു
വിധപെട്ട ഭൂകമ്പം ഒന്നും ഇനി ലിവന്മാര്‍ക്ക് ഏക്കുമെന്നു എനിക്ക് തോന്നണില്ല..ഒരു
ആറു മാസം കൂടി കഴിഞ്ഞോട്ടെ..ഇവരില്‍ പലരും അതിര്‍ത്തിയില്‍ ചെന്ന്,നെഞ്ചും വിരിച്ചു..”വക്കട വെടി” എന്നു വരെ പറയും..ആ ഒരു ലെവലില്‍
എത്തിച്ചിട്ടുണ്ട്...നന്ദി വേണം..നന്ദി..!!!.
2009’ലെ ഒരു ഞായറാഴ്ച..!! ഞാനും പ്രസാദും കൂടി മാര്‍
ഇവാനിയോസ് കോളേജ് പരിസരത്ത് വായിനോക്കി നിക്കുന്നു..!!നല്ല വിശപ്പ്.വീട്ടില്‍
ആരും ഇല്ലാത്തതു കൊണ്ടായിരുന്നോ,അതോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാലാണോ
എന്നൊന്നും ഓര്‍മയില്ല...എന്തായാലും ഒന്നും കഴിച്ചിട്ടില്ല..പ്രസാദും..! അവനെ ഞാന്‍
കിടക്കപ്പായില്‍ നിന്നും പൊക്കികൊണ്ട് വന്നതാണ്.അന്ന് രാവിലെയോ മറ്റോ
കോയമ്പത്തൂരില്‍ നിന്നും ആശാന്‍ എത്തിയതെയുള്ളു.എല്ലാ ശനിയും ഞായറും എന്റെയൊപ്പം
വായിനോക്കാന്‍ വന്നോളാം,എന്നു പണ്ട് എപ്പോഴോ എനിക്ക് തന്ന വാക്കാണ് അവനു
ഏണിയായത്. സ്ഥിരമായി പപ്സും ഡ്രിങ്ക്സും കഴിക്കുന്ന കടയാണെങ്കില്‍
അന്നുണ്ടായതുമില്ല..അല്ല ഉണ്ടായിട്ടും കാര്യമൊന്നും ഇല്ലായിരുന്നു..പത്തിന്റെ പൈസ
കൈയ്യിലില്ല.ഇവന്‍ വരുന്നതറിഞ്ഞിട്ടു ,ഉണ്ടായിരുന്ന കാശെടുത്ത് ഏതോ ഊള സിനിമയ്ക്കു
ടിക്കെറ്റ് ബുക്ക് ചെയ്തിരുന്നു..പിന്നെ പ്രസാദ്!..പഠിക്കുന്ന സമയമല്ലേ..
പിച്ചയാകുമ്പോഴാണ് ഇവന്‍ മിക്കപ്പോഴും തിരൊന്തരം വച്ചു പിടിക്കുന്നത് തന്നെ..
വിശപ്പും സഹിച്ചു കുറേനേരം ഞങ്ങള്‍ അവിടെ തന്നെ കുറ്റിയടിച്ചു നിന്നു.സഹിക്കാന്‍
പറ്റാതയപ്പോ വേറെ ഏതെങ്കിലും കൂട്ടുകാരെ തല്‍കാലം കുറ്റിവെക്കാന്‍ തീരുമാനിച്ചു
വണ്ടിയെടുത്തു.ആഹാ കാണാനൊക്കെ എന്താ ഗെറ്റപ്പ്..തലകുത്തനെ നിറുത്തി
കുലുക്കിയാലും.. ”ക്നിംഗ്” – ഒരു രൂപ പോലും
വീഴില്ല..ഇതുപോലൊരു അവസ്ഥ മുന്‍പും..പിന്‍പും ഉണ്ടായിട്ടില്ല..അങ്ങനെ പോകുബോഴാണ്
വഴിയില്‍ ഒരു കല്യാണമണ്ഡപം കണ്ടത്..!! ഏതോ മുസ്‌ലിംകല്യാണമാണ്..അപ്പൊ തന്നെ
മനസ്സില് ഒരു എക്സ്പയറി ഡേറ്റ് കഴിഞ്ഞ ലഡ്ഡു പൊട്ടി..
“പ്രസാദേ ഇനി അങ്ങോട്ട് നീ ബഷീര്‍..ഞാന്‍ ഹംസ..ഓക്കേ?ചളമാക്കരുത്.!”
അങ്ങനെ അകത്തു കയറി വെള്ള പേപ്പര്‍ ഗ്ലാസില്‍
ഒഴിച്ചു വെച്ചിരിക്കുന്ന ഡ്രിങ്ക്സ് കുടിക്കുബോഴുണ്ട്..ഒരു അമ്മാച്ചന്‍ എന്നെ
തന്നെ ശ്രദ്ധിക്കുന്നു..നടന്നു അടുതോട്ടു വന്ന് എന്റെ നേര്‍ മുന്‍പില്‍ നിക്കുന്ന “ബഷീറിന്റെ” പുറകിലായി വന്നു നിന്നു.പെട്ടു എന്ന് ഏകദേശം
ഉറപ്പായപ്പോഴാണ് “ബഷീറിനോട്” ഞാന്‍ അത് ചോദിച്ചത്..
“എടാ ബഷീറേ,നിന്റെ ഉപ്പാപ്പ ഹജ്ജിനു പോണെന്ന് പറഞ്ഞിട്ട് എന്തായി?”
-“വോ പോണുണ്ട്..അടുത്ത മകരവിളക്കിന്..പെട്ടെന്നു
എടുത്ത് കുടിക്കുവ്വ. ഇവിടെ വിശന്നിട്ടു കണ്ണ് കാണാന്‍ വയ്യ..അപ്പോഴാണ് അവന്റെ ഒരു
ഉപ്പാപ്പയും..ഉപ്പാപ്പേട ഹജ്ജും..”
വല്യ തിരമാല ഷോക്ക് അടിച്ചപോലെ നില്‍ക്കുന്നു...പറക്കുന്ന
കാക്ക സ്റ്റില്‍ ആകുന്നു..നൂറെ-നൂറ്റിപത്തേല്‍ ഓടുന്ന ട്രെയിന്‍ സടെന്‍ ബ്രേക്ക്
ഇടുന്നു.. ആ ഒരു അവസ്ഥയില്‍ ആയി പോയി..പുള്ളിക്കാരന്‍ കേട്ടുഎന്നു
വ്യക്തമാണ്..അല്ലായിരുന്നെങ്കില്‍ കഴിക്കുന്ന സ്ഥലം കാണിച്ചു
തരില്ലായിരുന്നല്ലോ..!! അന്ന് പിന്നെ “പെട്ടത്” കൊണ്ടും..മാനത്തെക്കാള്‍
വലുത് വിശപ്പായതുകൊണ്ടും..നല്ല ലാവിശായി തന്നെ മട്ടണ്‍ ബിരിയാണി തട്ടി...!!
ഏതോ നല്ല കുടുംബത്തില്‍ പിറന്നു അഞ്ചു നേരം
നിസ്കരിക്കുന്ന അമ്മാച്ചന്‍ ആയതുകൊണ്ട് ഇടി ഒന്നും
കിട്ടിയില്ല..അല്ലായിരുന്നെങ്കില്‍ അന്നുതന്നെ “മകരവിളക്കും” കാണിച്ചു “അരവണയും” തന്നു വിട്ടേനെ..!!
“വിക്രുവിന്റെ വേതാളം – നന്നായിക്കൂടെടാ നിനക്കൊക്കെ?” (U/A)
പാപ്പോം.*
* - ഈന്തപ്പനയില്‍ കെട്ടിയിട്ടു,ഒട്ടകവാല്‍ കൊണ്ടു,എന്നെ ആരും തല്ലി കൊന്നില്ലെങ്കില്‍ "മാത്രം "
- A v.j blog..!